മുന്നിലും പിന്നിലും ഡ്യൂവല്‍ ക്യാമറ ,ഹോണര്‍ 9 ലൈറ്റ് 12 മണി മുതല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍

5.65 ഇഞ്ചിന്‍റെ  HD AMOLED ഡിസ്പ്ലേയോടുകൂടിയ ഹോണര്‍ 9 ലൈറ്റ് ഇന്ന് 12 മണിമുതല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ എത്തുന്നു. 10999 രൂപയാണ് ഇതിന്‍റെ വില. 18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നല്‍കിയിരിക്കുന്നു . ഇതിന്‍റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്‍റെ ഓ എസ് തന്നെയാണ്. ആന്‍ഡ്രോയിഡ് 8.0 ഒറിയോയിലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്‍റെ 659 പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം നടക്കുന്നത്. ഇതിന്‍റെ ക്യാമറകളുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 13 2 മെഗാപിക്സലിന്‍റെ  പിന്‍ ക്യാമറയും […]

നിങ്ങളുടെ ഫോണ്‍ ഓവര്‍ ഹീറ്റ് ആകുന്നുണ്ടോ? കാരണം ഇതാണ്

എല്ലാവരും വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും യൂട്യൂബിലുമൊക്കെയായി ഫുള്‍ടൈം തിരക്കായിരിക്കും. ഫോണില്‍ തിരക്കിട്ട് വീഡിയോ കാണുമ്പോഴോ,ചാറ്റ് ചെയ്യുമ്പോഴോ ഓക്കെ ചാര്‍ജ് തീര്‍ന്നാല്‍ പിന്നെ കുത്തിയിട്ടായി ഉപയോഗം. ഫോണ്‍ വിളിക്കുന്നതും കുത്തിയിട്ടായിരിക്കും. ഒരു കാരണവശാലും മൈക്രോ യുഎസ്ബി പോര്‍ട്ട് ഉപയോഗിച്ച്‌ ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുത്. ഇത് സ്മാര്‍ട്ട്ഫോണിന്‍റെ ബാറ്ററി പ്രകടനത്തേയും ചാര്‍ജ്ജ് സംഭരിക്കുന്നതിനുളള ശേഷിയേയും ബാധിക്കും. അജ്ഞാത നിര്‍മ്മാതാക്കളില്‍ നിന്നുളള കുറഞ്ഞ വിലയുള്ള ചാര്‍ജ്ജറുകളും ഒഴിവാക്കണം. വ്യതിയാനത്തിനും സംരക്ഷണത്തിനുമായി ഒരു സുരക്ഷാ സംവിധാനവും അവയില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എല്ലായിപ്പോഴും […]

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് വ്യത്യസ്ത സ്മാര്‍ട്ട് ഫോണുമായി ലാന്‍ഡ് റോവര്‍

സാഹസികര്‍ക്ക് ഇഷ്ടപെട്ട സ്മാര്‍ട്ട് ഫോണുമായി ലാന്‍ഡ് റോവര്‍. പുതിയ ലാന്‍ഡ് റോവര്‍ എക്സ്പ്ലോര്‍ ഫോണ്‍ ലാന്‍ഡ് റോവര്‍ ഡിസ്കവറി എസ്.യു.വിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് പുര്‍ത്തിറക്കിയിരിക്കുന്നത്. ബുള്ളിറ്റ് ഗ്രൂപ്പ് വികസിപ്പിച്ച ഫോണ്‍ ഈ മാസം 26 മുതല്‍ നടക്കുന്ന ബാര്‍സലോന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിക്കും. കടുത്ത ചൂട്, കനത്ത മഴ, ഉപ്പുവെള്ളം മറ്റ് ആഘാതങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഫോണ്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഫോണിനു രണ്ടുദിവസം ബാറ്ററിശേഷിയും കമ്പനി അവകാശപ്പെടുന്നു. 4,000 എം.എ.എച്ച്‌ ശേഷിയുള്ള ബാറ്ററിയുണ്ട് […]

ഒരേസമയം ഒന്നിലധികം പേര്‍ക്ക് വീഡിയോ കോള്‍ ചെയ്യാം; പുതിയ സംവിധാനവുമായി വാട്സാപ്പ്

ഇന്ന് ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന സന്ദേശ ആപ്പാണ് വാട്സാപ്പ്. അതിനാല്‍തന്നെ ഏറ്റവും നിസ്സാരമായ അപഡേറ്റുകള്‍ വരെ ആളുകള്‍ കൗതുകത്തോടെയാണ് കാണുന്നത്. ഇത്തവണ വീഡിയോ കോളിലാണ് മാറ്റങ്ങള്‍ ഉടലെടുക്കുന്നത്. സാധാരണ ഒരാളെ മാത്രം വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്ന വാട്സാപ്പില്‍ ഗ്രൂപ്പ് കോള്‍ നടക്കുമെന്നാണ് ഏറ്റവും പുതിയ പ്രത്യേകത. ഒറ്റക്കോളില്‍ അഞ്ചു പേരെ വരെ വിളിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പുറത്തുവിടുന്ന വിവരം. ഇത്തരത്തില്‍ കോളുകള്‍ നടത്തിയതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും പല സൈറ്റുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ […]

ടൈംലൈനില്‍ ത്രീഡി പോസ്റ്റുകള്‍ അവതരിപ്പിക്കാന്‍ പുതിയ സാങ്കേതിക വിദ്യ

ന്യൂയോര്‍ക്ക്:  ടൈംലൈനില്‍ ത്രീഡി പോസ്റ്റുകള്‍ എളുപ്പത്തില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയുമായി ഫെയ്സ്ബുക്ക് എത്തുന്നു. ഓഗ്മെന്റഡ്, വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യകളെ ലക്ഷ്യമാക്കിയാണു ഫെയ്സ്ബുക്കിന്‍റെ പുതിയ നീക്കം. ത്രീഡി ഷെയര്‍ ചെയ്യാന്‍ നേരത്തെ കഴിയുമായിരുന്നെങ്കിലും അത് അത്ര ഫലപ്രദമായിരുന്നില്ല. ത്രീഡി രൂപങ്ങളെ പല കോണുകളില്‍ നിന്നു കാണാനും, സ്പര്‍ശനത്തിലൂടെ അവയില്‍ മാറ്റങ്ങള്‍ വരുത്താനും ചലിപ്പിക്കാനുമൊക്കെ പുതിയ സാങ്കേതികവിദ്യയിലൂടെ സാധിക്കും.

ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന റിപ്ലൈ റോബോട്ട് സംവിധാനം ഒരുക്കി ഗൂഗിള്‍

    ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന റിപ്ലൈ റോബോട്ട് സംവിധാനം ഒരുക്കി ഗൂഗിള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഒരു റോബോട്ടിന് ജന്മം നല്‍കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ഇനി വാട്സ്‌ആപ്പിലും ഫെയ്സ്ബുക്കിലുമെല്ലാം സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാന്‍ നിങ്ങളെ റോബോട്ട് സഹായിക്കും. നിങ്ങള്‍ക്ക് മറ്റുള്ളവര്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നിര്‍ദ്ദേശിക്കുക മാത്രമല്ല, നിങ്ങളുടെ ലൊക്കേഷന്‍, കലണ്ടര്‍ തുടങ്ങി ആ ചാറ്റിനിടയില്‍ ആവശ്യമായി വരുന്ന എല്ലാ വിവരങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഈ റിപ്ലൈ റോബോട്ടിന്റെ നിര്‍മിത ബുദ്ധി […]

ഫേസ്ബുക്കില്‍ ഇനി ഡിസ്ലൈക്ക് ബട്ടണ്‍

ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്താല്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബട്ടണ്‍ അതിലെ ലൈക്ക് ബട്ടണുകള്‍ തന്നെയാണ് . എന്നാല്‍ ഇനി മുതല്‍ പുതിയ അപ്പ്ഡേഷനുകള്‍ ഫേസ്ബുക്കിനു ലഭിക്കുന്നു . പുതിയ ഡിസ്ലൈക്ക് ബട്ടണുകളാണ് ഫേസ്ബുക്കില്‍ ഉടന്‍ എത്തുന്നത്.  2009 ലാണ് ഫേസ്ബുക്കില്‍ ഈ ലൈക്ക് ബട്ടണുകള്‍ ലഭിച്ചത് . കഴിഞ്ഞ വര്‍ഷം ഡിസ്ലൈക്ക് ബട്ടണുകള്‍ ഫേസ്ബുക്കിനു ലഭിക്കുമെന്നായിരുന്നു സൂചനകള്‍. അതിനു ശേഷം റിയാക്ഷന്‍സ് എന്ന പേരില്‍ പോസ്റ്റുകളോടുള്ള വികാരം പ്രകടിപ്പിക്കുന്നതിനായി ലൈക്ക് ബട്ടണിനൊപ്പം ഇമോജികളും ഫെയ്സ്ബുക്ക് നല്‍കിയിരുന്നു […]

കറുത്ത നിറവും നീലക്കണ്ണുകളും; ബ്രിട്ടണിലെ ആദ്യകാല മനുഷ്യര്‍ ഇങ്ങനെയായിരുന്നു

കറുത്ത നിറവും നീലക്കണ്ണുകളും ചുരുണ്ട മുടിയും…  ഇതായിരുന്നു ബ്രിട്ടണിലെ ആദ്യ കാല മനുഷ്യരുടെ രൂപമെന്നാണ് പുതിയ കണ്ടെത്തല്‍. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന മനുഷ്യന്‍റെ അസ്ഥികൂടത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് ‘ചെഡ്ഡാര്‍ മാന്‍’ എന്ന മനുഷ്യനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകരാണ് ബ്രിട്ടണിലെ ആദിജനതയെക്കുറിച്ചുള്ള  നിര്‍ണായക പഠനം നടത്തിയത്.പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യകാലമനുഷ്യന്‍റെ മുഖവും പുനര്‍നിര്‍മിച്ചു. ഡച്ച്‌ കലാകാരന്മാര്‍ ചേര്‍ന്ന് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ആദിമമനുഷ്യന്റെ മുഖം പുനര്‍നിര്‍മിച്ചത്.   മെസോലിത്തിക്ക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യന്‍ ഹിമയുഗത്തിന്‍റെ അവസാന […]

ഭീമന്‍ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിക്ഷേപിച്ചു

അമേരിക്ക : ലോകത്തെ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി പരീക്ഷിച്ചു. എലന്‍ മസ്കിന്‍റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് ആണ് ഈ ഭീമന്‍ റോക്കറ്റ് വിക്ഷേപിച്ചത്. അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്. എലന്‍ മസ്കിന്‍റെ ഇലക്‌ട്രിക് കാറായ ടെസ്ല റോഡ്സ്റ്ററും വഹിച്ചാണ് റോക്കറ്റ് പറന്നത്. ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്‍ററിലാണ് ഭീമന്‍ റോക്കറ്റിന്‍റെ വിക്ഷേപണം നടന്നത്. ചൊവ്വാ പര്യവേക്ഷണം നടത്താന്‍ ഫാല്‍ക്കന്‍ ഹെവി പ്രാപ്തമാണെന്നാണ് സ്പേസ് എക്സിന്‍റെ അവകാശവാദം. ശൂന്യാകാശത്തിലേക്ക് വിക്ഷേപിച്ചതിന് ശേഷവും അവ […]

ഫേസ്ബുക്ക് ഫേക്ക് അക്കൗണ്ടുകള്‍ സൃഷ്ട്ടിക്കുന്നതില്‍ ,മുന്നില്‍ ഇന്ത്യ

ഇത് സോഷ്യല്‍ മീഡിയകളുടെ യുഗമാണ്. മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച് മുന്നില്‍ നില്‍ക്കുന്നത് ഫേസ്ബുക്ക് ആണ്. ഒരിക്കലും കണ്ടിട്ടില്ലാതെ ഒരാളെ പരിചയപ്പെടാനും വാര്‍ത്തകള്‍ , മറ്റുള്ളവരെ അറിയിക്കാനും ഷെയര്‍ ചെയ്യാനും എന്തിനേറെ ബിസിനസ് ആവശ്യങ്ങള്‍ക്ക് പോലും ഇന്ന് ഫേസ്ബുക്ക് ആശ്രയിക്കുന്നവരാണ് നാം. ചാറ്റിംഗ് കാര്യങ്ങള്‍ എടുക്കുകയാണെങ്കില്‍ പലതരത്തിലുള്ള നേട്ടങ്ങളും അതുപോലെത്തന്നെ കോട്ടങ്ങളും ഇതുവഴി നടക്കുന്നുണ്ട്. അതില്‍ ഏറ്റവും എടുത്തുപറയേണ്ടത് ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഉള്ള വ്യാജന്‍മാരെയാണ് . കഴിഞ്ഞ ദിവസ്സം ഫേസ്ബുക്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 20 കോടിക്ക് മുകളില്‍ […]