മ​ര​ണ​ത്തെ ഓ​ടി​ച്ച്‌ പെണ്‍കുട്ടിയെ രക്ഷിക്കുന്ന ട്രാ​ഫി​ക് പൊലീസ്- വീഡിയോ

തിരുപ്പതി: മരണത്തിന് മുന്നില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച്‌ ട്രാഫിക് പോലീസ്. തിരക്കേറിയ തിരുപ്പതി ലീലാ മഹള്‍ സര്‍ക്കിളിലാണ് സംഭവം. സൈക്കിളുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വലത് വശത്തുനിന്നെത്തിയ ബസ് പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിക്കുന്ന തരത്തില്‍ മുന്നോട്ടെത്തുകയായിരുന്നു.

ക​ണ്‍​മു​മ്പിലെ ദു​ര​ന്തം ക​ണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാ​ഫി​ക് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍ ഓ​ടി​യെ​ത്തി പെ​ണ്‍​കു​ട്ടി​യെ പെ​ട്ട​ന്ന് പി​ടി​ച്ചു മാ​റ്റി​യ​തി​നാ​ല്‍ ദുരന്തമൊ‍ഴിവായി. ബ​സി​ന്‍റെ മുന്‍ച​ക്രം ക​യ​റി കു​ട്ടി​യു​ടെ സൈ​ക്കി​ള്‍ ത​വി​ടു പൊ​ടി​യാ​യി.

സ​മീ​പ​ത്തെ കെട്ടിടങ്ങളുടെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളില്‍ നിന്നാണ് ദുരന്തമൊ‍ഴിവാക്കിയ പോലീസുകാരന്‍റെ സാഹസികത ലോകമറിഞ്ഞത്. വീഡിയോ വൈറലായതോടെ പൊലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ചതിനൊപ്പം ഡ്രൈ​വ​റു​ടെ​യും പെ​ണ്‍​കു​ട്ടി​യു​ടെ​യും അ​ശ്ര​ദ്ധ​യെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ക്കു​ന്ന കമന്‍റുകളും സോ​ഷ്യ​ല്‍​മീ​ഡി​യയിലെത്തി.

 

 

Related posts

Leave a Reply

*