ചെന്നെെ: വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ഭര്‍ത്താവിന്‍റെ സ്വര്‍ണവും പണവുമായി ഭാര്യ മുങ്ങി. ചെന്നെെയ്‌ക്ക് സമീപം വിള്ളിവാകത്താണ് സംഭവം. ആന്ധ്രപ്രദേശ് സ്വദേശിയും അനാഥയുമായ രമണയെ മാട്രിമോണിയല്‍ സെെറ്റിലൂടെയാണ് വെങ്കട്ടരാമന്‍ പരിചയപ്പെടുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് വീട്ടില്‍ പോകണമെന്ന് പറഞ്ഞ് രമണ വെങ്കട്ടരാമനെ കൂട്ടാതെ തിരിച്ചു പോവുകയായിരുന്നു. ഈ സമയം ജോലി സ്ഥലത്തായിരുന്ന ഇയാള്‍ രമണയെ ഫോണ്‍ വിളിച്ചിട്ട് കിട്ടാതായതോടെ വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് 80000 രൂപയും സ്വര്‍ണ്ണവും നഷ്ടപ്പെട്ടതായി അറിഞ്ഞത്. വെങ്കട്ടരാമന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ […]
Tag: chennai
മാനസിക പീഡനം: പ്രമുഖ വ്യവസായിക്കെതിരെ കേസ് ഫയല്‍ ചെയ്ത് രജനികാന്ത്
ചെന്നൈ: വിവാദ പണമിടപാട് വ്യവസായി മുകുന്ദ് ചന്ദ് ബോത്രയ്‌ക്കെതിരെ തലൈവര്‍ രജനികാന്ത് മാനസിക പീഡനത്തിന് കേസ് ഫയല്‍ ചെയ്തു. പണംതട്ടിപ്പ് കേസുകളില്‍ നിരവധി തവണ പ്രതിയാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളയാളാണ് മുകുന്ദ്. തമിഴ് സിനിമയില്‍ വന്‍ പണമിടപാട് നടത്തുന്ന ശൃംഖലയും ഇയാള്‍ക്കുണ്ട്. സംവിധായകനും നിര്‍മ്മാതാവുമായ കസ്തൂരിരാജയുമായുള്ള പണമിടപാട് തര്‍ക്കത്തിലേയ്ക്കാണ് മുകുന്ദ് രജനികാന്തിനെ വലിച്ചിഴച്ചിരിക്കുന്നത്. കസ്തൂരിരാജയുമായുണ്ടായ ഇടപാടില്‍ തനിക്ക് 65 ലക്ഷത്തിന്‍റെ നഷ്ടമുണ്ടായി എന്നു കാണിച്ച് നല്‍കിയ കേസില്‍ രജനികാന്തിനെയും പ്രതി ചേര്‍ക്കുകയായിരുന്നു. തന്‍റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നു […]
ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഗൃഹപാഠം നല്‍കരുതെന്ന് ഹൈകോടതി ഉത്തരവ്
ചെന്നൈ: സി.ബി.എസ്.ഇ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥിള്‍ക്ക് ഗൃഹപാഠം നല്‍കുന്നതിന് മദ്രാസ് ഹൈകോടതിയുടെ വിലക്ക്. താഴ്ന്ന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ സ്കൂള്‍ അധികൃതര്‍ ഗൃഹപാഠം നല്‍കുന്നതാണ് കോടതി വിലക്കിയിട്ടുള്ളത്. ഉത്തരവ് നടപ്പാക്കാത്ത സി.ബി.എസ്.ഇ സ്കൂളുകളില്‍ പരിശോധന നടത്താന്‍ ഫ്ലൈയിങ് സ്ക്വാഡുകള്‍ രൂപീകരിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. കുട്ടികള്‍ക്ക് അധിക ഭാരമാകുന്ന, പാഠ്യപദ്ധതി നിര്‍ദേശിക്കാത്ത പുസ്തകങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. കൂടാതെ, ഈ വിഷയങ്ങളില്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനോടും നാഷണല്‍ […]
പഴനിക്കടുത്ത് വാന്‍ മീന്‍ ലോറിയുമായി കൂട്ടിയിടിച്ച് 7 മലയാളികള്‍ മരിച്ചു
ചെന്നൈ: പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ഏഴു മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയ, പേരക്കുട്ടി അഭിജിത്ത്, സുരേഷ്, ഭാര്യ രേഖ, മകന്‍ മനു, സജിനി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെ 12.15 മണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാന്‍ മീന്‍ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ മധുര മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നെഞ്ചു വേദനയ്ക്ക് ചികിത്സ തേടിയ യുവതിയുടെ നഗ്ന വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍
ചെന്നൈ: ചികില്‍സയ്ക്കിടെ യുവതിയുടെ നഗ്‌നവിഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. ചെന്നൈ മൈലാപ്പൂരിലെ ഡോ.ശിവഗുരുനാഥനാണ് അറസ്റ്റിലായത്. നെഞ്ചു വേദനയ്ക്ക് ചികിത്സ തേടിയ യുവതിയുടെ നഗ്ന വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ഭര്‍ത്താവാണ് ഇയാളെ പിടികൂടിയത്. ഭര്‍ത്താവിനെ മുറിക്കു പുറത്തിറക്കിയ ശേഷം യുവതിയെ തനിച്ചു പരിശോധിക്കുകയായിരുന്നു ഡോക്ടര്‍. എന്നാല്‍, പരിശോധനയ്‌ക്കെന്ന വ്യാജേനെ യുവതിയെ വിവസ്ത്രയാക്കി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ജനലിലൂടെ കണ്ട ഭര്‍ത്താവാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഉടന്‍ തന്നെ ഇയാള്‍ മെമ്മറിക്കാര്‍ഡ്, നശിപ്പിച്ച് കളഞ്ഞു. പിന്നീട് […]
നരേന്ദ്രമോദിക്ക് നേരെ ചെന്നൈ വിമാനത്താവളത്തില്‍ കരിങ്കൊടി പ്രതിഷേധം
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചെന്നൈ വിമാനത്താവളത്തില്‍ കരിങ്കൊടി പ്രതിഷേധം. കാവേരി നദീജല പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരാണ് പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടിയുമായി വിമാനത്താവളത്തിനു സമീപമുള്ള റോഡുകളില്‍ അണിനിരന്നത്. ചെന്നൈ വിമാനത്താവള റോഡിലും അണ്ണാ ശാലെ അപ്രോച്ച് റോഡുകളിലും കരിങ്കൊടികളും കറുത്ത ബലൂണുകളുമായി പ്രതിഷേധക്കാര്‍ എത്തി. തുടര്‍ന്ന് പൊലീസെത്തി സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ 200 ഒാളം പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി. കവേരി നദീജല വിനിയോഗ ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ, തമിഴക വാഴ്വൊരുമെയ് കാച്ചി, കര്‍ഷക സംഘടനകള്‍ എന്നിവരാണ് പ്രതിഷേധവുമായി […]
അഭിനയത്തിലേക്ക് മടങ്ങാതെ ജീവിക്കാനാവില്ലെന്ന് ചാര്‍മ്മിള
ചെന്നൈ: തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് ചാര്‍മ്മിള. ഇപ്പോള്‍ അവര്‍ വീണ്ടും ഒരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ്. വിവിധ ഭാഷകളിലായി അറുപത്തഞ്ചിലധികം ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള തനിക്ക് സ്വന്തമായി സമ്പാദ്യമൊന്നുമില്ലെന്നാണ് ചാര്‍മ്മിള പറയുന്നത്. ഒരുപാട് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചതിനാല്‍ ധാരാളം പണം ലഭിച്ചിരുന്നെന്നും എന്നാല്‍ അന്ന് അതൊന്നു സമ്പാദ്യമാക്കി സൂക്ഷിക്കാതെ അടിച്ച് പൊളിച്ച് തീര്‍ക്കുകയായിരുന്നെന്നും അതുകൊണ്ട് പണത്തിനായി ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും കടം നല്‍കിയവര്‍ തേടിയെത്തുന്നതിനാല്‍ വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്താന്‍ നിര്‍ബന്ധിതയായിരിക്കുകയാണെന്നുമാണ് ചാര്‍മ്മിള ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷമാണ് ജീവിക്കാന്‍ […]
ശിവ ലിംഗത്തില്‍ കാല്‍ ചവിട്ടി നിന്ന് ചിത്രം പകര്‍ത്തി പ്രചരിപ്പിച്ചയാള്‍ പിടിയില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ ശിവ ലിംഗത്തില്‍ കാല്‍ ചവിട്ടി നിന്ന് ചിത്രം പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ സദ്ദാം ഹുസൈന്‍ എന്ന ആളെയാണ് മാമല്ലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മഹാബലിപുരത്ത് അടുത്ത് തിരുമൂര്‍ത്തി ഗുഹയിലെ ശിവലിംഗത്തില്‍ കാല്‍ വച്ച് ചിത്രം പകര്‍ത്തുകയായിരുന്നു. ചെരുപ്പുമിട്ട് ശിവലിംഗത്തിനു മുകളില്‍ കാല്‍ വച്ചു നില്‍ക്കുന്ന ചിത്രം നിമിഷനേരം കൊണ്ടു തന്നെ വന്‍ പ്രതിഷേധങ്ങള്‍ക്കു കാരണമായി. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മുന്നണി ഇയാള്‍ക്കെതിരെ മാമല്ലപുരം സ്റ്റേഷനില്‍ പരാതി […]
യൂണിഫോമില്‍ പൊലീസുകാരിയുടെ വെള്ളമടി; വീഡിയോ വൈറലായതോടെ പണി പോയി- VIDEO
ചെന്നൈ: യൂണിഫോമില്‍ വെള്ളമടിച്ചു കിറുങ്ങിയ വനിതാ പൊലീസ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. വള്ളമടിച്ചു കോണുതെറ്റിയ വനിതാ പൊലീസിന്‍റെ വീഡിയോ വൈറലായതോടെയാണ് നടപടി ഉണ്ടായത്. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. വനിതാ പൊലീസിന്‍റെ നടപടി പൊലീസ് വകുപ്പിന് മുഴുവന്‍ നാണക്കേടായിരിക്കുകയാണ്. സുഹൃത്തുക്കളുമൊത്താണ് വനിതാ പൊലീസ് മദ്യപിച്ച് ലക്കുകെട്ടത്. വഴിയരികില്‍ ഒതുക്കിയിട്ടിരിക്കുന്ന കാറിന്‍റെ സീറ്റിലിരുന്ന് ഇവര്‍ വെള്ളമടിക്കുകയായിരുന്നു. അതേസമയം പൊലീസുകാരി ഡ്യൂട്ടിയിലായിരുന്നില്ലെന്നും ഒരു ബന്ധുവിന്‍റെ വീട്ടിലെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങും വഴിയാണ് സംഭവമെന്നും ദണ്ഡിഗല്‍ എസ് പി ശക്തിവേല്‍ പറഞ്ഞു. യൂണിഫോമില്‍ […]
ധനുഷ് മകനാണെന്ന വാദം; ദമ്പതികളുടെ ഹര്‍ജി വീണ്ടും തള്ളി
ചെന്നൈ: നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദം തള്ളിയ വിധിക്കെതിരെ മേലൂര്‍ സ്വദേശികളായ കതിരേശന്‍ മീനാക്ഷി ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളി. ധനുഷ് തങ്ങളുടെ നാടുവിട്ടുപോയ മകനാണെന്ന് അവകാശപ്പെട്ട് ഇവര്‍ രംഗത്ത് വരികയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ഹര്‍ജി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളുകയായിരുന്നു. അന്ന് ധനുഷ് ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളും വ്യാജമാണെന്നും ഇത് അംഗീകരിക്കരുതെന്നും കാണിച്ച് ദമ്പതികള്‍ രണ്ടാമതും ഹര്‍ജി […]










