ബാബ്‌റി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് കാണാന്‍ നല്ല ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നില്ലെന്ന് തരൂര്‍; വിവാദമായതോടെ തിരുത്തി

ചെന്നൈ: ബാബ്‌റി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് കാണാന്‍ നല്ല ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രസ്താവന വിവാദമായതോടെ തന്‍റെ നിലപാട് വിശദീകരിച്ച് തരൂര്‍ ട്വിറ്ററിലെത്തി. ‘രാഷ്ട്രീയ യജമാനന്‍മാരുടെ സേവനത്തിനായി ചില മാധ്യമങ്ങള്‍ എന്‍റെ വാക്കുകള്‍ വളച്ചൊടിച്ചു. രാമന്‍റെ ജന്മസ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ ഭൂരിഭാഗം ഹിന്ദുക്കളും ആഗ്രഹിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ നല്ല ഹിന്ദുക്കള്‍ ഇത് മറ്റൊരു ആരാധനാകേന്ദ്രം നശിപ്പിച്ച് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കില്ല’, ശശി തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. പറഞ്ഞതെല്ലാം തന്‍റെ സ്വന്തം […]

വിവാഹേതര ബന്ധത്തെ സുപ്രീം കോടതി വിധി ചൂണ്ടി ന്യായീകരിച്ചു; ഭാര്യ ആത്മഹത്യ ചെയ്തു

ചെന്നൈ: വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന കോടതി വിധി ചൂണ്ടിക്കാട്ടി ഭര്‍ത്താവ് അവിഹിത ബന്ധത്തെ ന്യായീകരിച്ചതില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി. ചെന്നൈയിലെ എംജിആര്‍ നഗറില്‍ താമസിക്കുന്ന പുഷ്പലത (24) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ജോണ്‍ പോളിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ സംശയിച്ചിരുന്നു. ഈ വിഷയത്തില്‍ തര്‍ക്കിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. വിവാഹേതര ബന്ധം കുറ്റമല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ കേസിന് പോയിട്ട് ഒരു ഗുണവുമില്ലെന്നും ഭര്‍ത്താവ് പറഞ്ഞതാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. യുവതിയുടെ […]

പത്താംക്ലാസുകാരനൊപ്പം ഒളിച്ചോടിയ അധ്യാപിക ചെന്നൈയില്‍

കഴിഞ്ഞദിവസമാണ് പത്താംക്ലാസുകാരനും അധ്യാപികയും ഒളിച്ചോടിയത്. ഇരുവരുടെയും പ്രണയത്തിന് വില്ലനായത് വീട്ടുകാര്‍ തന്നെയാണ്. പ്രണയം കുട്ടിയുടെ വീട്ടിലറിഞ്ഞപ്പോള്‍ അധ്യാപികയെ കുട്ടിയുടെ അമ്മ ഫോണില്‍ വിളിച്ചു. നേരിട്ട് വന്ന് ദേഷ്യപ്പെട്ടു. സംഗതി പ്രശ്‌നമായെന്നു കണ്ടതോടെ ഇരുവരും നാടുവിടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഇവരെ ഇന്നലെ പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. 40 വയസ്സുണ്ട് അധ്യാപികയ്ക്ക്. ഉച്ചയോടെ രണ്ടുപേരെയും ചേര്‍ത്തലയിലെത്തിച്ചു. വിദ്യാര്‍ഥിയെ ജുവെനെല്‍ കോടതിയില്‍ ഹാജരാക്കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. അതേസമയം ജുവെനെല്‍ ആക്ട് പ്രകാരവും തട്ടിക്കൊണ്ടുപോകലിനും അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. […]

നടന്‍ രാജ്‌ കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കുറ്റവിമുക്‌തനാക്കി!

ചെന്നൈ: കന്നഡ നടന്‍ രാജ്‌കുമാറിനെ കടത്തി കൊണ്ടുപോയ കേസില്‍ പ്രതികളായ വീരപ്പനെയും കൂട്ടാളികളയേയും വെറുതെ വിട്ടു. 2000 ല്‍ നടന്ന കേസില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. കേസില്‍ വാദിയും പ്രതിയും മരിച്ചകഴിഞ്ഞശേഷമാണ്‌ വിധി വരുന്നത്‌. വീരപ്പനടക്കം 14 പേരെ പ്രതികളാക്കിയായിരുന്നു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 9 പേരെയും കോടതി വെറുതെ വിട്ടു. ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തെ കോടതിയുടേതാണ് വിധി. വീരപ്പനും രണ്ടു അനുയായികളും വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2000 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം […]

കാമുകന്‍റെ ആത്മഹത്യയ്ക്ക് ഞാന്‍ കാരണക്കാരിയല്ല; സീരിയല്‍ നടിയുടെ വെളിപ്പെടുത്തല്‍

ചെന്നൈ: ഷൂട്ടിംഗ് സൈറ്റിലെത്തി കാമുകന്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍താന്‍ നിരപരാധിയാണെന്ന് തമിഴ് സീരിയല്‍ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ നിലാനി. കാമുകന്‍റെ ആത്മഹത്യയില്‍ കാരണക്കാരിയാക്കിയതില്‍ മനം നൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ച നിലാനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് താന്‍ നിരപരാധിയാണെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കാമുകന്‍ ലളിത് കുമാറിന്‍റെ മരണത്തില്‍ തെളിവുകളില്ലാതിരുന്നിട്ടും മാദ്ധ്യമങ്ങള്‍ കെട്ടുകഥ മെനയുകയാണെന്നും താരം ആരോപിക്കുന്നു. ഇതേകാര്യം ഉന്നയിച്ച്‌ കഴിഞ്ഞ ദിവസം നിലാനി പൊലീസ് കമ്മിഷണറെ കണ്ടിരുന്നു. അന്ന് ലളിതിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നെന്നും തന്റെ കുഞ്ഞുങ്ങളെ കൊല്ലാന്‍ […]

വിവാഹ സമ്മാനമായി വരന് കൂട്ടുകാര്‍ നല്‍കിയത് പെട്രോള്‍

ചെന്നൈ: ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലെത്തി നില്‍ക്കേ വരന് വിവാഹ സമ്മാനമായി കൂട്ടുകാര്‍ നല്‍കിയത് 5 ലിറ്റര്‍ പെട്രോള്‍. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില 85 രൂപ കടന്നതോടെയാണ് യുവാക്കള്‍ കൂട്ടുകാരന്റെ വിവാഹത്തിന് വേറിട്ട സമ്മാനം നല്‍കിയത്. കുമരച്ചി ഗ്രാമത്തിലെ ഇലഞ്ചെഴിന്‍റെയും കനിമൊഴിയുടെയും വിവാഹത്തിനിടെയായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ സുഹൃത്തുക്കളാണ് ദമ്പതികള്‍ക്ക് പെട്രോള്‍ നല്‍കിയത്. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനെതിരായ പ്രതിഷേധമാണ് ഈ പ്രതികരണമെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പ്രഭു പറഞ്ഞു. ഇന്ധനവില ദിനംപ്രതി കൂടുന്നത് സംബന്ധിച്ച്‌ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരെ ബോധവല്‍ക്കരിക്കുക എന്നൊരു […]

അനുഷ്‌ക ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്‌ക് എന്ന രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

ചെന്നൈ: ഏറെ ആരാധകരുള്ള നടി അനുഷ്‌ക ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്‌ക് എന്ന രോഗം പിടിപെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമാ താരമെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഭാര്യയെന്ന നിലയിലും ഏറെ ആരാധകരുള്ള താരമാണ് അനുഷ്‌ക. രോഗ വിവരം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും പുറത്തും അനുഷ്‌കയ്ക്ക് പിന്തുണയുമായി ധാരാളം ആരാധകര്‍ എത്തുന്നുണ്ട്. നട്ടെല്ലുമായി ചേര്‍ന്ന് കിടക്കുന്ന നാഡീവ്യൂഹത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ എല്ലിന്‍റെ ഭാഗം പുറത്തേക്ക് തള്ളി വരുന്നതാണ് ബള്‍ജിങ് ഡിസ്‌ക് എന്ന ഈ രോഗത്തിനുള്ള […]

സ്വന്തം മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ അഭിരാമിയുടെ ഡബ്സ്മാഷ് വീഡിയോ വൈറലാകുന്നു

ചെന്നൈ: തമിഴ്നാട് കുണ്ട്രത്തൂരില്‍ കാമുകനൊപ്പം ഒളിച്ചോടാല്‍ സ്വന്തം മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ ഡബ്സ്മാഷ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. അഭിരാമി കൊലപാതകം ആസൂത്രണം ചെയ്തപ്പോള്‍ വീട്ടില്‍ ഇല്ലാത്തതിനാലാണ് ഭര്‍ത്താവ് വിജയുടെ ജീവന്‍ അപകടത്തിലാവാതിരുന്നത്. മക്കളെ നഷ്ടപ്പെട്ട വിജയിയെ ആശ്വസിപ്പിക്കാന്‍ തമിഴ്‌നടന്‍ രജനികാന്ത് രംഗത്തെത്തി. രജനിയുടെ ആരാധകരാണ് കൊല്ലപ്പെട്ട മക്കളും താനുമെന്ന് വിജയ് പറഞ്ഞു. കൊല്ലപ്പെടുന്നതിന് രണ്ട് ദിനം മുന്‍പ് രജനിയുടെ പുതിയ ചിത്രം കാലയിലെ ഡയലോഗിന് ഡബ്മാഷ് ചെയ്തിരുന്നതായും അദ്ദേഹം താരത്തിനോട് പറഞ്ഞു. അതേസമയം കാമുകനുമായി അഭിരാമി സ്ഥിരമായി വീഡിയോ […]

നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്‍റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

ചെന്നൈ: തമിഴ് നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്‍റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സ്മൃജ ജീവനൊടുക്കിയതെന്നാണു പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ സിദ്ധാര്‍ഥിനെ പൊലീസ് ചോദ്യം ചെയ്തു. സംഭവ ദിവസം കുടുംബ പ്രശ്‌നങ്ങളെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായി സിദ്ധാര്‍ഥ് മൊഴി നല്‍കി. വഴക്കിനിടെ സ്മൃജ കിടപ്പു മുറിയില്‍ കയറി കതകടച്ചതായും, പിറ്റേന്നു രാവിലെ ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്നും സിദ്ധാര്‍ഥ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോ എന്ന കാര്യം […]

നടി ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയില്‍..? വൈറലായി ചിത്രങ്ങള്‍

ചെന്നൈ: നടി ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയിലോ? കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച ചര്‍ച്ച കൊഴുക്കുകയാണ്. തന്‍റെ ഫേസ്ബുക്കില്‍ ചന്ദ്ര ലക്ഷ്മണ്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നതിന് കാരണമായത്. ചന്ദ്ര പതിനെട്ടാം പടിക്ക് താഴെ നില്‍ക്കുന്ന ചിത്രം ശബരിമലയാണെന്ന തരത്തിലാണ് പ്രചരിക്കുന്നത്. എന്നാല്‍ ചെന്നൈയിലെ ഒരു ക്ഷേത്രമാണ് ശബരിമല എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ നടി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ചിത്രം മാത്രം പ്രചരിച്ചതാണ് ആശങ്കയ്ക്ക് കാരണമായത്. ഒരുകാലത്ത് മിനി സ്‌ക്രീന്‍ […]