കരഞ്ഞിട്ടായിരുന്നു വീട്ടില്‍ വന്നത്, വാതില്‍ തുറന്നത് അശ്വിനും: ശ്വേത മോഹന്‍

മലയാളത്തിലേയും തെന്നിന്ത്യയിലേയും അറിയപ്പെടുന്ന പിന്നണി ഗായികയാണ് ശ്വേത മോഹന്‍. അമ്മ സുജാതയെ മാതൃകയാക്കിയാണ് ശ്വേത പിന്നണി ഗായിക രംഗത്തിലേയ്ക്ക് വന്നത്. സുജതയെ പോലെ തന്നെ ശ്വേതയ്ക്കും തന്‍റെ ആലാപന മികവിലൂടെ സിനിമയില്‍ തന്‍റെതായ സ്ഥാനം നേടി എടുക്കാന്‍ കഴിഞ്ഞിരുന്നു. ശ്വേതയുടേത് സംഗീത കുടുംബമായിട്ടു പോലും സംഗീതം തൊഴിലായി സ്വീകരിക്കുന്നതിനോട് അച്ഛനും അമ്മയ്ക്കും താല്‍പര്യമില്ലായിരുന്നു. ഫീല്‍ഡിനെ കറിച്ചും മാറി വരുന്ന ട്രെന്റിനെ കുറിച്ചും അവര്‍ക്ക് നന്നായി അറിയാവുന്നതു കൊണ്ടായിരുന്നു.

കപ്പ ടിവിയിലെ ഹാപ്പിനസ് പ്രൊജക്ടിലാണ് ശ്വേത കുടുംബത്തെ കുറിച്ചും വിവാഹത്തിനെ കുറിച്ചും മനസ് തുറന്നത് .ഭര്‍ത്താവ് അശ്വിനെ കണ്ടു മുട്ടിയതില്‍ വരെ സംഗീതത്തിന് ഒരു പങ്കുണ്ടായിരുന്നു. ആ രസകരമായ കഥയും ശ്വേത വെളിപ്പെടുത്തി.

Related image

 

അശ്വിന്‍ തന്‍റെ സുഹൃത്ത് ആരതിയുടെ സഹോദരനാണ്. അവരുടെ വീട്ടില്‍ വെച്ചാണ് ആദ്യമായി കാണുന്നത്. ആദ്യമായിട്ടുള്ള കൂടിക്കാഴ്ചയും സംഗീതവുമായി ബന്ധപ്പട്ടാണ്. ഞാനും ആരതിയും കോളേജില്‍ ലൈറ്റ് മ്യൂസിക് ക്ലബില്‍ അംഗങ്ങളായിരുന്നു. അവിടെ വെച്ചാണ് തമ്മില്‍ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. ഒരിക്കല്‍ കോളേജിലെ ഒരു പാട്ട് മത്സരത്തില്‍ താന്‍ പങ്കെടുത്തിരുന്നു. ഒരുപാട് പ്രാക്ടീസ് ചെയ്തതിനു ശേഷമാണ് താന്‍ മത്സരിച്ചത്. ഒരുപാട് കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. മത്സരം കഴിഞ്ഞ് ഫലം പ്രഖ്യാപനത്തിലാണ് കാര്യങ്ങള്‍ മാറിഞ്ഞത്.

റിസള്‍ട്ട് വന്നപ്പോള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ തന്‍റെ പേരില്ലായിരുന്നു. പിന്നീട് നന്നായി പാടി കുട്ടികള്‍ക്കും സമ്മാനം നല്‍കി. അതിലും താന്‍ ഇല്ലായിരുന്നു. ഇത് തന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. ഗായികയാവുക എന്ന അഗ്രഹം അവസാനിച്ചുവെന്ന ചിന്തയായിരുന്നു അന്ന് തനിയ്ക്ക്. ഒരുപാട് കരഞ്ഞിരുന്നു. കൂടെ സമാധാനിപ്പിക്കാന്‍ ആരാതിയുണ്ടായിരുന്നു.കരയേണ്ട, നമുക്ക് എന്റെ വിട്ടിലേക്ക് പോകാം, അവിടെ പൂന്തോട്ടത്തില്‍ ഇരുന്ന് കുറച്ചു സമയം റിലാക്‌സ് ചെയ്യാമെന്ന് അവള്‍ പറ‍ഞ്ഞു.

Image result for swetha mohan

അങ്ങനെ ഞങ്ങള്‍ ആരതിയുടെ വീട്ടിലെത്തി. വീട്ടിലെത്തി ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് അശ്വിന്‍ ആയിരുന്നു. ഷോര്‍ട്സായിരുന്നു അശ്വിന്‍ അന്ന് ധരിച്ചിരുന്നത്. എന്നെ കണ്ടതും അദ്ദേഹം ഓടി പോകുകയായിരുന്നു. ഇത് തന്‍റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒരു ദിവസമായിരുന്നു അതെന്ന് ശ്വേത പറഞ്ഞു.

മകളുടെ വരവ് ജീവിതം തന്നെ മാറ്റിമറിച്ചു.. ആറു മാസങ്ങള്‍ക്ക് മുന്‍പാണ് ശ്വേത പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ശ്രേഷ്ട എന്നാണ് കുഞ്ഞിന്റെ പേര്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച ഒരു കാലഘട്ടമായിരുന്നു ഗര്‍ഭകാലം. കുഞ്ഞ് വയറ്റില്‍ കിടന്ന സമയം താന്‍ നന്നായി ആസ്വദിച്ചെന്നും ശ്വേത പറഞ്ഞു. അ‍ഞ്ച് മാസം പൂര്‍ത്തിയായതോടെ സ്റ്റേജ് ഷോകള്‍ നിര്‍ത്തിയിരുന്നു. പിന്നീട് റെക്കോഡിങ്ങിന് മാത്രമാണ് പോയിരുന്നത്.

Related image

മകള്‍ക്ക് ഇപ്പോള്‍ പട്ട് ഞങ്ങള്‍ രണ്ടാളും പാടി കൊടുക്കാറുണ്ട്( സുജാതയും, ശ്വേതയും) അവള്‍ക്കും സംഗീതത്തിനോട് താല്‍പര്യമുണ്ടാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. തന്നെ ഒരു പട്ട് കാരിയാക്കുന്നതില്‍ അമ്മയ്ക്കും അച്ഛനും താല്‍പര്യമില്ലായിരുന്നു.പഠിച്ച്‌ നല്ല ശമ്ബളം കിട്ടുന്ന ജോലി വാങ്ങണം എന്നായിരുന്നു അവരുടെ ആഗ്രഹം. അത് ഫീല്‍ഡ് നന്നായി അറിയാവുന്നതു കൊണ്ടാണ് അവര്‍ എതിര്‍ത്തതെന്നും ശ്വേത പറഞ്ഞു.

കുട്ടിക്കാലത്ത് തനിയ്ക്ക് സംഗീതത്തിനോട് താല്‍പര്യമില്ലായിരുന്നു. പഠിപ്പിക്കാന്‍ മാഷ് വരുമ്ബോള്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് ക്ലാസ് മുടക്കുമായിരുന്നു. പിന്നീട് സ്കൂളില്‍ പരിപാടികള്‍ക്ക് ചേരാന്‍ തുടങ്ങിയപ്പോഴാണ് പാട്ട് സീരിയസാകാന്‍ തുടങ്ങിയതെന്നു ശ്വേത പറഞ്ഞു

prp

Related posts

Leave a Reply

*