ചെന്നൈയില്‍ പാര്‍ക്കിങ് സ്ഥലത്ത് തീപിടുത്തം; നൂറിലേറെ കാറുകള്‍ കത്തി നശിച്ചു

ചെന്നൈ: ചെന്നൈ നഗരത്തില്‍ പാര്‍ക്കിങ് സ്ഥലത്ത് വന്‍ തീപിടുത്തം. നഗരത്തിന് സമീപമുണ്ടായ തീപിടുത്തത്തില്‍ നൂറിലേറെ കാറുകള്‍ കത്തി നശിച്ചു. ഉണങ്ങിയ പുല്ലുകളില്‍ നിന്നാണ് തീപടര്‍ന്നത്. ഒപ്പം കാറ്റും കൂടി ആയതോടെ അപകടത്തിന്‍റെ തീവ്രതയേറി. മുന്നൂറോളം കാറുകള്‍ പാര്‍ക്കിങ്ങിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജിനടുത്തായി ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഒരു സ്വകാര്യ കമ്പനിയുടെ പാര്‍ക്കിങ് സ്ഥലമാണിതെന്ന് അഗ്നിശമന സേന അധികൃതര്‍ അറിയിച്ചു. നിലവില്‍ തീ അണച്ചിട്ടുണ്ടെങ്കിലും കനത്ത പുകയില്‍ മുങ്ങിയിരിക്കുകയാണ് സമീപ പ്രദേശങ്ങള്‍.

കഴിഞ്ഞ ദിവസം ബംഗളൂരു യെലഹങ്ക വ്യോമസേനാ താവളത്തില്‍ എയര്‍ഷോയുടെ പാര്‍ക്കിങ് സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ നിരവധി കാറുകള്‍ കത്തിനശിച്ചിരുന്നു.

prp

Related posts

Leave a Reply

*