ശ്വാസ തടസ്സത്തെ തുടര്‍ന്ന്‍ കരുണാനിധിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: ശ്വാസ തടസ്സത്തെത്തുടർന്ന് ഡിഎംകെ നേതാവ് കരുണാനിധിയെ ഇന്നലെ രാത്രി ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിൽസ തുടങ്ങിയെന്നും ആരോഗ്യസ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരുന്നു മൂലമുള്ള അലർജിയെത്തുടർന്ന് കഴിഞ്ഞ ഒരു മാസമായി കരുണാനിധി പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

prp

Related posts

Leave a Reply

*