‘എണ്ണ വില കൂട്ടുന്നത് വലിയ ഭൂതന്മാര്‍’- കേന്ദ്രസര്‍ക്കാരിനെ ട്രോളി മമ്മൂട്ടിയും മോഹന്‍ലാലും

തിരുവനന്തപുരം: രാജ്യത്ത് എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്ന കാര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ ശ്രമിക്കാറില്ല. കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയ സമയത്ത് നോട്ടിനായി വരി നില്‍ക്കണമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

ഇപ്പോഴിതാ, രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നായ പെട്രോള്‍- ഡീസല്‍ വിലവര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ ട്രോളിയിരിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും. മഴവില്‍ മനോരമ സംഘടിപ്പിച്ച’അമ്മ മഴവില്ല്’ മെഗാഷോയിലായിരുന്നു സംഭവം.

അലാവുദീനായി ദുല്‍ഖര്‍ സല്‍മാനും ഭൂതമായി മോഹന്‍ലാലും സ്റ്റേജില്‍ ഒരുമിച്ചെത്തി. ഷോ തുടങ്ങി പകുതിയായപ്പോഴാണ് സാക്ഷാല്‍ മമ്മൂട്ടി വേദിയിലെത്തിയത്. ഭൂതമായി എത്തിയ മോഹന്‍ലാലിനോട് മമ്മൂട്ടി പറക്കും പരവതാനി ചോദിക്കുന്നു.

മമ്മൂട്ടി: ഇവിടെ ഭയങ്കര ട്രാഫിക്കാ, മാത്രമല്ല ഡീസലിനും പെട്രോളിനും എന്താവില. അല്ലാ.. നിങ്ങള്‍ ഭൂതങ്ങള്‍ക്ക് ഈ ഡീസലിന്‍റെ ഒക്കെ വില കുറച്ചൂടെ?

മോഹന്‍ലാല്‍: അയ്യോ.. അതു പറ്റൂല. അതൊക്കെ നമ്മളേക്കാള്‍ വലിയ ഭുതങ്ങള്‍ ആണ് വില കൂട്ടുന്നത്.

താരരാജാക്കന്മാരുടെ തമാശയില്‍ പൊതിഞ്ഞ ഈ പരിഹാസത്തെ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്.

prp

Related posts

Leave a Reply

*