ഒരുദിവസവും കഴിയുംതോറും പലതരത്തിലുള്ള ടെക്നോളോജിയാണ് നമ്മുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവിടെ വളരെ വിചിത്രമായ ഒരു ഉത്പന്നമാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. നമ്മളുടെ പല്ലുകള്‍ വൃത്തിയാക്കാന്‍ ഇനി പുതിയ ഒരു ഉപകരണവും. കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാം . Unico ലോകത്തിലെ ആദ്യത്തെ പേറ്റന്‍റ് സ്മാര്‍ട്ട് ബ്രഷ് ആണ്. ഇതുകൊണ്ട് വെറും 3 സെക്കന്‍ഡില്‍ നിങ്ങളുടെ പല്ലുകള്‍ ക്ലീന്‍ ചെയ്യുന്നു. ഒരു വാട്ട് യൂണിറ്റ്, ഒരു പവര്‍ യൂണിറ്റ് ഇതില്‍ അടങ്ങിയിരിക്കുന്നു കൂടാതെ ഒരു ഡോക്ക്, യുവി സ്റ്റേഷന്‍ […]
Category: Technology
12 എംപി Ultrapixel ക്യാമറയുമായി HTC U11
HTC അവരുടെ ഏറ്റവും ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കി. HTC U11 എന്ന മോഡലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഇതിന്‍റെ പ്രധാന സവിശേഷത ഇതിന്‍റെ ഡിസ്പ്ലേയും റാമും ആണ് ആണ്.6 ഇഞ്ചിന്‍റെ Quad HD 18:9 ഡിസ്പ്ലേയാണ് HTC U11 ന് നല്‍കിയിരിക്കുന്നത്. കൂടാതെ ഇത് 4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം എന്നിങ്ങനെ രണ്ടു തരത്തിലുള്ള മോഡലുകളില്‍ വിപണിയില്‍ എത്തുന്നു . ഫോണിന്‍റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം. ഫോണിന്‍റെ ഡിസ്പ്ലേ എഡ്ജ് സെന്‍സോടെ ആണ് പുറത്തിറക്കിയിരിക്കുന്നത്. Snapdragon […]
31 ഉപഗ്രഹങ്ങളെ വഹിച്ചു കൊണ്ട് പി.എസ്.എല്‍.വിയുടെ സെഞ്ച്വറി കുതിപ്പ്
ശ്രീഹരിക്കോട്ട: ഐ.എസ്.ആര്‍.ഒയുടെ പടക്കുതിരയെന്ന് അറിയപ്പെടുന്ന പി.എസ്.എല്‍.വി റോക്കറ്റ് 31 ഉപഗ്രഹങ്ങളെ വഹിച്ചു കൊണ്ട് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നു. കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 28 ഉപഗ്രഹങ്ങളും ഇന്ത്യയില്‍നിന്നുള്ള ഒാരോ മൈക്രോ, നാനോ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. 1323 കിലോയാണ് മൊത്തം ഉപഗ്രഹങ്ങളുടെ ഭാരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 9.29നായിരുന്നു ചരിത്രദൗത്യം. കഴിഞ്ഞ ആഗസ്റ്റില്‍ ഗതിനിര്‍ണയത്തിനുള്ള നാവിക് ശൃംഖലയിലേക്കുള്ള ഐ.ആര്‍.എന്‍.എസ്.എസ്.എസ് 1 എച്ച് ഉപഗ്രഹ വിക്ഷേപണം […]
മാന്‍ഹോളിലിറങ്ങാന്‍ യന്ത്രമനുഷ്യര്‍; പദ്ധതിക്ക് ഒരുമാസത്തിനുള്ളില്‍ തുടക്കമാകും
തിരുവനന്തപുരം: മനുഷ്യര്‍ക്ക് പകരം മാന്‍ഹോളിലിറങ്ങി ജോലി ചെയ്യാന്‍ യന്ത്രമനുഷ്യരെ വികസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഒരു മാസത്തിനകം റോബോട്ട് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് പലയിടത്തും മാന്‍ഹോളിലിറങ്ങി അപകടകരമായി തൊഴിലാളികള്‍ ജോലി ചെയ്യുന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത് സംബന്ധിച്ച് വിശദീകരിച്ചത്. പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം; ”എന്തൊരു അവസ്ഥയാണിത്, ഇതിനൊരു മാറ്റം വരണ്ടേ?’ മാന്‍ഹോളിലിറങ്ങി ജോലി എടുക്കുന്ന തൊഴിലാളിയുടെ ചിത്രം കണ്ട മുഖ്യമന്ത്രിയുടെ ചോദ്യം മാലിന്യം മാറ്റുന്ന […]
മോട്ടോ ജി 5എസ് പ്ലസിന് 1000 രൂപ കുറച്ചു!
കൊച്ചി: മോട്ടോറോളയുടെ മിഡ്റേഞ്ച് സ്മാര്‍ട്ട്ഫോണായ മോട്ടോ ജി 5എസ് പ്ലസിന് 1000 രൂപ വില കുറച്ചു. കരുത്തും ഭംഗിയുമുള്ള മെറ്റല്‍ യൂണിബോഡിയോടുകൂടിയ ഫോണിന്‍റെ പ്രധാന പ്രത്യേകത അതിന്‍റെ ഡ്യുവല്‍ 13 എംപി 13 എംപി റിയര്‍ കാമറകളാണ്. മോട്ടോ ഹബ് സ്റ്റോറുകളിലും ആമസോണിലും 14,999 രൂപയ്ക്ക് പുതിയ സ്മാര്‍ട്ട് ഫോണ്‍ ലഭിക്കും, ഫോട്ടോ എന്‍ഹാന്‍സ്മെന്‍റ് സോഫ്റ്റ് വെയര്‍, ഫോക്കസ് മോഡ്, ബ്ലര്‍ഡ് ബാക്ഗ്രൗണ്ട് ഇഫക്‌ട് തുടങ്ങി പ്രീമിയം ഫോണുകളില്‍ മാത്രം ലഭിച്ചിരുന്ന എല്ലാ ഫീച്ചറുകളും മോട്ടോ ജി 5എസ് […]
ഫെയ്സ്ബുക്കില്‍ രണ്ട് അക്കൗണ്ടുള്ളവര്‍ക്ക് വേണ്ടി പുതിയ ഫീച്ചര്‍
പുതുവര്‍ഷത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക് . ഫെയ്സ്ബുക്കില്‍ രണ്ട് അക്കൗണ്ടുള്ളവര്‍ക്ക് വേണ്ടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുള്ളവര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ അക്കൗണ്ടുകള്‍ ഇതിലൂടെ ഉപയോഗിക്കാം. നിലവില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് മാറണമെങ്കില്‍ സൈന്‍ ഔട്ട് ചെയ്യണം. എന്നാല്‍ ഇനി മുതല്‍ അക്കൗണ്ട് സൈന്‍ ഔട്ട് ചെയ്യാതെ തന്നെ മറ്റൊരു അക്കൗണ്ടില്‍ കയറാം. അക്കൗണ്ട് സ്വിച്ച് ചെയ്താല്‍ മാത്രം മതി. ഇത്തരത്തിലൊരു പുതിയ ഫീച്ചറാണ് ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്.
വയര്‍ലെസ്സ് ചാര്‍ജിങ് പവര്‍ ബാങ്ക് ആയ ‘ഫിംഗര്‍ പൗ’ വിപണിയിലെത്തി
2017 ന്‍റെ അവസാനത്തില്‍ പുറത്തിറങ്ങിയ ഉത്പന്നമാണ് വയര്‍ലെസ്സ് ചാര്‍ജിങ് പവര്‍ ബാങ്ക് ആയ ഫിംഗര്‍ പൗ. കൈയ്യില്‍ ഒതുങ്ങി നില്‍ക്കുന്ന വെറും 15 ഗ്രാം ഭാരം മാത്രമുള്ള ഒരു പോര്‍ട്ടബിള്‍ ചാര്‍ജര്‍ ആണിത്. ഇതിന്‍റെ കൂടുതല്‍ സവിശേഷതകള്‍ മനസിലാക്കാം . എല്ലാത്തരത്തിലുള്ള സ്മാര്‍ട്ട് ഫോണുകളിലും ഉപയോഗിക്കാവുന്ന ഒരു പുതിയ പോര്‍ട്ടബിള്‍ ചാര്‍ജിങ് ആണ് ഫിംഗര്‍ പൗ. 30 മിനുട്ട് കൊണ്ട് ഐ ഫോണ്‍ 8, 25% ബാറ്ററി ചാര്‍ജ് ചെയ്യുവാന്‍ സാധിക്കുന്നു ഈ പോര്‍ട്ടബിള്‍ പവര്‍ ബാങ്ക് നിങ്ങള്‍ക്ക് 9 മണിക്കൂര്‍ വരെ […]
Nokia 3310 ന്‍റെ 4ജി മോഡലുകള്‍ വിപണിയിലേക്ക്
നോക്കിയയുടെ എക്കാലത്തെയും മികച്ച മോഡലുകളില്‍ ഒന്നായിരുന്നു Nokia 3310. കഴിഞ്ഞ വര്‍ഷമാണ് ഇതിന്‍റെ പുതിയ 3ജി മോഡലുകള്‍ പുറത്തിറക്കിയത് .എന്നാല്‍ ഈ വര്‍ഷം നോക്കിയയുടെ 4ജി മോഡലുകള്‍ പുറത്തിറക്കുന്നുണ്ട് . നോക്കിയയുടെ കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു 4ജി മോഡലുകള്‍ ആണിത്. 2.4 ഇഞ്ചിന്‍റെ ഡിസ്പ്ലേ കൂടാതെ 240x 320 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത്. 16 GBയുടെ ഇന്‍റെണല്‍ സ്റ്റോറേജ് കൂടാതെ 32 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിനുണ്ട് . 1200 mAhന്‍റെ ബാറ്ററി […]
ബ്രിട്ടന്‍ ഗൂഗിളിനും ഫേസ്ബുക്കിനും നികുതി ചുമത്താനൊരുങ്ങുന്നു
ലണ്ടന്‍: ടെക് ഭീമന്‍മാരായ ഗൂഗിളിനും ഫേസ്ബുക്കിനും നികുതി ചുമത്താനൊരുങ്ങി ബ്രിട്ടന്‍. ഭീകരവാദവും ആക്രമണങ്ങളും പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പിന്‍വലിക്കാത്ത പക്ഷം നികുതി ചുമത്തുമെന്ന് ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ബെന്‍ വലൈസ് പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനും രാജ്യ സുരക്ഷക്കും വേണ്ടി സര്‍കാര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ മടിക്കുന്ന ടെക് ഭീമന്‍മാര്‍ വിവരങ്ങള്‍ രാജ്യത്തിനും ജനങ്ങള്‍ക്കുമെതിരായ രീതിയില്‍ വിറ്റ് കാശാക്കുകയാണെന്ന് ബെന്‍ ആരോപിച്ചു. ലോണുകാര്‍ക്കും സോഫ്റ്റ് പോണ്‍ കമ്പനികള്‍ക്കുമാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഗൂഗിളും ഫേസ്ബുക്കും പോലുള്ള കമ്പനികള്‍ […]
ബി എസ് എന്‍ എല്‍ രണ്ടു ദിവസം ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പുതുവത്സരത്തിന് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ കസ്റ്റമര്‍ക്ക് നിരവധി ഓഫറുകള്‍ നല്‍കുമ്പോള്‍, പൊതു മേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ രണ്ടു ദിവസം ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചു. ഡിസംബര്‍ 31, ജനുവരി 1 എന്നീ തിയതികളിലാണ് ബിഎസ്എന്‍എല്‍ സൗജന്യ കോള്‍ ഓഫറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 149,159,187,446 തുടങ്ങിയ എല്ലാ എസ്. ടി.വി ഓഫറുകളിലും ലഭിക്കുന്ന സൗജന്യ കോളുകള്‍ രണ്ടു ദിവസം പ്രവര്‍ത്തിക്കില്ല. എന്നാല്‍,ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിന് തടസം ഉണ്ടായിരിക്കില്ല.










