152 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ചന്ദ്രഗ്രഹണത്തിന് ബുധനാഴ്ച കോടിക്കണക്കിനാളുകളാണ് സാക്ഷിയായത്. നീലയും ചുമപ്പും നിറങ്ങളില്‍ കാണപ്പെട്ട ചന്ദ്രന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനിടെ ചന്ദ്രഗ്രഹണം നടക്കുന്ന സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെട്ട അന്യഗ്രഹ പേടകത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 40,000 പേരാണ് ഈ വീഡിയോ കണ്ടത്. ചന്ദ്രനെ മറികടന്ന് പറക്കുന്ന പേടകത്തിന്‍റെ ദൃശ്യമാണ് വീഡിയോയിലുള്ളത്. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന സത്യം വ്യക്തമാക്കുന്നതാണ് വീഡിയോ എന്ന് ഇതിനു താഴെ കമന്‍റ് ചെയ്ത […]
Category: Technology
ഇന്‍സ്റ്റാഗ്രാമില്‍ വണ്‍ ടു വണ്‍ പ്രൈവറ്റ് വീഡിയോ ചാറ്റ് വരുന്നു
ജനപ്രിയ ഫോട്ടോ സ്ട്രീമിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമില്‍ വണ്‍ ടു വണ്‍ പ്രൈവറ്റ് വീഡിയോ ചാറ്റ് ഫീച്ചര്‍ അധികം വൈകാതെ ഇന്‍സ്റ്റഗ്രാം രംഗത്ത് എത്തിക്കുന്നു. നിലവില്‍ ലൈവ് വീഡിയോ ചാറ്റുകള്‍ വഴി പരസ്യമായുള്ള വീഡിയോ ചാറ്റ് സൗകര്യമാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്. ഇതില്‍ നിന്നും മാറി മറ്റ് മെസേജിങ് ആപ്ലിക്കേഷനുകളുടെ മാതൃകയിലാണ് രണ്ട് പേര്‍ക്ക് പരസ്പരം രഹസ്യമായി വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യം ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കാന്‍ പോകുന്നത്. ഈ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് വാബീറ്റാ ഇന്‍ഫോയാണ്. വീഡിയോ ചാറ്റ് ചെയ്യണമെങ്കില്‍ […]
വൈഫൈ ലോകത്തേക്ക് പുതിയൊരു അതിഥി കൂടി; മിനിറ്റുകള്‍ കൊണ്ട് 20 സിനിമ ഡൌണ്‍ലോഡ് ചെയ്യാം
സാങ്കേതിക വളര്‍ച്ചയുടെ കാര്യത്തില്‍ നമ്മുടെ രാജ്യം ഇന്ന് മുന്‍പന്തിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതിനൊരു ഉദാഹരണമാണ് മുക്കിലും മൂലയിലുമുള്ള വൈഫൈയുടെ കടന്നുവരവ്. ഇപ്പോഴിതാ വൈഫൈയുടെ ലോകത്തിലേക്ക് പുതിയ ഒരു അതിഥികൂടി എത്തുന്നു. ലൈഫൈ എന്നാണ് പുതിയ ടെക്നോളജിയുടെ പേര് .കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇലക്‌ട്രോണിക്സ്, ഐടി മന്ത്രാലയാണ് പുതിയ ലൈ-ഫൈ പരീക്ഷണം നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ നടന്ന പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ 10 ജിബി ഡേറ്റയാണ് ഷെയര്‍ ചെയ്യുവാന്‍ കഴിഞ്ഞത് .അതുപോലെതന്നെ മിനിറ്റുകള്‍ക്കുള്ളില്‍ 20 സിനിമകളും ഇതില്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നു. പുതിയ വയര്‍ലെസ് […]
ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആരെപ്പോലെ? ആപ്പ് പറഞ്ഞുതരും
ഒരു കുഞ്ഞ് ജനിച്ചാല്‍ ആദ്യം നാം അന്വേഷിക്കുന്നത് അത് ആരെപ്പോലെ ഇരിക്കും എന്നതാണ്. കുഞ്ഞ് അച്ഛനെപ്പോലെയാണോ അല്ലെങ്കില്‍ അമ്മയെപ്പോലെയാണോ എന്ന്‍ തുടങ്ങി നൂറുകൂട്ടം സംശയങ്ങള്‍ സാധാരണവുമാണ്. പക്ഷെ ജനിക്കുന്നതിന് മുമ്പ് കുഞ്ഞ് എങ്ങനെയിരിക്കുമെന്ന് അറിയാന്‍ പറ്റുമോ? അതെ അറിയാന്‍ പറ്റും.അത്തരമൊരു ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബേബി ഗ്ലിംപ്സ്. മാതാപിതാക്കളുടെ ഡിഎന്‍എ സാംപിള്‍ വിശകലനം ചെയ്തുകൊണ്ടാണ് ജനിക്കാന്‍പോകുന്ന കുഞ്ഞിന്‍റെ ചിത്രം ബേബി ഗ്ലിംപ്സ് ആപ്പ് തയ്യാറാക്കുന്നത്. ജനിക്കുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരിച്ചറിയാനുള്ള ജനിതക പരിശോധന ഇപ്പോള്‍ സാര്‍വ്വത്രികമാണ്. […]
തൊഴില്‍ വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ക്കായി പുതിയ മൊബൈല്‍ ആപ്പ്
ന്യൂഡല്‍ഹി: യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് ജോലി വിസയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്കായി ഇന്ത്യയിലെ യുഎഇ എംബസി പ്രത്യേക സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ജോലി വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേറെയും ഇന്ത്യയില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കുകയും യു.എ.ഇയിലെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തേ യുഎഇയില്‍ എത്തിയതിന് ശേഷം ചെയ്യേണ്ടിയിരുന്ന പല നടപടിക്രമങ്ങളും പുതിയ ആപ്പിലൂടെ ഇവിടെ വച്ച് തന്നെ പൂര്‍ത്തീകരിക്കാനാവുമെന്ന് യു.എ.ഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന പറഞ്ഞു. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് […]
യൂട്യൂബ് വീഡിയോ ഇനി വാട്സ്‌ആപ്പിനുള്ളില്‍ തന്നെ കാണാം
ഇനി യൂട്യൂബ് വീഡിയോ വാട്സ്‌ആപ്പില്‍ നിന്നും പുറത്തുപോവാതെ തന്നെ കാണാം. ഇതിന് സഹായിക്കുന്ന യൂട്യൂബ് ഇന്‍റഗ്രേഷന്‍ ഫീച്ചര്‍ വാട്സ്‌ആപ്പ് പുറത്തിറക്കി. വാട്സ്‌ആപ്പിന്‍റെ ഐഒഎസ് പതിപ്പിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാവും. നിലവില്‍ വാട്സ്‌ആപ്പില്‍ വരുന്ന യൂട്യൂബ് ലിങ്കുകള്‍ യൂട്യൂബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മാത്രമേ തുറക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് വാടസ്‌ആപ്പില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ വീഡിയോ കാണാന്‍ സാധിക്കും. ഐഒഎസ് വാട്സ്‌ആപ്പിന്‍റെ 2.18.11 അപ്ഡേറ്റിലാണ് പുതിയ ഫീച്ചര്‍ […]
ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത
യുവതലമുറ ഇന്ന് ഫെയ്സ്ബുക്കും വാട്ട്സ്‌ആപ്പും പോലെ ചാറ്റിങ്ങിനും ഫോട്ടോസ് പോസ്റ്റ് ചെയ്യാനും ഉപയോഗിക്കുന്ന ഒന്നാണ് ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാമില്‍ നമ്മുടെ സുഹൃത്തുക്കള്‍ ഓണ്‍ലൈനില്‍ വന്നാല്‍ നമ്മള്‍ക്ക് അറിയാന്‍ കഴിയില്ല. എന്നാല്‍ ഇനിമുതല്‍ ഇന്‍സ്റ്റഗ്രാമിലും ഈ സൗകര്യം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കും വാട്ട്സ്‌ആപ്പും പോലെ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ആണോ എന്നും എപ്പോഴാണ് അവസാനം ഓണ്‍ലൈനില്‍ വന്നതെന്നും ഇനി മുതല്‍ ഇന്‍സ്റ്റാഗ്രാമിലും കണ്ടെത്താന്‍ കഴിയും. അതേസമയം എല്ലാ ഫോളോവേര്‍സിനും ഇക്കാര്യം അറിയാന്‍ സാധിക്കുമോയെന്നും അതോ ഇന്‍സ്റ്റഗ്രാമിലെ മെസേജിങ് സംവിധാനമായ ഡയറക്‌ട് വഴി […]
വീണ്ടും ജനിക്കാം..; പുനര്‍ജ്ജീവനത്തിനായി കാത്തിരിക്കുന്നത് 350 മൃതദേഹങ്ങള്‍
മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള സംവിധാനം പത്തുവര്‍ഷത്തിനകം തയാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ പുനര്‍ജ്ജീവനത്തിനായി സൂക്ഷിച്ചിരിക്കുന്നത് 350 ലേറെ മൃതദേഹങ്ങളാണ്. കൊടും തണുപ്പില്‍ ശരീരകോശങ്ങള്‍ക്ക് കേടുവരാതെ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കാമെന്ന് വിശ്വസിക്കുന്നവര്‍ ഒട്ടേറെയുണ്ട്. ഇവര്‍ കൂട്ടുപിടിക്കുന്നതൊക്കെ ക്രയോജനിക്സ് എന്ന സാങ്കേതികതയെയാണ്. മരിച്ച് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം മൃതദേഹം ശീതീകരിക്കാന്‍ തുടങ്ങും. അമേരിക്ക, റഷ്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലായി മൂന്ന് കമ്പനികളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. മിഷിഗണ്‍ ആസ്ഥാനമായുള്ള ക്രയോനിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകനാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. തങ്ങള്‍ സൂക്ഷിച്ചിട്ടുള്ള […]
ഏഴ് ദിവസം വരെയുള്ള സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം; പുതിയ സംവിധാനവുമായി വാട്ട്സാപ്പ്
ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പാണ് വാട്ട്സാപ്പ്. ഒരു ബില്യണില്‍ അധികം ആളുകള്‍ വാട്ട്സാപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ആന്‍ഡ്രോയ്ഡ്, iOS, വിന്‍ഡോസ് പ്ലാറ്റ്ഫോമുകളിലും കമ്ബ്യൂട്ടറിലും വാട്ട്സാപ്പ് ഉപയോഗിക്കാന്‍ കഴിയും. വാട്ട്സാപ്പ് പുറത്തിറങ്ങിയതിന് ശേഷം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അയച്ച ആളിനും സ്വീകര്‍ത്താവിനും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം അടുത്തിടെ വാട്ട്സാപ്പ് അവതരിപ്പിച്ചിരുന്നു. തുടക്കത്തില്‍ ഏഴ് മിനിറ്റിനകം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് അവസരമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പരമാവധി ഏഴ് ദിവസം വരെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ […]
4 ക്യാമറകളുമായി ഹോണര്‍ 9 ലൈറ്റ് ഇന്ത്യന്‍ വിപണിയിലേക്ക്
നാലുകാമറകളും ഗ്ലാസ് ശരീരവുമുള്ള ‘ഹ്വാവെ ഹോണര്‍ 9 ലൈറ്റ്’ ഇന്ത്യയിലേക്ക് എത്തുന്നു. 2017 ഡിസംബറില്‍ ചൈനയില്‍ അവതരിപ്പിച്ച ഫോണ്‍ നാല്കാമറയുള്ള ഹ്വാവെയുടെ രണ്ടാമത്തെ മോഡല്‍ ആണ്. മുന്നിലും പിന്നിലും 13 മെഗാപിക്സല്‍- രണ്ട് മെഗാപിക്സല്‍ കാമറകള്‍ വീതമാണുള്ളത്. പിന്നില്‍ എല്‍.ഇ.ടി ഫ്ലാഷും ഫേസ് ഡിറ്റഷന്‍ ഒാട്ടോ ഫോക്കസുമുണ്ട്. ഇരട്ട നാനോ സിം, ആന്‍ഡ്രോയിഡ് 8.0 ഒാറിയോ അടിസ്ഥാനമായ ഇ.എം.യു. ഐ 8.0 ഒാപറേറ്റിങ് സിസ്റ്റം, 1080×2160 പിക്സല്‍ ഫുള്‍ എച്ച്.ഡി റസലൂഷനുള്ള 5.65 ഇഞ്ച് ഡിസ്പ്ലേ, ഒരു […]










