സ്വകാര്യ ബസുകളില്‍ സ്പീഡ് ഗവർണർ നിർബന്ധം

തിരുവനന്തപുരം: എല്ലാ സ്വകാര്യ ബസുകളിലും സുപ്രീം കോടതി ഉത്തരവ്
പ്രകാരം സ്പീഡ് ഗവർണർ നിർബന്ധമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു. അതോടൊപ്പം അവ പ്രവർത്തിക്കുന്നുണ്ടോ എന്ന്‍ സ്ഥിരമായി പരിശോധന നടത്തുകയും വേണം. ഡ്രൈവിങ് ലൈസൻസില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കണമെന്നും, യൂണിഫോം ധരിക്കാതെയും മൊബൈല്‍ ഫോണിൽ സംസാരിച്ചും ബസോടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സമയക്രമം പാലിക്കാതെയും നിയമങ്ങൾ ലംഘിച്ചും ഓടിപ്പായുന്ന സ്വകാര്യ ബസുകൾ കണ്ടെത്താൻ നിരന്തരം വാഹനപരിശോധന നടത്തണമെന്നും കമ്മിഷൻ ആക്ടിംഗ് ചെയർപഴ്സൻ പി. മോഹനദാസ് സർക്കാരിന് നിർദേശം നൽകി.

prp

Leave a Reply

*