വരുമാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന തെന്നിന്ത്യന്‍ പെണ്‍താരം നയന്‍താര

ചെന്നൈ: ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ടു. ദക്ഷിണേന്ത്യന്‍ സിനിമാനടികളില്‍ നിന്ന് പട്ടികയിലുള്‍പ്പെട്ട ഒരേയൊരു താരം നയന്‍താരയാണ്. 15.17 കോടി വരുമാനം നേടിയ നയന്‍താര പട്ടികയില്‍ 69 സ്ഥാനത്താണ്. ലേഡിസൂപ്പര്‍ എന്ന വിശേഷണം നയനതാരക്ക് യോജിച്ചതാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് താരം .

ബാഡ്മിന്‍റണ്‍ താരങ്ങളായ പി വി സിന്ധു , സൈന നേവാളും പട്ടികയില്‍ 20 ഉം 58 ഉം സ്ഥാനങ്ങളിലായുണ്ട്. എആര്‍ റഹ്മാന്‍, രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, സൂര്യ, വിജയ് സേതുപതി, രാം ചരണ്‍, വിജയ് ദേവരെകൊണ്ട, മഹേഷ് ബാബു തുടങ്ങിയവരാണ് മറ്റു ദക്ഷിണേന്ത്യന്‍ താരങ്ങള്‍.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാനാണ്. 253.25 കോടിയാണ് കഴിഞ്ഞ ഒക്ടോബര്‍ മൂതല്‍ ഈ സെപ്തംബര്‍ വരെയുള്ള സമ്ബാദ്യം. 228 കോടിയുമായി വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്.

prp

Related posts

Leave a Reply

*