പഴനിക്കടുത്ത് വാന്‍ മീന്‍ ലോറിയുമായി കൂട്ടിയിടിച്ച് 7 മലയാളികള്‍ മരിച്ചു

ചെന്നൈ: പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ഏഴു മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയ, പേരക്കുട്ടി അഭിജിത്ത്, സുരേഷ്, ഭാര്യ രേഖ, മകന്‍ മനു, സജിനി എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച്ച പുലര്‍ച്ചെ 12.15 മണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാന്‍ മീന്‍ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ മധുര മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

prp

Related posts

Leave a Reply

*