കലൈഞ്ജര്‍ കരുണാനിധിയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ചെന്നൈ: കലൈഞ്ജര്‍ കരുണാനിധി ഇനി ഓര്‍മ്മ. ചെന്നൈ മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപമാണ് കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ആയിരങ്ങളാണ്  മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ പങ്കെടുത്തത്. അവസാനമായി പ്രിയപ്പെട്ട കരുണാനിധിയെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി പൊതുദര്‍ശനത്തിന് വച്ചിരുന്ന രാജാജി ഹാളിലേക്കും ആയിരക്കണക്കിന് പേര്‍ ഒഴുകിയെത്തിയിരുന്നു. പൊലീസിന്റെ ബാരിക്കേഡും നിയന്ത്രണങ്ങളെല്ലാം മറികടന്ന് ജനങ്ങള്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് ചെറിയ തോതില്‍ ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. […]

കലൈജ്ഞര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍ തന്നെ

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. വൈകിട്ടോടെയാണ് കരുണാനിധിയുടെ സംസ്‌കാരം നടക്കുക. സംസ്‌കാരം എവിടെ വെച്ച്‌ നടത്തണമെന്നതില്‍ കോടതി തീരുമാനമറിയിച്ചു. കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ തന്നെ സംസ്‌കരിക്കുമെന്നാണ് കോടതിയുടെ തീരുമാനം. ഡിഎം.കെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അണ്ണാ സമാധിയ്ക്ക് സമീപമാണ് കരുണാനിധിയുടെ മൃതദേഹം സംസ്‌കരിക്കുക. അതേസമയം ഡി.എം.കെ അദ്ധ്യക്ഷന്‍ കുരുണാനിധിയുടെ സംസ്‌കാര ചടങ്ങ് മറീന ബീച്ചില്‍ നടത്തുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട അഞ്ച് ഹര്‍ജികളും […]

കരുണാനിധിക്ക്‌ അന്ത്യാഞ്ജലിയേകാന്‍ അനേകായിരങ്ങള്‍; സംസ്‌കാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിച്ചു

ചെന്നൈ> ഡിഎംകെ അധ്യക്ഷനും ദ്രാവിഡ രാഷ്‌ട്രീയത്തിലെ അതികായകനുമായ കരുണാനിധിക്ക്‌ അന്ത്യാഞ്ജലിയേകാന്‍ അനേകായിരങ്ങളാണ്‌ രാജാജി ഹാളിനുമുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്‌. കരുണാനിധി അന്തരിച്ച കാവേരി ആശുപത്രിക്കുമുന്നില്‍ കാവല്‍നിന്നിരുന്ന അണികള്‍ അദ്ദേഹത്തെ ഒരുനോക്കുകാണാനായി ഇന്നലെരാത്രിമുതല്‍ രാജാജി ഹാളിലേക്കൊഴുകുകയാണ്‌. മകള്‍ കനിമൊഴിയുടെ വസതിയില്‍നിന്നു കലൈജ്ഞരുടെ ഭൗതികദേഹം പുലര്‍ച്ചെ അഞ്ചോടെയാണ്‌ രാജാജിഹാളിന്‌ മുന്നിലെത്തിച്ചത്‌. അതിനുമുന്നേ ഹാളിനുമുന്നില്‍ ജനങ്ങള്‍ തിങ്ങിനിറങ്ങിരുന്നു. കരുണാനിധിക്ക്‌ അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെത്തും. നടന്‍ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി.ദിനകരന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. അതേസമയം കരുണാനിധിയുടെ സംസ്‌കാരങ്ങള്‍ക്കെതിരെ […]

കരുണാനിധിയെകാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി

ചെന്നൈ: കാവേരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെത്തി കണ്ടു. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റാലിനുമായും കനിമൊഴിയുമായും സംസാരിച്ച അദ്ദേഹം കരുണാനിധി എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ചു. പോരാളിയാണ് അദ്ദേഹമെന്നും ഇപ്പോഴും അത് തുടരുകയാണ് ,വേഗം സുഖം പ്രാപിക്കട്ടെയെന്നും പിണറായി വിജയന്‍ പറഞ്ഞു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ജൂലൈ 28നാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കൂടിയായ […]

കരുണാനിധിയുടെ ആരോഗ്യനില മോശാവസ്ഥയിലേക്ക്

തമിഴ്നാട്: ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി വളരെ ക്ഷീണിതനെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനിലയില്‍ ആശങ്ക തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. കരുണാനിധിയുടെ വീടിനുമുന്നില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡിഎംകെ എംഎല്‍എമാരോടും നിര്‍വാഹകസമിതി അംഗങ്ങളോടും അടിയന്തരമായി ചെന്നൈയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.വാര്‍ധക്യസഹജമായ ചില ബുദ്ധിമുട്ടുകളില്‍ കരുണാനിധിയുടെ ആരോഗ്യത്തില്‍ നേരിയ പ്രശ്നങ്ങളുണ്ട്. വര്‍ഷങ്ങളായി അദ്ദേഹം പല രോഗത്തിനും ചികിത്സ തേടിയിരുന്നു. മൂത്രാശയത്തിലെ അണുബാധ കാരണമുണ്ടായ പനിക്കാണ് നിലവില്‍ ചികിത്സ നല്‍കുന്നത്. 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഴ്സുമാരുടെയും മെഡിക്കല്‍ വിദഗ്ധരുടെയും ഒരു സംഘം കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലുണ്ട്.ആശുപത്രിക്ക് […]