ഏഴ് ദിവസം വരെയുള്ള സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം; പുതിയ സംവിധാനവുമായി വാട്ട്സാപ്പ്

ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പാണ് വാട്ട്സാപ്പ്. ഒരു ബില്യണില്‍ അധികം ആളുകള്‍ വാട്ട്സാപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ആന്‍ഡ്രോയ്ഡ്, iOS, വിന്‍ഡോസ് പ്ലാറ്റ്ഫോമുകളിലും കമ്ബ്യൂട്ടറിലും വാട്ട്സാപ്പ് ഉപയോഗിക്കാന്‍ കഴിയും.

വാട്ട്സാപ്പ് പുറത്തിറങ്ങിയതിന് ശേഷം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അയച്ച ആളിനും സ്വീകര്‍ത്താവിനും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം അടുത്തിടെ വാട്ട്സാപ്പ് അവതരിപ്പിച്ചിരുന്നു. തുടക്കത്തില്‍ ഏഴ് മിനിറ്റിനകം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് അവസരമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പരമാവധി ഏഴ് ദിവസം വരെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും.

വൈഫൈ അല്ലെങ്കില്‍ മൊബൈല്‍ ഡാറ്റ ഓഫ് ചെയ്തതിന് ശേഷം സ്മാര്‍ട്ട്ഫോണിന്റെ സെറ്റിംഗ് തിരഞ്ഞെടുക്കുക. Ads by ZINC അതില്‍ ഫോഴ്സ് റ്റു സ്റ്റോപ്പ് തിരഞ്ഞെടുത്തതിന് ശേഷം സെറ്റിംഗ്സ് വീണ്ടുമെടുത്ത് ഓട്ടോമെറ്റിക് ഡേറ്റ് & ടൈം അപ്ഡേറ്റ് അസാധുവാവാക്കിയതിനുശേഷം സന്ദേശം അയച്ച ദിവസവും സമയവും സെറ്റ് ചെയ്യണം. മെസേജ് ഡിലീറ്റ് ചെയ്തതിന് ശേഷം തീയതിയും സമയവും വീണ്ടും ശരിയായി ക്രമപ്പെടുത്തണം.

prp

Related posts

Leave a Reply

*