സൈക്കിള്‍ വാങ്ങാന്‍ കൂട്ടിവെച്ച പണം കേരളത്തിനു നല്‍കിയ പെണ്‍കുട്ടിയെ കാത്തിരുന്നത്..

ചെന്നൈ: പത്താം ജന്മദിനത്തില്‍ സൈക്കിള്‍ വാങ്ങാനായി അഞ്ചു കുടുക്കകളിലായി സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത തമിഴ് പെണ്‍കുട്ടിക്ക് സമ്മാനവുമായി ഹീറോ. ചെന്നൈ വില്ലുപുരം ശിവറാം നഗറില്‍ താമസിക്കുന്ന അനുപ്രിയ്ക്ക് ഇനി എല്ലാ പിറന്നാളിനും സൈക്കിള്‍ സമ്മാനമായി നല്‍കുമെന്ന് ഹീറോ സൈക്കിള്‍സ് എംഡി പങ്കജ് എം.മുഞ്ചാല്‍. ഇന്നലെത്തന്നെ കമ്ബനി പ്രതിനിധി ആദ്യ സൈക്കിള്‍ കൈമാറി. പത്താം ജന്മദിനത്തില്‍ സൈക്കിള്‍ വാങ്ങാന്‍ നാലുവര്‍ഷമായി കൂട്ടിവച്ച 8,846 രൂപയാണ് അനുപ്രിയ കേരളത്തെ തളര്‍ത്തിയ പ്രളയത്തില്‍ ഒരു ചെറിയ […]

കലൈഞ്ജര്‍ കരുണാനിധിയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ചെന്നൈ: കലൈഞ്ജര്‍ കരുണാനിധി ഇനി ഓര്‍മ്മ. ചെന്നൈ മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപമാണ് കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ആയിരങ്ങളാണ്  മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ പങ്കെടുത്തത്. അവസാനമായി പ്രിയപ്പെട്ട കരുണാനിധിയെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി പൊതുദര്‍ശനത്തിന് വച്ചിരുന്ന രാജാജി ഹാളിലേക്കും ആയിരക്കണക്കിന് പേര്‍ ഒഴുകിയെത്തിയിരുന്നു. പൊലീസിന്റെ ബാരിക്കേഡും നിയന്ത്രണങ്ങളെല്ലാം മറികടന്ന് ജനങ്ങള്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് ചെറിയ തോതില്‍ ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. […]

കലൈജ്ഞര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍ തന്നെ

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. വൈകിട്ടോടെയാണ് കരുണാനിധിയുടെ സംസ്‌കാരം നടക്കുക. സംസ്‌കാരം എവിടെ വെച്ച്‌ നടത്തണമെന്നതില്‍ കോടതി തീരുമാനമറിയിച്ചു. കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ തന്നെ സംസ്‌കരിക്കുമെന്നാണ് കോടതിയുടെ തീരുമാനം. ഡിഎം.കെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അണ്ണാ സമാധിയ്ക്ക് സമീപമാണ് കരുണാനിധിയുടെ മൃതദേഹം സംസ്‌കരിക്കുക. അതേസമയം ഡി.എം.കെ അദ്ധ്യക്ഷന്‍ കുരുണാനിധിയുടെ സംസ്‌കാര ചടങ്ങ് മറീന ബീച്ചില്‍ നടത്തുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട അഞ്ച് ഹര്‍ജികളും […]

കരുണാനിധിക്ക്‌ അന്ത്യാഞ്ജലിയേകാന്‍ അനേകായിരങ്ങള്‍; സംസ്‌കാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിച്ചു

ചെന്നൈ> ഡിഎംകെ അധ്യക്ഷനും ദ്രാവിഡ രാഷ്‌ട്രീയത്തിലെ അതികായകനുമായ കരുണാനിധിക്ക്‌ അന്ത്യാഞ്ജലിയേകാന്‍ അനേകായിരങ്ങളാണ്‌ രാജാജി ഹാളിനുമുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്‌. കരുണാനിധി അന്തരിച്ച കാവേരി ആശുപത്രിക്കുമുന്നില്‍ കാവല്‍നിന്നിരുന്ന അണികള്‍ അദ്ദേഹത്തെ ഒരുനോക്കുകാണാനായി ഇന്നലെരാത്രിമുതല്‍ രാജാജി ഹാളിലേക്കൊഴുകുകയാണ്‌. മകള്‍ കനിമൊഴിയുടെ വസതിയില്‍നിന്നു കലൈജ്ഞരുടെ ഭൗതികദേഹം പുലര്‍ച്ചെ അഞ്ചോടെയാണ്‌ രാജാജിഹാളിന്‌ മുന്നിലെത്തിച്ചത്‌. അതിനുമുന്നേ ഹാളിനുമുന്നില്‍ ജനങ്ങള്‍ തിങ്ങിനിറങ്ങിരുന്നു. കരുണാനിധിക്ക്‌ അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെത്തും. നടന്‍ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി.ദിനകരന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. അതേസമയം കരുണാനിധിയുടെ സംസ്‌കാരങ്ങള്‍ക്കെതിരെ […]

കരുണാനിധിയെകാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി

ചെന്നൈ: കാവേരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെത്തി കണ്ടു. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റാലിനുമായും കനിമൊഴിയുമായും സംസാരിച്ച അദ്ദേഹം കരുണാനിധി എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ചു. പോരാളിയാണ് അദ്ദേഹമെന്നും ഇപ്പോഴും അത് തുടരുകയാണ് ,വേഗം സുഖം പ്രാപിക്കട്ടെയെന്നും പിണറായി വിജയന്‍ പറഞ്ഞു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ജൂലൈ 28നാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കൂടിയായ […]

യൂട്യൂബില്‍ നോക്കി പ്രസവമെടുക്കുന്നതിനിടെ യുവതി മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ചെന്നൈ: യൂട്യൂബില്‍ നോക്കി പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു. ഭര്‍ത്താവ് അറസ്റ്റില്‍. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവമാണു അപകട കാരണം. ആരോഗ്യനില വഷളായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തിരുപ്പൂര്‍ സ്വദേശിയായ കൃതിക(28) എന്ന യുവതിയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. യുവതിയുടെ രണ്ടാം പ്രസവം ആയിരുന്നു ഇത്. പ്രസവ സമയത്ത് യുവതിയുടെ അടുത്ത് ഭര്‍ത്താവും രണ്ട് സുഹൃത്തുക്കളുമായിരുന്നു ഉണ്ടായിരുന്നത്. ഇവരാരും ഇക്കാര്യത്തില്‍ അത്ര വൈദഗ്ധ്യം ഉണ്ടായിരുന്നവര്‍ അല്ല. യൂട്യൂബ് വീഡിയോ അനുസരിച്ച് യുവതിക്ക് വേണ്ട പരിചരണം നല്‍കുകയായിരുന്നു […]

ട്രെയിനില്‍ നിന്ന് വീണ് 4 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ : ചെന്നൈ: ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് വീണ് നാല് പേര്‍ മരിച്ചു. സെന്‍റ് തോമസ് മൗണ്ട്‌ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം തിരക്ക് കാരണം ട്രെയിനിന്‍റെ വാതിലില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത നാലു പേര്‍ തൂണിലിടിച്ചാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെക്കുറിച്ച്‌ റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.  

ചെന്നൈ കൂട്ടബലാല്‍സംഗം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ചെന്നൈ: ബധിരയായ പെണ്‍കുട്ടിയെ 22 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ വിവാദം കത്തുന്നു. കുറ്റം ആരോപിക്കപ്പെട്ടവരെ അഭിഭാഷകര്‍ കോടതിയില്‍ വച്ച്‌ തല്ലിച്ചതച്ചു. 17 പേരെയാണ് കേസുമായി ബന്ധപ്പെട്ട് കോടതി വളപ്പില്‍ അമ്പതിലധികം വരുന്ന അഭിഭാഷകര്‍ മര്‍ദിച്ചത്. ക്രൂരമായ പീഡനത്തിന് ഈ പെണ്‍കുട്ടി വിധേയായത്. മയക്കുമരുന്ന് കുത്തിവച്ചും ശീതളപാനീയത്തില്‍ ഇത് കലര്‍ത്തി നല്‍കിയിട്ടുമാണ് പീഡിപ്പിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മയക്കു മരുന്ന് കുത്തിവെച്ചതിന്‍റെ പാടുകള്‍ കണ്ടെത്തി. കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ പ്രതികളുടെ ക്രൂരത വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ […]

ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ വിധിച്ച്‌ കോടതി

ചെന്നൈ: ഏഴു വയസ്സുകാരിയെ പട്ടിക്കുട്ടിയെ നല്‍കാമെന്ന് പറഞ്ഞ് ഫളാറ്റിലേക്ക് ക്ഷണിച്ച ശേഷം ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതിയായ ഐടി ഉദ്യോഗസ്ഥന് വധ ശിക്ഷ വിധിച്ചു ചെന്നൈ ഹൈക്കോടതി. ഐ.ടി ഉദ്യോഗസ്ഥനായ ദഷ്വന്തി(23)നു ചെങ്കല്‍പേട്ട് മഹിളാ കോടതി വിധിച്ച വധശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചത്. കീഴക്കോടതി വിധിയ്‌ക്കെതിരായി പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ജസ്റ്റിസുമാരായ എസ്. വിമല, രാമതിലകം എന്നിവര്‍ വധശിക്ഷ ശരിവെച്ചത്. സ്വന്തം അമ്മയെ കൊന്ന കേസിലെ പ്രതിയാണു ദഷ്വന്ത്. നിര്‍ഭയ കേസിനോട് ഉപമിച്ചാണു കീഴ്‌ക്കോടതി ജഡ്ജി […]

തമിഴ് നടന്‍ ആര്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

ചെന്നൈ: തമിഴ് നടന്‍ ആര്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ആര്യയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെയാണ് തിരുനല്‍വേലിയിലെ ജില്ലാ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2012 – ല്‍ റിലീസ് ചെയ്ത അവന്‍ ഇവന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കോടതിയുടെ നടപടി. ചിത്രത്തില്‍ സിങ്കമ്പട്ടി സമീന്ദാര്‍ തീര്‍ത്ഥപതി രാജയെയും സെരിമുത്തു അയ്യനാര്‍ കോവിലിനേയും മോശമായിട്ട് ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടി തീര്‍ത്ഥപതി രാജയുടെ മകന്‍ നല്‍കിയ പരാതിയിലാണ് നടപടി. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വിളിക്കുമ്പോഴെല്ലാം ഇരുവരും ഹാജരായിരുന്നില്ല. ഇതോടെയാണ് അറസ്റ്റ് […]