റിയാമികയുടെ മരണകാരണം എക്‌സ് വിഡിയോസിന്‍റെ തകര്‍ച്ചയെന്ന് സൂചന

ചെന്നൈ: കഴിഞ്ഞ ദിവസം മരിച്ച തമിഴ് നടി റിയമികയുടെ ആത്മഹത്യയ്ക്ക് വഴിയൊരുക്കിയത് എന്താണ് എന്ന അന്വേഷണത്തിലാണ് തമിഴ് സിനിമ ലോകം. അടുത്തിടെ അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിന്‍റെ വിഷമത്തിലാണ് താരം ആത്മഹത്യ ചെയ്തതെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. ജോ സുന്ദര്‍ സംവിധാനം ചെയ്ത എക്‌സ് വിഡിയോസ് എന്ന സിനിമയിലെ റിയാമിക്കയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതില്‍ റിയാമികയ്ക്ക് കടുത്ത നിരാശയുണ്ടായിരുന്നെന്ന് നടിയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്‌സ് വിഡിയോസ്. സിനിമയിലെ കഥാപാത്രത്തിന്‍റെ പേരില്‍ […]

മീടൂ സ്ത്രീകളുടെ മഹത്തായ നിമിഷം, പക്ഷെ സൂക്ഷിച്ച് ഉപയോഗിക്കണം: രജനീകാന്ത്

ചെന്നൈ: മീടൂ പ്രചരണങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലും ചൂടന്‍ വിഷയമാണ്. മാന്യന്‍മാരെന്ന് തെറ്റിദ്ധരിച്ചവരുടെ മുഖംമൂടികള്‍ വലിച്ച് കീറുന്ന ഈ പ്രക്രിയയ്ക്ക് സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രജനീകാന്ത് ഇതിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. ‘മീടൂ സ്ത്രീകള്‍ക്ക് മഹത്തായ നിമിഷമാണെന്ന് ഉറപ്പാണ്. പക്ഷെ ഇത് ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്നും, ഇത് സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നില്ലെന്നും കൂടി ഉറപ്പാക്കണം’, സൂപ്പര്‍സ്റ്റാര്‍ അഭിപ്രായപ്പെട്ടു. തന്‍റെ പുരുഷ സഹതാരങ്ങളോട് ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയോ സംസാരിക്കുകയോ ചെയ്യാറുണ്ടോയെന്നായിരുന്നു അടുത്ത ചോദ്യം. ഇതിനും […]

സിനിമാ-സീരിയല്‍ നടി റിയാമിക തൂങ്ങി മരിച്ച നിലയില്‍

ചെന്നൈ: പ്രമുഖ തമിഴ് സിനിമാ- സീരിയല്‍ നടി റിയാമിക(26) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ വത്സര വാക്കത്തുള്ള സഹോദരന്‍റെ  ഫ്ലാറ്റിലാണ് നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണം കാരണം വ്യക്തമല്ല. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയ സഹോദരനാണ് റിയയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കുടുംബ പ്രശ്‌നമാണെന്നും അതല്ല കാമുകനുമായുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. അതേസമയം കാമുകന്‍ ദിനേശ് ഇടയ്ക്ക് ഈ ഫ്ലാറ്റിലേക്ക് വന്നിരുന്നതായും ഇരുവരും തമ്മില്‍ […]

കുഞ്ഞിന് വേണ്ടി അച്ഛന്‍ കോടതിയോട് ആവശ്യപ്പെട്ടത് ദയാവധം; ഒടുവില്‍ സംഭവിച്ചത് മറ്റൊന്ന്

ചെന്നൈ: ഒന്‍പത് വര്‍ഷം അബോധാവസ്ഥയില്‍ കിടക്കുന്ന കുഞ്ഞിന്‍റെ ദയാവധ ഹര്‍ജി പരിഗണിക്കാതെ ചികിത്സിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ കുട്ടിക്ക് ലഭിച്ചത് പുതുജീവന്‍. ദിവസത്തില്‍ 20 ഓളം തവണ അപസ്മാരമുണ്ടാകുന്ന മകന് ചികിത്സകളൊന്നും ഫലിക്കുന്നില്ലെന്നും ആഹാരവും മരുന്നും കൊടുക്കാതെയുള്ള പരോക്ഷ ദയാവധത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അച്ഛന്‍റെ കണ്ണീര്‍ ഹര്‍ജി. എന്നാല്‍ തൂക്കിക്കൊല്ലാന്‍ വിധിക്കുന്ന കോടതി ജീവനും നല്‍കും എന്ന് തെളിഞ്ഞിരിക്കുകയാണ്. ദയാവധത്തിനായി അച്ഛന്‍റെ ഹര്‍ജി പരിഗണിച്ച കോടതി കുട്ടിയെ പരിശോധിക്കാന്‍ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. ഇവര്‍ നടത്തിയ പരിശോധനയാണ് കുട്ടിക്ക് ജീവിതത്തിലേക്ക് […]

റെയില്‍വേയുടെ മൊബൈല്‍ കണക്ഷനുകള്‍ ജിയോയിലേക്ക് മാറ്റുന്നു

ചെന്നൈ: ജനുവരി ഒന്ന് മുതല്‍ റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ കണക്ഷനുകള്‍ ജിയോയിലേക്ക് മാറും. കഴിഞ്ഞ ആറ് വര്‍ഷമായി എയര്‍ടെല്ലായിരുന്നു റെയില്‍വേയുടെ സേവനം നല്‍കിയിരുന്നത്. വര്‍ഷം 100 കോടി രൂപ വരെയാണ് എയര്‍ടെല്‍ ബില്ലാകുന്നത്. 1.95 ലക്ഷം കണക്ഷനുകളാണ് റെയില്‍വേയ്ക്കുളളത്. ജിയോയുടെ പുതിയ പാക്കേജ് പ്രകാരം ബില്‍ തുക 35 ശതമാനം കുറയുമെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍വേയുടെ ജീവനക്കാരെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പാക്കേജുകള്‍ നടപ്പാക്കുക.

എം ഐ ഷാനവാസ് എംപി അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാനവാസിന്‍റെ ആരോഗ്യസ്ഥിതി കഴിഞ്ഞ ദിവസം അണുബാധയെത്തുടര്‍ന്ന് വഷളാവുകയായിരുന്നു. അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്‍റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്‍റെ ജനനം. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോഴിക്കോട് ഫാറൂഖ് കോളെജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എയും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും […]

കനത്ത നാശം വിതച്ച് ഗജ; തമിഴ്‌നാട്ടില്‍ 4 മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ ആഞ്ഞുവീശുന്ന ഗജ ചുഴലിക്കാറ്റില്‍ വന്‍ നാശം. നാലുപേര്‍ മരിച്ചു. കടലൂരില്‍ വൈദ്യുതാഘാതമേറ്റ് രണ്ടു പേരും പുതുക്കോട്ടയില്‍ ഒരാളുമാണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. നാഗപട്ടണം വേദാരണ്യത്ത് നിരവധി വീടുകള്‍ തകര്‍ന്നു. അരലക്ഷത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് തീരത്തുനിന്ന് 75,000 ലധികം പേരെയാണ് ഒഴിപ്പിച്ചത്. 6000 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ തമിഴ്‌നാട്ടില്‍ പലയിടത്തും വൈദ്യുത ബന്ധം വിച്ഛേദിച്ചു. തമിഴ്‌നാടിന്‍റെ […]

സര്‍ക്കാര്‍ വീണ്ടും വിവാദത്തിലേക്ക്; വിജയ്‌ക്കെതിരെ കേസ്

ചെന്നൈ: പ്രഖ്യാപനം മുതല്‍ സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇളയ ദളപതിയുടെ സര്‍ക്കാര്‍. ചിത്രം തിയേറ്ററില്‍ എത്തുന്നതിനു മുന്‍പ് തന്നെ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. റിലീസിനെത്തിയതിനു പിന്നാലെ ചിത്രത്തിനെ തേടി വിവാദങ്ങളുടേയും വിമര്‍ശനങ്ങളുടേയും ഘോഷയാത്രയായിരുന്നു. ഈ അടുത്ത കാലത്ത് തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇത്രയധികം വിവാദങ്ങള്‍ക്ക് ഇരയായ ചിത്രം ഒരു പക്ഷെ വിജയ് യുടെ സര്‍ക്കാരായിരിക്കും. ദീപാവലി റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ടീസറും ട്രെയിലറും റെക്കോഡുകള്‍ മറി കടന്ന് മുന്നേറിയപ്പോള്‍ തന്നെ ചിത്രം സൂപ്പര്‍ […]

ഗജാ ചുഴലിക്കാറ്റ്‌ തമിഴ്‌നാട്‌ തീരത്തേക്ക്‌; കനത്തമഴയ്‌ക്ക്‌ സാധ്യത

ചെന്നൈ: ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്‌നാടും പുതുച്ചേരിയും ആന്ധ്രയുടെ തീരപ്രദേശങ്ങളും ജാഗ്രതയില്‍. തീരമേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഗജാ’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഇപ്പോള്‍ നാഗപട്ടണം തീരത്തിന് അടുത്തേക്കാണ് നീങ്ങുന്നത്. മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റടിക്കാം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലു ആന്ധ്രാപ്രദേശിന്‍റെ തെക്കല്‍ മേഖലയിലുമായി പതിമൂന്ന് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തിലും ഒറ്റപ്പെട്ട മഴയുണ്ടാകും.ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആന്‍ഡമാന്‍ തീരത്തെ വടക്ക് […]

മീ ടൂ ആരോപണം: ശ്രുതി ഹരിഹരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് അര്‍ജുന്‍

ചെന്നൈ: യുവനടി ശ്രുതി ഹരിഹരനെതിരേ നടന്‍ അര്‍ജുന്‍ സര്‍ജ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി. മീ ടൂ കാമ്പെയിനിന്‍റെ ഭാഗമായി ശ്രുതി ആരോപണങ്ങള്‍ ഉന്നയിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് അര്‍ജുന്‍ കോടതിയെ സമീപിച്ചത്. ബെംഗളൂരൂ സിറ്റി സിവിന്‍ കോര്‍ട്ടില്‍ അര്‍ജുന് വേണ്ടി അനന്തരവന്‍ ധ്രുവ് സര്‍ജയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സിനിമാ സെറ്റില്‍ വച്ച് അര്‍ജുന്‍ ശ്രുതിയോട് മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. നിബുണന്‍ എന്ന കന്നട സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം. എന്നാല്‍, ആരോപണങ്ങള്‍ അര്‍ജുന്‍ നേരത്തെ […]