കുഞ്ഞന്‍ ഫോണുമായി സാങ്കോ

ബ്രിട്ടീഷ് കമ്പനിയായ സാങ്കോ കുറച്ച്‌ സൗകര്യം മാത്രമുള്ള കുഞ്ഞന്‍ ഫോണുമായി വീണ്ടും വന്നിരിക്കുകയാണ്.  50 ഡോളറേ ഫോണിന് വിലയുള്ളൂ. ബ്രാഡ്ഫഡുകാരനായ ഷാസാദ് താലിബാണ് സാങ്കോ ടൈനി ടി1-ന്‍റെ സ്രഷ്ടാവ്. രണ്ടിഞ്ചില്‍ത്താഴെ മാത്രം വലിപ്പമുള്ള ഈ ഫോണ്‍ ഇതിനകം പല കാരണങ്ങള്‍കൊണ്ടും ശ്രദ്ധ നേടിക്കഴിഞ്ഞു

1.9 ഇഞ്ച് കനവുമുള്ള ഫോണ്‍ കൈകാര്യം ചെയ്യാന്‍ വളരെയെളുപ്പമാണ് എന്നാല്‍, ഇതേ കാരണം കൊണ്ടുതന്നെ നിയമരംഗത്തുള്ളവര്‍ സാങ്കോ ഫോണിനെ എതിര്‍ക്കുകയും ചെയ്യുന്നു. ജയിലിനുള്ളിലേക്ക് കടത്തുന്നതുള്‍പ്പെടെ നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ഈ കുഞ്ഞന്‍ ഫോണ്‍ ഉപയോഗിച്ചേക്കാമെന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്. സ്കാനറില്‍ പിടിക്കപ്പെടാതെ കടത്താന്‍പോലുമായേക്കുമെന്ന് അവര്‍ പറയുന്നു.

13 ഗ്രാം മാത്രമാണ് ഫോണിന്‍റെ ഭാരം. 64*32 പിക്സല്‍ ഡിസ്പ്ലേയുള്ള ഫോണിന്‍റെ ബാറ്ററി 200 എംഎഎച്ചാണ്. 180 മിനിറ്റ് ടോക്ക് ടൈമും മൂന്നുദിവസത്തോളം ബാറ്ററി ലൈഫും ഇതിനുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ലോകത്തെ ഏറ്റവും ചെറിയ മൊബൈല്‍ ഫോണ്‍ എന്നാണ് ഇതെക്കുറിച്ച്‌ നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇത് യഥാര്‍ഥമാണെന്ന് ആരും വിശ്വസിക്കില്ലെന്നും അവര്‍ പറയുന്നു.

സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ബാക്കപ്പ്ഫോണായി ഇതുപയോഗിക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഏതു സൈസിലുള്ള പോക്കറ്റിലും കിടക്കുമെന്നതാണ് ഈ കുഞ്ഞന്‍ ഫോണിന്‍റെ മറ്റൊരു സവിശേഷത. 2ജി നെറ്റ്വര്‍ക്കില്‍ പ്രവര്‍ത്തിക്കുമെങ്കിലും ഇതില്‍ ബ്രൗസിങ് അത്ര എളുപ്പമല്ല. സംസാരിക്കാനും ടെക്സ്റ്റ് മെസേജുകള്‍ അയക്കാനും മാത്രമുള്ളതാണ് ടൈനി ടി1 എന്ന ഫോണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.  അടുത്ത മെയ് മാസത്തോടെ ഫോണ്‍ വിപണിയിലെത്തും.

prp

Leave a Reply

*