കേരളം അതിജീവനത്തിന്റെ പാതയിലാണ്. നാനാഭാഗത്തുനിന്നുള്ള സഹായഹസ്തങ്ങളായിരുന്നു പ്രളയബാധിതരെ തേടിയെത്തിയത്. മലയാള സിനിമ മേഖലയില്‍ നിന്ന് വന്നുചേര്‍ന്ന സഹായങ്ങള്‍ പറയാതിരിക്കാന്‍ കഴിയില്ല. താരപകിട്ട് നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങി വന്ന നടി നടന്മാര് സിനിമകളില്‍ മാത്രമല്ല ജീവിതത്തിലും സൂപ്പര്‍ ഹീറോകളായി മാറി. ഇപ്പോള്‍ ഇതാ തന്റെ പ്രതിഫലം നല്കി മാതൃകയായി യുവാക്കളുടെ ഹരമായ ദുല്‍ഖര്‍ സല്മാന്.
കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് ലഭിച്ച പ്രതിഫലം അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് ജനസാഗരത്തെ സാക്ഷിയാക്കി പ്രഖ്യാപിച്ചു. മുന്‍പ് മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു. അന്ന് ദുല്‍ഖര്‍ 10 ലക്ഷവും മമ്മൂട്ടി 15 ലക്ഷവുമായിരുന്നു നല്‍കിയത്. ആരും തിരക്കുകൂട്ടരുത്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം.
ആര്‍ക്കും പരുക്കേല്‍ക്കരുത്. നമ്മള് ഇവിടെതന്നെയുണ്ടല്ലോ. ഇത്രയും നേരം എന്നെ കാത്തിരുന്ന നിങ്ങള്‍ക്ക് ഒരുപാട് സ്നേഹം, ഒരുപാട് ഇഷ്ടം, ഒരുപാട് ഉമ്മ, ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.