‘അന്ന് എന്‍റെ കൂടെ അഭിനയിച്ച നടന് കിട്ടിയത് 1 കോടി രൂപ, എനിക്ക് മൂന്ന് ലക്ഷവും, അതും മുഴുവനായി ലഭിച്ചില്ല: സൂര്യ

ചെന്നൈ: വേല്‍ ടെക് രംഗരാജന്‍ യൂണിവേഴ്‌സിറ്റിയില്‍ സാംസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ സൂര്യയ്ക്ക് ലഭിച്ചത് വന്‍ വരവേല്‍പ്പായിരുന്നു. തങ്ങളുടെ ഇഷ്ടതാരത്തിനായി വലിയൊരു കട്ടൗട്ട് ഒരുക്കിയാണ് വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തത്.വിദ്യാര്‍ഥികളോടായി സൂര്യ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഇംഗ്ലീഷില്‍ പ്രസംഗം ആരംഭിച്ച താരം കുട്ടികള്‍ക്കായി അര്‍ഥവത്തായ കാര്യങ്ങളാണ് പറഞ്ഞുകൊടുത്തത്. സപ്ലി എഴുതി ബികോം പൂര്‍ത്തിയാക്കിയ താന്‍ ഇവിടെ എത്തിയത് എങ്ങനെയെന്ന് മനോഹരമായൊരു പ്രസംഗത്തിലൂടെ സൂര്യ പറയുന്നു. കയ്യടികളോടെയാണ് സൂര്യയുടെ പ്രസംഗം വിദ്യാര്‍ഥികള്‍ ഏറ്റെടുത്തത്. ബികോം […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ട് ജോലിക്കു നിര്‍ത്തി പീഡനം; നടി ഭാനുപ്രിയക്കെതിരെ കേസ്

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ നടി ഭാനുപ്രിയയ്‌ക്കെതിരേ കേസ്. പതിനാലുകാരിയായ പെണ്‍കുട്ടിയെ വീട്ട് ജോലിക്ക് നിര്‍ത്തിയിട്ട് ശമ്പളം നല്‍കിയില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് നടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ മകളാണ് ഭാനുപ്രിയയുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നത്. ചെന്നൈയിലെ തന്‍റെ വീട്ടിലാണ് ഭാനുപ്രിയ പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയത്. മാസം 10,000 രൂപയായിരുന്നു ശമ്പളമായി പറഞ്ഞുറപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ പതിനെട്ട് മാസമായി പെണ്‍കുട്ടിക്ക് ഇവര്‍ തുക […]

വിവാദമായ ചിത്രങ്ങള്‍ നീക്കം ചെയ്ത്, മാപ്പു പറഞ്ഞ് ലൊയോള കോളേജ്

ചെന്നൈ: നരേന്ദ്രമോദിയെയും ഭാരത് മാതയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ചിത്ര പ്രദര്‍ശനം നടത്തി വിവാദമുയര്‍ന്നതോടെ ലൊയോള കോളേജ് ചിത്രങ്ങള്‍ നീക്കം ചെയ്ത് മാപ്പു പറഞ്ഞു. ബിജെപി നേതാക്കളും ഹിന്ദുസംഘടനങ്ങളും കോളേജിനെതിരെ തിരിഞ്ഞതോടെയാണ് കോളേജ് മാപ്പു പറഞ്ഞത്. ജാതിയ, ലൈംഗിക അതിക്രമങ്ങളെ വിഷയമാക്കിയായിരുന്നു ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. ലൈംഗിക അതിക്രമത്തിന് താനും ഇരയായി എന്ന സ്ത്രീകള്‍ തുറന്ന് പറയുന്ന ക്യാംപയിനാണ് മീടു. ഭാരത് മാതയും മീടു വില്‍ ഉള്‍പ്പെടുന്നു എന്ന തരത്തിലുള്ള ചിത്രീകരണത്തിനെതിരെയാണ് ഹിന്ദുസംഘടനകള്‍ അക്രമത്തിനൊരുങ്ങിയത്. ചിത്രപ്രദര്‍ശനത്തില്‍ നരേന്ദ്രമോദിയെയും […]

രാഷ്ട്രീയമെന്നാല്‍ വരി നിന്ന് വോട്ടു ചെയ്യുക എന്നത് മാത്രം; അജിത്തിന്‍റെ പത്രകുറിപ്പ് വൈറല്‍

ചെന്നൈ: സ്വന്തം രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുയര്‍ന്ന വിവാദങ്ങള്‍ക്കു മറുപടി നല്‍കിക്കൊണ്ടുള്ള നടന്‍ അജിത്തിന്‍റെ കുറിപ്പ് വൈറല്‍. രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ലെന്നും ഇപ്പോള്‍ ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ വോട്ട് ചെയ്യുക എന്നതിലൊതുങ്ങുന്ന രാഷ്ട്രീയ നിലപാടുകളെ തനിക്കുള്ളൂവെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ‘വ്യക്തിപരമായോ സിനിമകളിലൂടെയോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായോ നേതാവുമായോ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്നു സൂചനകള്‍ നല്‍കിയിട്ടില്ല. അഭിനയം മാത്രമാണ് എന്‍റെ തൊഴില്‍. കുറച്ചു കൊല്ലങ്ങള്‍ മുമ്പ് ഫാന്‍ ക്ലബുകള്‍ മുഴുവന്‍ പിരിച്ചു വിട്ടത് ഇതിന്റെ പേരിലാണ്. എന്‍റെ രാഷ്ട്രീയ നിലപാടുകളെ […]

ഭാരതമാതയെ മീടൂ ക്യാംപയിനില്‍ ഉള്‍പ്പെടുത്തി, മോദിയെയും അപമാനിച്ചു; ലയോള കോളെജിനെതിരെ പ്രതിഷേധം

ചെന്നൈ: ഭാരതമാതയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രപ്രദര്‍ശനം നടത്തിയെന്ന് ആരോപിച്ച് ചെന്നൈയിലെ പ്രശസ്തമായ ലയോള കോളജിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം. മീടു ക്യാംപയിനെ സൂചിപ്പിക്കുന്ന ചിത്രത്തില്‍ ഭാരമാതാവിനെ വരച്ചുവെന്നാണ് ഹൈന്ദവ സംഘടനകള്‍ ആരോപിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ചിത്ര പ്രദര്‍ശനം നടത്തിയതിനെതിരെ ചെന്നൈ ഡിജിപിക്ക് ബിജെപി പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ, ഈ ചിത്രപ്രദര്‍ശനത്തിനെതിരെ നിരവധി ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. വീതി വിരുധ വിഴ (സ്ട്രീറ്റ് അവാര്‍ഡ് ഫെസ്റ്റിവല്‍)യോട് അനുബന്ധിച്ച് […]

പണത്തിന് വേണ്ടിയാണ് വിശാല്‍ വിവാഹിതനാകുന്നതെന്ന് ആരോപണം; ചുട്ട മറുപടി നല്‍കി അനീഷ

ചെന്നൈ: തമിഴ്‌നടന്‍ വിശാലിന്‍റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ കോളിവുഡിലെ ചര്‍ച്ചാ വിഷയം. ഹൈദരാബാദ് സ്വദേശിയായ അനീഷ അല്ലയാണ് വിശാലിന്‍റെ വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിവരം അനീഷയാണ് ആദ്യം പുറം ലോകത്തെ അറിയിച്ചത്. ഓഗസ്റ്റില്‍ ഇവര്‍ വിവാഹിതരാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹവാര്‍ത്ത ഔദ്യോഗികമായി പുറത്ത് വിട്ടതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ അനീഷയെ കടന്നാക്രമിക്കുകയാണ്. വിശാല്‍ പണത്തിന് വേണ്ടിയാണ് വിവാഹിതനാകുന്നതെന്നും, പണം കൊണ്ട് എന്തും വിലകൊടുത്ത് വാങ്ങാമെന്നും ഒരാള്‍ അനീഷയുടെ പോസ്റ്റിനു താഴെ കുറിച്ചു. […]

രജനികാന്തിന്‍റെ പേട്ട ഇന്‍റര്‍നെറ്റില്‍; എച്ച് ഡി പ്രിന്‍റ് പുറത്തുവിട്ടത് തമിഴ് റോക്കേഴ്‌സ്

ചെന്നൈ: കാര്‍ത്തിക് സുബ്ബുരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായ പേട്ട ചിത്രത്തിന്‍റെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍. രണ്ട് മണിയോടെയാണ് ചിത്രം തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടത്. തിയേറ്ററില്‍ ചിത്രീകരിച്ച എച്ച്.ഡി പ്രിന്‍റാണ് പ്രചരിക്കുന്നത്. ആദ്യദിനം സിനിമ കാണുന്നവര്‍ ചിത്രത്തിന്‍റെ കഥയും സര്‍പ്രൈസും വെളിപ്പെടുത്തുന്ന സിനിമ ഭാഗങ്ങള്‍ പുറത്തുവിടരുതെന്ന്  കാര്‍ത്തിക് സുബ്ബരാജ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് വലതുപക്ഷം: കമല്‍ഹാസന്‍

ചെന്നൈ: ശബരിമലയിലെ യുവതീപ്രവേശനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് വലതുപക്ഷമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് കമല്‍ഹാസന്‍ കേരളത്തിലെ സമീപകാല സംഭവങ്ങളില്‍ പ്രതികരിച്ചത്. സഖ്യകക്ഷിയാകാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണത്തോടുള്ള മറുപടിയും കമല്‍ഹാസന്‍ അറിയിച്ചു. അദ്ദേഹം തന്‍റെ നിലപാടാണ് അറിയിച്ചതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആലോചിച്ച്‌ ഒരു തീരുമാനത്തില്‍ എത്തേണ്ടതുണ്ടെന്നും കമല്‍ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് മക്കള്‍ നീതി മയ്യം കൈക്കൊള്ളുന്ന തീരുമാനം മറ്റൊരു യോഗത്തിലൂടെ […]

കേരളത്തിന്‍റെ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ല; വനിതാ മതിലിന് പിന്തുണയുമായി സുഹാസിനി

ചെന്നൈ: ജനുവരി ഒന്നിന് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വനിതാ മതിലിന് പിന്തുണയുമായി നടി സുഹാസിനി. വനിതാ മതില്‍ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാനാണെന്നും ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ലെന്നും സുഹാസിനി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുഹാസിനി പിന്തുണ അറിയിച്ചത്. ജനുവരി ഒന്നാം തിയ്യതി പുതുവത്സരം മാത്രമല്ലെന്നും വനിതാ മതില്‍ നിര്‍മ്മിക്കുന്ന ദിവസമാണെന്നും സുഹാസിനി വീഡിയോയില്‍ പറയുന്നു. സിമന്‍റ് കൊണ്ടോ ബ്രിക്‌സ് കൊണ്ടോ അല്ല കൈകള്‍ കോര്‍ത്ത് വനിതകളാണ് മതില്‍ നിര്‍മ്മിക്കുന്നത്. കേരളത്തെ ഭ്രാന്താമാക്കാതിരിക്കുക […]

വിദേശത്തേക്ക് കൊണ്ട് പോകുന്നത് എതിര്‍ത്തു; ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദം

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴകത്ത് പുതിയ വിവാദം. തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിക്കും അപ്പോളോ ആശുപത്രിക്കുമെതിരെ പുതിയ കണ്ടെത്തലുകളാണ് അന്വേഷണ കമ്മിഷന്‍ നടത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നും. അതിനുശേഷം ജയലളിതയ്ക്ക് മോശം ചികിത്സയാണ് ആശുപത്രിയില്‍ ലഭിച്ചതെന്നും കമ്മിഷന്‍ പറയുന്നു. തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും ഇത്തരത്തില്‍ ആരോപണമുണ്ട്. വ്യാജതെളിവുകളാണ് ഇയാള്‍ ഹാജരാക്കിയതെന്നും ജയലളിതയെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനെ ചീഫ് സെക്രട്ടറി […]