കരുണാനിധിക്ക്‌ അന്ത്യാഞ്ജലിയേകാന്‍ അനേകായിരങ്ങള്‍; സംസ്‌കാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിച്ചു

ചെന്നൈ> ഡിഎംകെ അധ്യക്ഷനും ദ്രാവിഡ രാഷ്‌ട്രീയത്തിലെ അതികായകനുമായ കരുണാനിധിക്ക്‌ അന്ത്യാഞ്ജലിയേകാന്‍ അനേകായിരങ്ങളാണ്‌ രാജാജി ഹാളിനുമുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്‌.

കരുണാനിധി അന്തരിച്ച കാവേരി ആശുപത്രിക്കുമുന്നില്‍ കാവല്‍നിന്നിരുന്ന അണികള്‍ അദ്ദേഹത്തെ ഒരുനോക്കുകാണാനായി ഇന്നലെരാത്രിമുതല്‍ രാജാജി ഹാളിലേക്കൊഴുകുകയാണ്‌. മകള്‍ കനിമൊഴിയുടെ വസതിയില്‍നിന്നു കലൈജ്ഞരുടെ ഭൗതികദേഹം പുലര്‍ച്ചെ അഞ്ചോടെയാണ്‌ രാജാജിഹാളിന്‌ മുന്നിലെത്തിച്ചത്‌. അതിനുമുന്നേ ഹാളിനുമുന്നില്‍ ജനങ്ങള്‍ തിങ്ങിനിറങ്ങിരുന്നു.

Image result for karunanidhi death

കരുണാനിധിക്ക്‌ അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെത്തും. നടന്‍ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി.ദിനകരന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

അതേസമയം കരുണാനിധിയുടെ സംസ്‌കാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിച്ചു. ട്രാഫിക് രാമസ്വാമിയുടേതടക്കം 6 ഹര്‍ജികളാണ് പിന്‍വലിച്ചത്. ട്രാഫിക് രാമസ്വാമിയോട് പിന്‍വലിക്കുന്നതായി എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

Image result for karunanidhi death

ഇൗ ഹര്‍ജികളില്‍ നാലെണ്ണവും കഴിഞ്ഞ ദിവസം രാത്രി തന്നെ പിന്‍വലിച്ചിരുന്നു. ട്രാഫിക്​ രാമസ്വാമി എന്ന പൊതുപ്രവര്‍ത്തകന്‍ നല്‍കിയ ഹരജിമാത്രമായിരുന്നു പിന്‍വലിക്കാതിരുന്നത്​. തുടര്‍ന്ന്​ പരാതി പിന്‍വലിക്കാന്‍ കോടതി ട്രാഫിക്​ രാമസ്വാമിയോട്​ ആവശ്യ​പ്പെട്ടു. അതിന്​ സമയം അനുവദിക്കണമെന്ന്​ രാമസ്വാമി അപേക്ഷിച്ചു. എന്നാല്‍ മൃതദേഹം മറീനയില്‍ സംസ്​കരിക്കുന്നതിന്​ പരാതിയില്ലെന്ന്​ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന്​ ​ ഹര്‍ജികളും തള്ളുകയാണെന്നും അറിയിച്ചു.

 

prp

Related posts

Leave a Reply

*