വർഗീയത ഇവിടെ ചെലവാകില്ല: മോദിയോട് ഉമ്മൻചാണ്ടി

കേരളത്തിൽ വികസനത്തിന്‍റെ മറയിട്ട വർഗീയത ചെലവാകില്ലെന്ന് മോദിയോട് ഉമ്മൻചാണ്ടി. പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി അയച്ച കത്തിലാണ് ഈ അഭിപ്രായപ്രകടനം. ജനങ്ങളെ ഈ രീതിയില്‍ ഭിന്നിപ്പിച്ച് നിയമസഭയുടെ പടികയറാമെന്ന ചിന്ത കേരളത്തിൽ നടക്കുകയില്ല. വിദേശയാത്രകൾ ഒഴിവാക്കി കേരളത്തിലേക്ക് പറന്നെത്തുന്ന പ്രധാനമന്ത്രി ഇവിടെ വന്ന് വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാൽ ചില കാര്യങ്ങൾ ഓർമിപ്പിക്കാനുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.

Modi

ധനികർക്കുവേണ്ടി വികസനം നടത്തുകയും പാവപ്പെട്ടവരെ അവഗണിക്കുകയും ചെയ്യുന്ന ഗുജറാത്ത് മാതൃക വികസനം ഇവിടെ നടപ്പാക്കുമെന്നാണോ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി കത്തിലൂടെ ചോദിച്ചു. 2000-ൽ കുമരകത്ത് സുഖവാസത്തിനെത്തിയ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്‌പേയ് 402 കോടി രൂപയുടെ കുമരകം പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.

യു.പി.എ. സർക്കാർ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം പ്രധാനമന്ത്രി വെട്ടിക്കുറച്ചു. ക്രൂഡോയിൽ വില കുറഞ്ഞിട്ടും അതിന്‍റെ പ്രയോജനം സാധാരണക്കാർക്ക് നൽകാതെ ഇന്ധനവില കൂട്ടിക്കൊണ്ടിരിക്കുന്നു.

കാർഷിക കടങ്ങൾ എഴുതിത്തള്ളാതെ കോർപ്പറേറ്റുകളുടെ 70,000 കോടിയിലധികം രൂപയുടെ കിട്ടാക്കടം കേന്ദ്ര സർക്കാർ എഴുതിത്തള്ളി. ആയിരക്കണക്കിന് രൂപ തിരിച്ചടക്കാനുള്ള വിജയ് മല്യക്ക് രാജ്യം വിടാൻ വഴിയൊരുക്കിയതും കേന്ദ്ര സർക്കാരാണ്. റബ്ബറിന്‍റെ വിലയിടിവിന് സഹായം ചോദിച്ച് പല തവണ സമീപിച്ചെങ്കിലും പ്രധാനമന്ത്രി അതിന് തയ്യാറായില്ല.

അഴിമതിയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുമ്പോഴും ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശിൽ വ്യാപം അഴിമതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥരടക്കം 48 പേർ സംശയകരമായ സാഹചര്യത്തിൽ മരിച്ചു. വാജ്‌പേയ് സർക്കാരിന്‍റെ ശവപ്പെട്ടി കുംഭകോണം മറക്കാനാകില്ല.

കേരള ജനതയുടെ സ്വൈരജീവിതത്തിന് ഭീഷണി ഉയർത്തുന്നതും ബി.ജെ.പി.യും സി.പി.എമ്മുമാണ്. കേരളത്തിൽ നടന്ന 200 ഓളം രാഷ്ട്രീയ കൊലപാതകങ്ങളിൽ മരിച്ചത് ഒന്നുകിൽ ബി.ജെ.പി. അല്ലെങ്കിൽ സി.പി.എമ്മിന്‍റെ പ്രവർത്തകരാണ് – മുഖ്യമന്ത്രി പറഞ്ഞു.

prp

Related posts

Leave a Reply

*