ഇതാണ് അനശ്വര പ്രണയം; കാമുകിയുടെ മൃതദേഹത്തില്‍ താലി കെട്ടി ഒരു യുവാവ്

ചെന്നൈ: ചതിയും പീഡനവും കണ്ട് കേട്ട് മടുത്ത പ്രണയങ്ങളെ കാറ്റില്‍ പറത്തുന്ന ഒരു വാര്‍ത്തയാണ് സൈബര്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അകാലത്തില്‍ പൊലിഞ്ഞ് പോയ തന്‍റെ പ്രിയകാമുകിയുടെ കഴുത്തില്‍ താലി കെട്ടുന്ന വീഡിയോ ഇപ്പോള്‍ എല്ലാവരെയും കണ്ണീരിലാഴ്ത്തുകയാണ്.

തമിഴ്നാട്ടിലാണ് സംഭവം. മരിച്ച കാമുകിയുടെ അടുത്ത് നിന്ന് യുവാവ് മാറാതെ നില്‍ക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ മാറാതെ മൃതദേഹത്തെ കെട്ടിപ്പടിക്കുന്നതും തുടര്‍ന്ന് കീശയില്‍ നിന്ന് താലിയെടുക്കുകയുമാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ വിലക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ താലികെട്ടുകയാണ് യുവാവ്.

സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ഉയര്‍ത്തി താലികെട്ടാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. തുടര്‍ന്ന് കയ്യിലുള്ള സിന്ദൂരം കയ്യില്‍ എടുക്കുകയും ആചാര പ്രകാരം കുട്ടിയുടെ നെറ്റിയില്‍ ചാര്‍ത്തുകയും ചെയ്യുന്നു.
ഈ സമയത്ത് കൂടെ ഉള്ള ബന്ധുക്കള്‍ അലമുറയിട്ട് കരയുകയാണ് . തുടര്‍ന്ന് യുവാവിനെ മാറ്റുകയായിരുന്നു

തമിഴ് സൈബര്‍ ലോകത്ത് വലിയ രീതിയിലാണ് വീഡിയോ വൈറലാവുന്നത്. നിരവധി പേരാണ് യുവാവിനെ പ്രകീര്‍ത്തിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

prp

Related posts

Leave a Reply

*