ഗര്‍ഭിണിയായ യുവതിക്ക്​ എച്ച്‌​.ഐ.വി ബാധ; രക്തം നല്‍കിയ യുവാവ്​ ആത്മഹത്യക്ക്​ ശ്രമിച്ചു

ചെ​ന്നൈ: തമിഴ്‌നാട്ടിലെ വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയി​ലെ ര​ക്ത​ബാ​ങ്കി​ല്‍​നി​ന്ന്​ ര​ക്തം സ്വീ​ക​രി​ച്ച ഗര്‍ഭിണിക്ക്​ എച്ച്‌​.ഐ.വി ബാധിച്ചതിനെ തുടര്‍ന്ന്​ രക്​തം നല്‍കിയ യുവാവ്​ ആത്മഹത്യക്ക്​ ശ്രമിച്ചു. എച്ച്‌.ഐ.വി ബാധിതനാണെന്ന വിവരം കുടുബത്തി​ന്​ അംഗീകരിക്കാനാവാത്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം. എലിവിഷം കഴിച്ച്‌​ ഗുരുരതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗബാധയുള്ള രക്തം വേണ്ടത്ര പരിശോധിച്ചില്ലെന്ന്​ കാണിച്ച്‌​ ഒരു ജീ​വ​ന​ക്കാ​ര​നെ സ​ര്‍​വി​സി​ല്‍​നി​ന്ന്​ പി​രി​ച്ചു​ വിടുകയും ര​ണ്ടു​പേ​രെ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്യുകയും ചെയ്തു. വി​രു​തു​ന​ഗ​റി​ന​ടു​ത്തെ സ​ത്തൂ​ര്‍ സര്‍ക്കാര്‍ ആ​ശു​പ​ത്രി​യി​ലാ​ണ്​ സം​ഭ​വം. വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ര്‍​ന്ന്​ സം​സ്​​ഥാ​നത്തെ ര​ക്ത​ ബാങ്കുകള്‍ പ​രി​ശോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ […]

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി

ചെന്നൈ: ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി ബാധയുള്ള രക്തം കയറ്റിയതായി പരാതി. തമിഴ്‌നാട്ടിലെ വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. പരിശോധിച്ചപ്പോള്‍ യുവതി എച്ച്‌ഐവി ബാധിതയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന് എച്ച്‌ഐവി ബാധിച്ചിട്ടുണ്ടോയെന്ന് ജനിച്ചതിനുശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. ഈ മാസം മൂന്നിനാണ് സംഭവം നടന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവായ ദാതാവിന് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ […]

ഒളിച്ചോട്ടത്തിന് തടസം നിന്ന അമ്മയെ മകള്‍ കുത്തിക്കൊന്നു

ചെന്നൈ:  ഒളിച്ചോട്ടത്തിന് തടസം നിന്ന അമ്മയെ പത്തൊമ്പതുകാരി കുത്തിക്കൊന്നു. ചെന്നൈയിലെ തിരുവല്ലൂരിലാണ് സംഭവം. പത്തൊമ്പതുകാരിയായ ദേവി പ്രിയ ആറ് മാസം മുന്‍പാണ് ഫേസ്ബുക്കിലൂടെ വിവേകിനെ പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ഈ ബന്ധം അറിഞ്ഞ് ദേവി പ്രിയയുടെ പിതാവ് സിവഗുരുനാഥനും അമ്മ ഭാനുമതിയും മകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രക്ഷിതാക്കളുടെ എതിര്‍പ്പ് മറികടന്ന് ദേവി പ്രിയ വിവേകിനൊപ്പം ഒളിച്ചോടാന്‍ പദ്ധതിയിട്ടു. തിങ്കളാഴ്ച തന്‍റെ രണ്ട് സുഹൃത്തുക്കള്‍ വിഗ്‌നേഷും സതീഷും വീട്ടിലെത്തുമെന്നും അവര്‍ക്കൊപ്പം ഇറങ്ങിപ്പോരാനും വിവേക് […]

തമിഴ് നടന്‍ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍- video

ചെന്നൈ: തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസിന് മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്ന് തമിഴ് നടനും നടികര്‍ സംഘം അധ്യക്ഷനുമായ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍. അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി കൗണ്‍സിലിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ ഓഫീസ് പൂട്ടിയിടുകയും ഇവരെ മറികടന്ന് വിശാല്‍ ഓഫീസിനകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിയൊരുക്കുകയുമായിരുന്നു. അസോസിയേഷന്‍റെ പണം വിശാല്‍ ദുരുപയോഗം ചെയ്‌തെന്നും തമിഴ് റോക്കേഴ്‌സുമായി ഇടപാട് ഉണ്ടെന്നുമാണ് വിശാലിനെതിരെയുള്ള ആരോപണം. അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത അവസരത്തില്‍ വിശാല്‍ […]

മരണം കവര്‍ന്ന പൊന്നുമകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ചിത്ര

ചെന്നൈ: ഗായിക കെ എസ് ചിത്രയുടെ പൊന്നോമന നന്ദനയെ എല്ലാവര്‍ക്കും അറിയാം. മരണം വേര്‍പെടുത്തിയെങ്കിലും നനുത്ത ഒരു തൂവല്‍ സ്പര്‍ശം പോലെ നന്ദനയുടെ ഓര്‍മ്മകള്‍ ഇന്നും അലയടിക്കാറുണ്ട്. മകള്‍ നന്ദനയ്ക്ക് ചിത്ര നേര്‍ന്ന പിറന്നാള്‍ ആശംസയാണ് ആരാധകരുടെ മിഴി നിറയ്ക്കുന്നത്. ആരുടെയും ഹൃദയംതൊടുംവിധത്തിലാണ് മകളെക്കുറിച്ച് ചിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘സ്വര്‍ഗത്തില്‍ നിന്നും വന്ന ഈ മാലാഖ ഞങ്ങളുടെ ജീവിതത്തെ ഒരു മുത്തശ്ശിക്കഥയാക്കി മാറ്റി. നീയാണ് ഞങ്ങളുടെ നിധി, ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും ശുഭകാര്യം. പ്രീയപ്പെട്ട നന്ദനയ്ക്ക് […]

വീട്ടില്‍ ശൗചാലയം നിര്‍മിക്കാത്തതിന് പിതാവിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി സ്വച്ഛ്ഭാരത് അംബാസഡര്‍

ചെന്നൈ: വീട്ടില്‍ ശൗചാലയം നിര്‍മിക്കാത്തതിന് പിതാവിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ നഗരസഭ സ്വച്ഛ്ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു.വെല്ലൂര്‍ ജില്ലയിലെ ആമ്പൂരിലുള്ള സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹനീഫ സാറയാണ് പിതാവ് ഇഹ്‌സാനുള്ളയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. എല്‍.കെ.ജി.യില്‍ ഒന്നാംറാങ്ക് നേടിയാല്‍ ശൗചാലയം നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു പരാതി. എല്‍.കെ.ജി. മുതല്‍ ഇതുവരെയും ഒന്നാംറാങ്ക് നേടിയിരുന്നെങ്കിലും പിതാവ് വാക്കുപാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം മാതാവിനൊപ്പമെത്തിയാണ് പെണ്‍കുട്ടി ആമ്പൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വാക്കുപാലിക്കാത്ത […]

കൈവിട്ട ടിക് ടോക് കഴുത്തറുത്തപ്പോള്‍

യുവജനങ്ങള്‍ക്കിടയില്‍ ഹരമാണ് ടിക് ടോക് വീഡിയോകള്‍. ഓരോ സെക്കന്‍റുകള്‍ കഴിയും തോറും വിവിധ സമൂഹമാധ്യമങ്ങളിലൂടെ എത്തുന്നത് എണ്ണിയാല്‍ ഒടുങ്ങാത്ത വിഡിയോകളാണ് ഉപയോക്താക്കളുടെ ഉപയോഗ രീതിയെ കൂടി ഇത്തരം വീഡിയോകള്‍ മാറ്റി മറിച്ചിട്ടുണ്ട്. ഒരു വീഡിയോ വൈറലായാല്‍ പിന്നെ സമൂഹമാധ്യമങ്ങളിലെ സ്റ്റാറായി എന്ന അവസ്ഥയാണ്. അതിനു വേണ്ടി എന്തും ചെയ്യുന്ന പുതു തലമുറയ്ക്ക് തങ്ങള്‍ക്ക് സംഭവിക്കാവുന്ന അപകടങ്ങളെ കുറിച്ചതും വലിയ ധാരണയില്ല. അതിനൊരു ഉത്തമ ഉദാഹരണമാണ് ചെന്നൈയിലെ യുവാവിന് ടിക് ടോക് വീഡിയോ ചെയ്യുമ്പോള്‍ സംഭവിച്ചത്. ടിക്ടോക്കിലൂടെ കത്തി […]

വരുമാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന തെന്നിന്ത്യന്‍ പെണ്‍താരം നയന്‍താര

ചെന്നൈ: ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ടു. ദക്ഷിണേന്ത്യന്‍ സിനിമാനടികളില്‍ നിന്ന് പട്ടികയിലുള്‍പ്പെട്ട ഒരേയൊരു താരം നയന്‍താരയാണ്. 15.17 കോടി വരുമാനം നേടിയ നയന്‍താര പട്ടികയില്‍ 69 സ്ഥാനത്താണ്. ലേഡിസൂപ്പര്‍ എന്ന വിശേഷണം നയനതാരക്ക് യോജിച്ചതാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് താരം . ബാഡ്മിന്‍റണ്‍ താരങ്ങളായ പി വി സിന്ധു , സൈന നേവാളും പട്ടികയില്‍ 20 ഉം 58 ഉം സ്ഥാനങ്ങളിലായുണ്ട്. എആര്‍ റഹ്മാന്‍, രജനികാന്ത്, കമല്‍ഹാസന്‍, […]

ഭാര്യയ്ക്ക് നല്‍കാന്‍ 1.25 ലക്ഷത്തിന്‍റെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; കവറിലെ ഫോണ്‍ കണ്ട് ഞെട്ടി നടന്‍

ചെന്നൈ: വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്ക് നല്‍കാന്‍  ഫ്ലിപ്പ്കാര്‍ട്ടിലൂടെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത കോളിവുഡ് നടന്‍ നകുലിന് ലഭിച്ചത് വ്യാജ ഫോണ്‍. ഭാര്യയ്ക്ക് സമ്മാനം നല്‍കാനാണ് നടന്‍ 1.25 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ എക്‌സ് ഓര്‍ഡര്‍ ചെയ്തത്. നവംബര്‍ 29നാണ് നകുല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ ഫോണ്‍ എത്തി. എന്നാല്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഡിസംബര്‍ 1നാണ് പാഴ്‌സല്‍ തുറന്നത്. പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചത് പോലെയുള്ള വ്യാജ കവറായിരുന്നു ഫോണിന്. സോഫ്റ്റ് വെയറും ഐഒഎസ് ആയിരുന്നില്ല. […]

തിരക്കൊഴിഞ്ഞ റോഡില്‍ ലിഫ്റ്റ് ചോദിച്ച്‌ കൊള്ള നടത്തുന്ന സ്ത്രീകള്‍, രാത്രി യാത്രക്കാര്‍ ശ്രദ്ധിയ്ക്കുക

ചെന്നൈ : രാത്രി കാലങ്ങളില്‍ റോഡില്‍ സ്ത്രീകള്‍ ലിഫ്റ്റ് ചോദിച്ച്‌ നില്‍ക്കുകയാണെങ്കില്‍ ശ്രദ്ധിയ്ക്കുക. സഹായ മനസ്‌കരെ കാത്തിരിക്കുന്നത് മറഞ്ഞിരിക്കുന്ന കൊള്ള സംഘമാവാം. തമിഴ്നാട്ടിലെ ചെന്നൈയിലാണ് ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെ വിജനമായ റോഡ് വക്കില്‍ ഒറ്റയ്ക്ക് കാറോടിച്ച്‌ വരുന്നവരെ കാത്താണ് അക്രമി സംഘം കെണിയൊരുക്കി നില്‍ക്കുന്നത്. സ്ത്രീകള്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ വാഹനം തടഞ്ഞ് നിര്‍ത്തുകയും കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഒളിച്ചിരിക്കുന്ന അക്രമി സംഘം കത്തികാട്ടി യാത്രക്കാരുടെ സ്വര്‍ണാഭരണമടക്കം കവരുന്നതാണ് ഈ സംഘത്തിന്റെ രീതി. കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈ […]