ഭര്‍ത്താവിന്‍റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി ശശികലയ്ക്ക് 15 ദിവസത്തെ പരോള്‍

ചെന്നൈ: അ​ണ്ണാ​ഡി​എം​കെ വി​മ​ത​നേ​താ​വ് വി.​കെ.​ ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ് എം. നടരാജന്‍ (74) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 നാണ് അന്ത്യം സംഭവിച്ചത്. നെഞ്ച് വേദനയും ശ്വാസകോശ അണുബാധയും ഉണ്ടായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിറുത്തി വന്നത്. രണ്ട് മാസം മുന്‍പ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു നടരാജന്‍. ഇതിനിടെ ഭര്‍ത്താവിന്‍റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി  ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന […]

കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍കാമുകന്‍ കുത്തിക്കൊന്നു

ചെന്നൈ: കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍കാമുകന്‍ കുത്തിക്കൊന്നു. ചെന്നൈ കെകെ നഗര്‍ മീനാക്ഷി കോളേജ് ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി എം.അശ്വനി(20)യെ തിരുവണ്ണാമലൈ സ്വദേശി അഴകേശനാണു കോളജ് കവാടത്തില്‍ കൊലപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.45 ഓടെ പെണ്‍കുട്ടി ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെയാണ് അഴകേശന്‍ കത്തിയുമായി ആക്രമിച്ചത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ അഴകേശന്‍ ശ്രമിച്ചെങ്കിലും യാത്രക്കാരെല്ലാം ചേര്‍ന്ന് പിടികൂടി കെട്ടിയിട്ട് പൊലീസില്‍ ഏല്‍പിച്ചു. പ്രണയത്തില്‍ നിന്നു പെണ്‍കുട്ടി പിന്മാറിയതിനെ തുടര്‍ന്നാണു കൊലപാതകമെന്നാണു പൊലീസ് പറയുന്നത്. തന്നെ […]

ബി.ജെ.പി പ്രവര്‍ത്തക കര്‍ഷകനെ ചെരിപ്പുകൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്-VIDEO

ചെന്നൈ: തൂത്തുക്കുടിയില്‍ നടന്ന യോഗത്തിനിടെ കര്‍ഷക സംഘടന നേതാവിനെ ബി.ജെ.പി പ്രവര്‍ത്തക ചെരിപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. കേന്ദ്രത്തിന്‍റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബി.ജെപി വനിതാ വിഭാഗം സെക്രട്ടറി നെല്ലൈയമ്മാള്‍ കര്‍ഷക സംഘം നേതാവായ അയ്യാകണ്ണിനെ അടിച്ചത്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്കെതിരെ തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ വെച്ച്‌ ലഘുലേഖ വിതരണം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. അയ്യാകണ്ണ് വഞ്ചക എന്ന് വിളിച്ചതാണ് നെല്ലൈയമ്മാളെ പ്രകോപിപ്പിച്ചത്. തന്നെ മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ച ഇയാളെ നെല്ലൈയമ്മാള്‍ ചെരിപ്പുകൊണ്ട് […]

പോലീസുകാരന്‍റെ ക്രൂരത; റോഡില്‍ വീണ് ഗര്‍ഭിണി മരിച്ചു

ചെന്നൈ: ചെന്നൈ: ഹെല്‍മെറ്റ് വയ്ക്കാത്തതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരെ ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് ഗര്‍ഭിണി റോഡില്‍ വീണ് മരിച്ചു. ഉഷ എന്ന യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ക്രൂരത മൂലം റോഡില്‍ വീണ് മരിച്ചത്. ട്രാഫിക് നിയമം ലംഘിച്ചതിന്‍റെ പേരിലാണ് ദമ്പതികളെ പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടി താഴെയിട്ടത്. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി ഉറപ്പ് നല്‍കി. മരിച്ച യുവതി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്നു ഉഷ. ഭര്‍ത്താവ് രാജ […]

തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം; പെരിയാറിന്‍റെ പ്രതിമ തകര്‍ത്തു

ചെന്നൈ: തമിഴ്നാട്ടിലെ സാമൂഹ്യപരിഷ്ക്കര്‍ത്താവായ പെരിയാറിന്‍റെ (ഇ വി രാമസ്വാമി നായ്ക്കര്‍) പ്രതിമ തകര്‍ത്തു. ബിജെപി ദേശീയ സെക്രട്ടറി എച്ച്‌ രാജയുടെ വിവാദ ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെയാണ് തമിഴ്നാട്ടിലെ വെല്ലൂരില്‍ പ്രതിമ തകര്‍ത്തത്.  സംഭവവുമായി ബന്ധപ്പെട്ടു രണ്ട് ബിജെപിക്കാര്‍ അറസ്റ്റിലായി. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയാണു ചൊവ്വാഴ്ച രാത്രിയില്‍ നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ന്നു. പ്രതിമ തകര്‍ത്തതില്‍ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധമാണ്. സിപിഐ എമ്മും ഡിഎംകെയും ഇന്ന് തമിഴ്നാട്ടില്‍ പ്രതിഷേധ ദിനം ആചരിക്കും. ത്രിപുരയില്‍ ലെനിന്‍റെ […]

ഐ​എ​ന്‍​എ​ക്സ് മീഡിയ തട്ടിപ്പ് കേസ്; കാ​ര്‍​ത്തി ചി​ദം​ബ​രം അറസ്റ്റില്‍

ചെ​ന്നൈ: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​രം അറസ്റ്റില്‍ . ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സി​ബി​ഐ അ​റ​സ്റ്റു ചെ​യ്തത് . കഴിഞ്ഞ മെയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ കാര്‍ത്തിയുടെ ഓഡിറ്റര്‍ ഭാസ്കര രാമനെ ദില്ലിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  മാധ്യമശൃംഖലാ ഉടമ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ ഡയറക്ടര്‍മാരായ ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭ്യമാക്കിയതില്‍ അനധികൃത ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച്‌ […]

വന്‍ തട്ടിപ്പ്; ബിരിയാണിയില്‍ ആട്ടിറച്ചിക്കു പകരം ചേര്‍ക്കുന്നത് പൂച്ച ഇറച്ചി

ചെന്നൈ: വീടുകളില്‍ നിന്നു വ്യാപകമായ രീതിയില്‍ വളര്‍ത്തുപൂച്ചകളെ നഷ്ട്ടപ്പെട്ടു തുടങ്ങിയപ്പോഴണു ചെന്നൈ നിവാസികള്‍ ഇക്കര്യം ശ്രദ്ധിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പുറത്തു വന്നതു ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. നരികൊറവ വിഭാഗത്തില്‍ പെട്ട നാടോടികളായിരുന്നു പൂച്ചകളെ പിടികൂടിയിരുന്നത്. അന്വേഷണണത്തില്‍ ഇവര്‍ ഈ പൂച്ചകളെ പിടിക്കുന്നതു റോഡരികിലെ ചെറിയ ചെറിയ തട്ടുകടകളില്‍ നല്‍കാന്‍ വേണ്ടിയാണ് എന്നു കണ്ടെത്തി. അവിടെ കുറഞ്ഞ വിലയ്ക്കു മട്ടണ്‍ ബിരിയാണി എന്ന പേരില്‍ വില്‍ക്കുന്ന ബിരിയാണികളില്‍ ആട്ടിറച്ചിക്കു പകരം ചേര്‍ക്കുന്നതു പൂച്ച ഇറച്ചിയാണ് എന്നു പറയുന്നു. ബാറുകളോടും […]

വാലന്‍റൈന്‍സ് ഡേ പ്രതിഷേധം; പട്ടിയെയും കഴുതയെയും കല്യാണം കഴിപ്പിച്ചു

ചെന്നൈ: രാജ്യമെങ്ങും ഹിന്ദു സംഘടനകളുടെ പ്രണയ ദിന പ്രതിഷേധം. ചെന്നൈയില്‍ കഴിഞ്ഞ ദിവസം ഭാരത്‌ ഹിന്ദു ഫ്രണ്ട് കേഡറിന്‍റെ നേതൃത്വത്തില്‍ പട്ടിയെയും കഴുതയെയും തമ്മില്‍ വിവാഹം കഴിപ്പിച്ച് വാലന്‍റൈന്‍സ് ഡേ ആഘോഷിക്കുന്നതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. തമിഴ് പരമ്പരാഗത ആഘോഷപ്രകാരമാണ് പട്ടിയുടെയും കഴുതയുടെയും വിവാഹം ഇവര്‍ കൊണ്ടാടിയത്. പാര്‍ട്ടി അണികള്‍ പ്രണയദിന വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. കയ്യില്‍ താലമേന്തിയ സ്ത്രീകളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പിന്നീട് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു.

ഇതാണ് അനശ്വര പ്രണയം; കാമുകിയുടെ മൃതദേഹത്തില്‍ താലി കെട്ടി ഒരു യുവാവ്

ചെന്നൈ: ചതിയും പീഡനവും കണ്ട് കേട്ട് മടുത്ത പ്രണയങ്ങളെ കാറ്റില്‍ പറത്തുന്ന ഒരു വാര്‍ത്തയാണ് സൈബര്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അകാലത്തില്‍ പൊലിഞ്ഞ് പോയ തന്‍റെ പ്രിയകാമുകിയുടെ കഴുത്തില്‍ താലി കെട്ടുന്ന വീഡിയോ ഇപ്പോള്‍ എല്ലാവരെയും കണ്ണീരിലാഴ്ത്തുകയാണ്. തമിഴ്നാട്ടിലാണ് സംഭവം. മരിച്ച കാമുകിയുടെ അടുത്ത് നിന്ന് യുവാവ് മാറാതെ നില്‍ക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ മാറാതെ മൃതദേഹത്തെ കെട്ടിപ്പടിക്കുന്നതും തുടര്‍ന്ന് കീശയില്‍ നിന്ന് താലിയെടുക്കുകയുമാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ വിലക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ താലികെട്ടുകയാണ് യുവാവ്. സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ […]

ദേവിയെ ‘വെറൈറ്റി’ക്ക് ചുരിദാര്‍ അണിയിച്ച പൂജാരിമാരുടെ പണി പോയി

ചെന്നൈ: നാഗപട്ടണം ജില്ലയിലുള്ള മയിലാടു തുറയിലെ മയൂരനാഥ സ്വാമി ക്ഷേത്രത്തില്‍ ദേവീപ്രതിഷ്ഠയില്‍ പൂജാരിമാര്‍ സാരിക്ക് പകരം ദേവിയെ ചുരിദാര്‍ അണിയിച്ചു.  ക്ഷേത്രത്തിലെ അഭയാംബിക ദേവിയുടെ വിഗ്രഹത്തിലാണ് പൂജാരി ചുരിദാര്‍ ധരിപ്പിച്ചത്. ആചാരങ്ങള്‍ക്കു വിരുദ്ധമായി ചുരിദാര്‍ അണിയിപ്പിച്ചതിന് പൂജാരിമാരെ ക്ഷേത്രത്തില്‍നിന്നു പുറത്താക്കി. ഒട്ടെറെ തീര്‍ഥാടകരെത്തുന്ന അമ്പലമാണ് മയൂരനാഥ സ്വാമി ക്ഷേത്രം. അഭയപ്രധാംബിക, അഭയാംബിക, അഞ്ജാളനായകി, അഞ്ജലി തുടങ്ങിയ പേരുകളിലാണ് ഇവിടുട്ടെ ദേവി അറിയപ്പെടുന്നത്.  ആയിരത്തില്‍ അധികം വര്‍ഷം പഴക്കമുള്ളതാണ് ഇവിടുത്തെ വിഗ്രഹം.  ഇവിടുത്തെ പ്രധാനപ്പെട്ട ചടങ്ങാണ് തായ്. ഈ […]