93 രൂപയുടെ ഓഫറുമായി എയര്‍ടെല്‍

ജിയോയെ മറികടക്കാന്‍ ഇപ്പോള്‍ എയര്‍ടെല്‍ അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നു. എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്നത് 93 രൂപയുടെ ഓഫറുകളാണ് . പത്ത് ദിവസത്തേക്കാണ് ഈ പ്ലാന്‍ വാലിഡിറ്റി. ഈ പ്ലാനില്‍ എഫ്യുപി ഇല്ലാതെ റോമിംഗ് കോളുകള്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം. ഇതിനോടൊപ്പം 100എസ്‌എംഎസ് പ്രതി ദിനം 1ജിബി ഡാറ്റ എന്നിവയും നല്‍കുന്നു.   കൂടാതെ എയര്‍ടെല്‍ നല്കുന്നത് എയര്‍ടെല്‍ ടിവി, മ്യൂസിക് സ്ട്രീമിംഗ് എന്നി സേവനങ്ങളുമാണ് . എന്നാല്‍ ഇന്ത്യയിലെ എല്ലാ സര്‍ക്കിലുംകളിലും ഇത് ലാഭമാകുന്നില്ല . […]

കുഞ്ഞന്‍ ഫോണുമായി സാങ്കോ

ബ്രിട്ടീഷ് കമ്പനിയായ സാങ്കോ കുറച്ച്‌ സൗകര്യം മാത്രമുള്ള കുഞ്ഞന്‍ ഫോണുമായി വീണ്ടും വന്നിരിക്കുകയാണ്.  50 ഡോളറേ ഫോണിന് വിലയുള്ളൂ. ബ്രാഡ്ഫഡുകാരനായ ഷാസാദ് താലിബാണ് സാങ്കോ ടൈനി ടി1-ന്‍റെ സ്രഷ്ടാവ്. രണ്ടിഞ്ചില്‍ത്താഴെ മാത്രം വലിപ്പമുള്ള ഈ ഫോണ്‍ ഇതിനകം പല കാരണങ്ങള്‍കൊണ്ടും ശ്രദ്ധ നേടിക്കഴിഞ്ഞു 1.9 ഇഞ്ച് കനവുമുള്ള ഫോണ്‍ കൈകാര്യം ചെയ്യാന്‍ വളരെയെളുപ്പമാണ് എന്നാല്‍, ഇതേ കാരണം കൊണ്ടുതന്നെ നിയമരംഗത്തുള്ളവര്‍ സാങ്കോ ഫോണിനെ എതിര്‍ക്കുകയും ചെയ്യുന്നു. ജയിലിനുള്ളിലേക്ക് കടത്തുന്നതുള്‍പ്പെടെ നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ഈ കുഞ്ഞന്‍ ഫോണ്‍ ഉപയോഗിച്ചേക്കാമെന്നാണ് അവര്‍ നല്‍കുന്ന […]

ഫേസ്ബുക്കില്‍ പുതിയ അക്കൗണ്ട്‌ തുടങ്ങാന്‍ ആധാര്‍ കാര്‍ഡിലെ പേര് നിര്‍ബന്ധം?

പുതുതായി അക്കൗണ്ട്‌ തുടങ്ങുന്നവര്‍ക്ക് ആധാര്‍ കാര്‍ഡിലുള്ള പേര് തന്നെ നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിനെക്കുറിച്ച് ഫേസ്ബുക്ക്‌ ടീം ആലോചിക്കുന്നു. വ്യാജപേരില്‍ ധാരാളം പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നത് തടയാനും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്പരം എളുപ്പത്തില്‍ പ്രിയപ്പെട്ടവരേ കണ്ടെത്തുന്നതിനും ഇത് സഹായിക്കുമെന്നാണ് ഫേസ്ബുക്കിന്‍റെ വിലയിരുത്തല്‍. പുതുതായി അക്കൗണ്ട്‌ തുടങ്ങുന്നവര്‍ക്ക് ആധാര്‍ രേഖകള്‍ നല്‍കുന്നതിനുള്ള ലിങ്ക് നല്‍കും. എന്നാല്‍ ഇത് നല്‍കിയാല്‍ മാത്രമേ അക്കൗണ്ട്‌ തുറക്കാനാകൂ എന്ന വ്യവസ്ഥയില്ലെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഫേസ്ബുക്കിന്‍റെ ഈ നീക്കം വിവാദങ്ങള്‍ക്കും വഴിതുറന്നേക്കാം. ഓണ്‍ലൈന്‍ വഴി ആധാര്‍ […]

സോഫിയ ആദ്യമായി ഇന്ത്യയിലേക്ക്…

മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്‍റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് ആയ സോഫിയ ഇന്ത്യയിലേക്ക് എത്തുന്നു. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 30നാണ് സോഫിയ എത്തുന്നത്. ഡിസംബര്‍ 29 മുതല്‍ 31 വരെയാണ് ടെക്ക് ഫെസ്റ്റ് നടക്കുന്നത്. ഒരു മണിക്കൂര്‍ നേരം സദസ്സുമായി ആശയവിനിമയം നടത്തുന്ന സോഫിയ ആ ദിവസം മുഴുവന്‍ ഐഐടി ക്യാമ്പസിലുണ്ടാകും.ട്വിറ്ററില്‍ #AskSophia എന്ന ഹാഷ്ടാഗില്‍ നിങ്ങള്‍ക്ക് സോഫിയയോട് ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്. […]

ജനുവരി മുതല്‍ 4ജി സേവനം ആരംഭിക്കാനൊരുങ്ങി ബിഎസ്‌എന്‍എല്‍

ന്യൂഡല്‍ഹി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്‌എന്‍എല്‍, പുതുവര്‍ഷത്തില്‍ 4ജി സേവനം ആരംഭിക്കും. കേരളത്തിലാണ് ബിഎസ്‌എന്‍എല്‍ ആദ്യം 4ജി ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. 3ജി സര്‍വ്വീസ് കുറഞ്ഞ ഇടങ്ങളിലാണ് ആദ്യം 4ജി ആരംഭിക്കുക എന്നാണ് സൂചന. പിന്നീട് ഒഡീസയില്‍ ആയിരിക്കും 4ജി സേവനം തുടങ്ങുക. ഇന്ത്യയില്‍ 10 കോടി മൊബൈല്‍ ഉപയോക്താക്കള്‍ ബിഎസ്‌എന്‍എല്ലിന് ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്കായി 2018 മെയ് മാസത്തിനുള്ളില്‍ 10,000 4ജി ടവറുകള്‍ സ്ഥാപിക്കാനാണ് ബിഎസ്‌എന്‍എല്ലിന്‍റെ പദ്ധതി. 5 മെഗാഹെര്‍ട്സ് സ്പെക്‌ട്രവും, 2100 എംഎച്ച്‌ഇസെഡ് ബാന്‍റ് വിഡ്ത്തും ഉപയോഗിച്ചാണ് […]

ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഫോണുമായി ടെനോര്‍

കുറഞ്ഞ വിലയില്‍ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഫോണിനെ വിപണിയില്‍ അവതരിപ്പിച്ച്‌ ടെനോര്‍. 4,999 രൂപയ്ക്കാണ് ടെനോര്‍ ഈ പുതിയ ഫോണിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത് ആമസോണിന്‍റെ ക്രാഫ്റ്റഡ് ഫോണ്‍ ആമസോണ്‍ എന്ന പ്രോഗ്രാമിലുള്‍പ്പെടുത്തിയാണ്. അതിനാല്‍ തന്നെ നിരവധി ആമസോണ്‍ ആപ്പുകളും ഫോണിലുണ്ട്. ബജറ്റ് ഫോണാണെങ്കിലും ഒഎസിന്‍റെ കാര്യത്തില്‍ ടെനോര്‍ വിട്ടുവീഴ്ച്ച കാണിക്കുന്നില്ല. നൂഗറ്റ് ഒഎസില്‍ ലഭിക്കുന്ന ഫോണിന് ഓറിയോ ലഭ്യമാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഫോണിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗണ്‍ 425 എന്ന പ്രൊസസ്സറാണ്. 2ജിബി റാമും […]

നിങ്ങളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയാം; പുതിയ ഫീച്ചറുമായി ഫെയ്സ്ബുക്ക്

നിങ്ങളുടെ ഫോട്ടോ ഫെയ്സ്ബുക്കില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നറിയാന്‍ ഫെയ്സ്ബുക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. മാറ്റാരെങ്കിലും നിങ്ങളുടെ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അക്കാര്യം ഫെയ്സ്ബുക്ക് നിങ്ങളെ അറിയിക്കും. എന്നാല്‍ ഈ സൗകര്യം ലഭിക്കണമെങ്കില്‍ നിങ്ങളുടെ ചിത്രം ഫേഷ്യല്‍ ടെംപ്ലേറ്റ് ആക്കി സൂക്ഷിക്കാന്‍ കമ്പനിയെ അനുവദിക്കണം എന്നുമാത്രം. പുതിയ ഫീച്ചര്‍ തിരഞ്ഞെടുക്കുന്നവരുടെ മുഖചിത്രം പരിശോധിച്ച്‌ പുതിയതായി അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രവുമായി താരതമ്യം ചെയ്ത് അക്കാര്യം ഉപയോക്താക്കളെ അറിയിക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്യുക. ഫീച്ചര്‍ ഡീ ആക്റ്റിവേറ്റ് […]

16 എംപി സെല്‍ഫി ക്യാമറയില്‍ ‘OPPO A57’

ഒപ്പോയുടെ ഈ വര്‍ഷം പുറത്തിറങ്ങിയ മോഡലുകളില്‍ ഒന്നാണ് OPPO A57. 15990 രൂപയായിരുന്ന മോഡലിന് ഇപ്പോള്‍ ആമസോണില്‍ 13990 രൂപയാണ് വില .5.2ഇഞ്ചിന്‍റെ ഫുള്‍ HD ഡിസ്പ്ലേ കൂടാതെ 720×1280 p റെസലൂഷന്‍ ആണ് ഇതിനു നല്‍കിയിരിക്കുന്നത് . സ്നാപ്ഡ്രാഗണ്‍ 435 പ്രൊസസര്‍ കൂടാതെ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ എന്നിവയിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. 3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവ ഇതിന്‍റെ ആന്തരിക സവിശേഷതകളാണ് .128GBവരെ ഫോണിന്‍റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . 16 […]

128ജിബി ഇന്‍റെണല്‍ സ്റ്റോറേജുമായി എല്‍ജി V30പ്ലസ്

എല്‍ജി V30യുടെ പുതിയ വേരിയന്‍റ് എല്‍ജി V30പ്ലസ് അവതരിപ്പിച്ചു. 128ജിബി ഇന്‍റെണല്‍ സ്റ്റോറേജ് തന്നെയാണ് ഫോണിന്‍റെ പ്രധാന പ്രത്യേകത. 18:9 അനുപാതമുള്ള ക്വാഡ് എച്ഡി പ്ലസ് ഓലെഡ് ഫുള്‍വേര്‍ഷന്‍ സ്ക്രീനുമായി എത്തുന്ന് ഈ ഫോണ്‍ 44,990 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാകും. ആറ് ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയുമായെത്തുന്ന ഈ ഫോണിന് 2880×1440 റെസലൂഷനാണുള്ളത്. ആന്‍ഡ്രോയിഡ് 7.1.2 മേല്‍ എല്‍ജിയുടെ UI-UX 6.0 യൂസര്‍ ഇന്‍റര്‍ഫെയ്സുമായെത്തുന്ന ഈ മോഡലില്‍ സ്നാപ്ഡ്രാഗണ്‍ 835 ചിപ് സെറ്റാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 16എംപി F/1.6 […]

പരസ്യങ്ങളില്‍ ക്ലിക്-ടൂ-വാട്ട്സാപ്പ് ബട്ടണ്‍; ധനസമ്പാദ്യത്തിന് പുതിയ വഴിയുമായി ഫേയ്സ്ബുക്ക്

പരസ്യമില്ലാത്ത മെസേജിങ്ങ് പ്ലാറ്റ്ഫോമാണ് വാട്ട്സാപ്പ് . എന്നാല്‍ ഫേയ്സ്ബുക്കിന്‍റെ ഉടമസ്ഥതയിലുളള വാട്ട്സാപ്പ് മെസേജിങ്ങ് ആപ്പ് ധനസമ്പാദ്യത്തിന്‍റെ മറ്റു വഴികള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. ഇപ്പോഴിതാ  Tech Crunch ന്‍റെ റിപ്പോര്‍ട്ടു പ്രകാരം ഫേയ്സ്ബുക്ക് ബിസിനസ്സുകള്‍ തുടങ്ങാന്‍ പോകുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇതിലൂടെ ഫേയ്സ്ബുക്ക് വാട്ട്സാപ്പും ലിങ്ക് സൃഷ്ടിച്ച്‌ അതിലൂടെ പരസ്യ യൂണിറ്റ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഈ വിധത്തില്‍ പരസ്യങ്ങളില്‍ ഒരു ബട്ടണ്‍ ഉള്‍പ്പെടുത്തുകയും ആ ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ആളുകള്‍ക്ക് ആപ്പ് ഉപയോഗിച്ച്‌ മെസേജുകള്‍ അയക്കാനോ വിളിക്കാനോ സാധിക്കുകയുംചെയ്യും. […]