ടെലിവിഷന്‍ സീരിയലുകള്‍ വിവാഹേതര ബന്ധങ്ങള്‍ക്ക് കാരണമാകുന്നുവോ?: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ടെലിവിഷന്‍ മെഗാ സീരിയലുകള്‍ വിവാഹേതര ബന്ധങ്ങള്‍ക്ക് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തമിഴ്‌നാട്, കേന്ദ്ര സര്‍ക്കാരുകള്‍ക്കാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് എന്‍ കൃപാകരന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റെതാണ് ഉത്തരവ്. വിവാഹ ബന്ധങ്ങളിലെ തകര്‍ച്ചകള്‍ പഠിക്കാന്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിക്കാനും ഓരോ ജില്ലകളിലും കൗണ്‍സിലിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദമ്പതികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം, ലൈംഗിക പ്രശ്‌നങ്ങള്‍, സാമ്പത്തിക സ്വതന്ത്ര്യം എന്നിവ ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് വിലങ്ങ് തടിയാകുന്നുണ്ടോ എന്നും […]

അജിത്തിനെ പോലെ ശാലിനിയും ഇത്രയും സിംപിളാണോ?; താരത്തിന്‍റെ കയ്യിലെ ഫോണ്‍ കണ്ട് ഞെട്ടി ആരാധകര്‍

ചെന്നൈ: ബാലതാരമായി സിനിമയിലേക്ക് എത്തി ഒത്തിരിയധികം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച തെന്നിന്ത്യന്‍ താരസുന്ദരിയാണ് ശാലിനി. സിനിമയിലെത്തിയ കാലത്ത് ബേബി ശാലിനിയായി അറിയിപ്പെട്ടിരുന്നെങ്കിലും അനിയത്തി പ്രാവിലൂടെ നായികയായി തിരിച്ചെത്തിയതോടെ ശാലിനി എന്ന പേരായി മാറി. കുഞ്ചാക്കോ ബോബന്‍ നായകനും ശാലിനി നായികയായിട്ടും അഭിനയിച്ച അനിയത്തി പ്രാവിന് ശേഷം ആ കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഇതോടെ മലയാളികളുടെ പ്രിയങ്കരിയായ നടിയായ ശാലിനി മാറി. എന്നാല്‍ തമിഴ് നടന്‍ അജിത്തുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കുകയാണ് ശാലിനിയിപ്പോള്‍. […]

ചെന്നൈയില്‍ പാര്‍ക്കിങ് സ്ഥലത്ത് തീപിടുത്തം; നൂറിലേറെ കാറുകള്‍ കത്തി നശിച്ചു

ചെന്നൈ: ചെന്നൈ നഗരത്തില്‍ പാര്‍ക്കിങ് സ്ഥലത്ത് വന്‍ തീപിടുത്തം. നഗരത്തിന് സമീപമുണ്ടായ തീപിടുത്തത്തില്‍ നൂറിലേറെ കാറുകള്‍ കത്തി നശിച്ചു. ഉണങ്ങിയ പുല്ലുകളില്‍ നിന്നാണ് തീപടര്‍ന്നത്. ഒപ്പം കാറ്റും കൂടി ആയതോടെ അപകടത്തിന്‍റെ തീവ്രതയേറി. മുന്നൂറോളം കാറുകള്‍ പാര്‍ക്കിങ്ങിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജിനടുത്തായി ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഒരു സ്വകാര്യ കമ്പനിയുടെ പാര്‍ക്കിങ് സ്ഥലമാണിതെന്ന് അഗ്നിശമന സേന അധികൃതര്‍ അറിയിച്ചു. നിലവില്‍ തീ അണച്ചിട്ടുണ്ടെങ്കിലും കനത്ത പുകയില്‍ മുങ്ങിയിരിക്കുകയാണ് സമീപ പ്രദേശങ്ങള്‍. […]

30 വര്‍ഷത്തിനുള്ളില്‍ ചെന്നൈ തീരം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ തീരങ്ങള്‍ കടല്‍ വിഴുങ്ങുമെന്ന് സൂചന

ചെന്നൈ : 30 വര്‍ഷത്തിനുള്ളില്‍ ചെന്നൈ തീരം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ തീരങ്ങള്‍ കടല്‍ വിഴുങ്ങുമെന്ന് സൂചന നല്‍കി ശാസ്ത്രലോകം. ഇപ്പോഴത്തെ കടല്‍ നിരപ്പുയരുന്നതിന്റെ തോതും വേഗതയും കണക്കിലെടുത്താണ് ഈ നിഗമനം ഗവേഷകര്‍ മുന്നോട്ടു വയ്ക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ കുടിലുകള്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ കൂറ്റന്‍ കെട്ടിടങ്ങള്‍ വരെ നിലകൊള്ളുന്ന പ്രദേശമാണ് ചെന്നൈ കടല്‍തീരം. ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന നൂറു കണക്കിന് കിലോമീറ്റുകള്‍ നീണ്ടു കിടക്കുന്ന പ്രദേശമാകും അടുത്ത മുപ്പതു വര്‍ഷത്തിനുള്ളില്‍ കടലെടുക്കുക. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും സൃഷ്ടിക്കുന്ന പ്രധാന […]

ഗായകന്‍ കാര്‍ത്തിക്കിനെതിരായ ലൈംഗികാരോപണം; മൂന്ന് മാസത്തിനു ശേഷം മൗനം വെടിഞ്ഞ് കാര്‍ത്തിക് രംഗത്ത്‌

ചെന്നൈ: ഇന്ത്യന്‍ സിനിമാ രംഗത്തെ ഞെട്ടിച്ച മീ ടൂ വെളിപ്പെടുത്തലുകളിലൊന്നായിരുന്നു ഗായകന്‍ കാര്‍ത്തിക്കിനെതിരെ വന്നത്. ഗായിക ചിന്‍മയി ശ്രീപദയാണ് കാര്‍ത്തിക്കിനെതിരേ ലൈംഗികാരോപണവുമായി രംഗത്തു വന്നത്. കാര്‍ത്തിക്കിനെതിരേയുള്ള മീ ടൂ ക്യാമ്പയ്‌നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്‍മയി ട്വിറ്ററില്‍ കുറിച്ചു. ആരോപണങ്ങള്‍ ഉയര്‍ന്ന് മൂന്ന് മാസത്തോളം പ്രതികരിക്കാതിരുന്ന കാര്‍ത്തിക് ഇപ്പോള്‍ മൗനം വെടിഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് കാര്‍ത്തിക് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നത്. കശ്മീരില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ചാണ് കാര്‍ത്തിക് […]

സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്

ചെന്നൈ: സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ കൊടുത്ത് വരുത്തിച്ച ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്. ചെന്നൈയിലാണ് ഭക്ഷണപ്രേമികളെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. ബാലമുരുകന്‍ എന്ന യുവാവാണ് കഴിഞ്ഞ ഞായറാഴ്ച്ച സ്വിഗ്ഗി വഴി ന്യൂഡില്‍സിന് ഓര്‍ഡര്‍ ചെയ്തത്. ന്യൂഡില്‍സിന് ഓര്‍ഡര്‍ കൊടുത്തത് സെല്ലായ്യൂരിലെ ചോപ്പ് ആന്‍റ് സ്റ്റിക്‌സ് ചൈനീസ് റെസ്‌റ്റോറന്‍റില്‍ നിന്നായിരുന്നു. എന്നാല്‍ ന്യൂഡില്‍സ് തുറന്നപ്പോള്‍ നോക്കിയപ്പോള്‍ തന്നെ താന്‍ ഛര്‍ദ്ദിച്ചു പോയെന്ന് ബാലമുരുകന്‍ പറഞ്ഞു . രക്തം കലര്‍ന്ന ബാന്‍ഡേജ് ഭക്ഷണത്തില്‍ ഉണ്ടെന്നും ന്യൂഡില്‍സ് മാറ്റി തരണമെന്നും ബലമുരുകന്‍ റെസ്റ്റോറന്‍റില്‍ […]

എ ആര്‍ റഹ്മാന്‍റെ മകള്‍ മുഖം മറച്ച് വേദിയിലെത്തിയ ദൃശ്യങ്ങള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ചെന്നൈ: സ്ലം ഡോഗ് മില്ല്യണയറിന്‍റെ പത്താം വാര്‍ഷികാഘോഷത്തിന് എ ആര്‍ റഹ്മാന്‍റെ മകള്‍ ഖദീജ മുഖം മറച്ച് വേദിയിലെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഇതിനെ ചൊല്ലിയുള്ള ചര്‍ച്ച കൊഴുക്കുകയാണ് . സുപ്രസിദ്ധ സംഗീതകാരന്‍ എആര്‍ റഹ്മാന്‍റെ പെണ്‍മക്കളില്‍ ഒരാള്‍ മുഖംമറച്ചും മറ്റൊരു മകള്‍ മുഖം മറയ്ക്കുകയോ തട്ടമിടുകയോ ചെയ്യാതെയും സമുഹത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്താണ് തെറ്റ്? കറുത്ത പട്ടുസാരി ധരിച്ച് കണ്ണുകള്‍ മാത്രം കാണുന്ന തരത്തിലായിരുന്നു ഖദീജയുടെ വസ്ത്രധാരണം. റഹ്മാന്‍റെ മകള്‍ യാഥാസ്ഥിതികവേഷം ധരിക്കുമെന്ന് കരുതിയില്ലെന്ന് പറഞ്ഞുകൊണ്ട് […]

ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ഭാര്യയെ കൊന്ന്‍ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ചു; സംവിധായകന്‍ അറസ്റ്റില്‍

ചെന്നൈ: ഭാര്യയെ അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ തമിഴ് സംവിധായകന്‍ അറസ്റ്റില്‍. ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ്.ആര്‍. ബാലകൃഷ്ണനാണ് അറസ്റ്റിലായത്. ബാലകൃഷ്ണന്‍റെ ഭാര്യയും സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായിരുന്ന സന്ധ്യയാണ് കൊല്ലപ്പെട്ടത്. സന്ധ്യയുടെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കുകയായിരുന്നു. ജനുവരി 19ന് രാത്രിയിലാണ് കൊലപാതകം നടന്നത്. 21ന് പള്ളിക്കരണിയില്‍ മാലിന്യശേഖരണകേന്ദ്രത്തില്‍നിന്ന് രണ്ട് കാലുകളും ഒരു കൈയും കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തറിയുന്നത്.   2015ല്‍ പുറത്തിറങ്ങിയ ‘കാതല്‍ ഇളവസം’ എന്ന ചിത്രത്തിന്‍റെ സംവിധായകനും നിര്‍മ്മാതാവുമാണ് ബാലകൃഷ്ണന്‍. […]

നടി ഭാനുപ്രിയയുടെ വീട്ടില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂടി കണ്ടെത്തി

ചെന്നൈ: നടി ഭാനുപ്രിയയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായി സമിതി വെളിപ്പെടുത്തി. പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മയാണ് മകള്‍ക്ക് വേതനം നല്‍കുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച്‌ പരാതി നല്‍കിയത്. മകളെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയാണ് എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും […]

രജനികാന്തിനെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കൊല്ലണം; രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍

ചെന്നൈ: തമിഴ് താരം രജനികാന്തിനെതിരെ സംവിധായകന്‍ സീമാന്‍. രജനിയെ തലൈവര്‍ എന്നു അഭിസംബോധന ചെയ്യുന്നതിനെതിരെയാണ് സീമാന്‍ രംഗത്തെത്തിയത്. സിനിമയില്‍ അഭിനയിക്കുന്നവരെ നേതാവെന്നല്ല വിളിക്കേണ്ടതെന്നും നടനെന്നാണെന്നുമായിരുന്നു സീമാന്‍റെ പ്രസ്താവന. രജനികാന്തിനെ നേതാവെന്ന് വിളിക്കുന്നവരെ കൊല്ലണമെന്നും സീമാന്‍ പറഞ്ഞു. ‘സിനിമയില്‍ അഭിനയിക്കുന്നവര്‍ നടന്മാരാണ് അല്ലാതെ നേതാവല്ല. രജനികാന്ത് നേതാവാണെങ്കില്‍, പ്രഭാകരന്‍, കാമരാജ്, ജീവാനന്ദം, സിങ്കാരവേലന്‍, രത്മണി ശ്രീനിവാസന്‍ ഇവരൊക്കെ ആരാണ്? അവരെന്താ സാമൂഹ്യ വിരുദ്ധരാണോ? നക്‌സലുകളോ ദേശ വിരുദ്ധരോ ആണോ? തങ്ങളുടെ യഥാര്‍ഥ നോതാവ് ആരാണെന്ന് അറിയാത്തവരാണ് വെള്ളിത്തിരയിലെ താരങ്ങള്‍ക്ക് […]