മൂന്ന് പുതിയ സ്മാര്‍ട്ട്ഫോണുകളുമായി മോട്ടോറോള എത്തുന്നു. ജീ സീരീസില്‍ അവതരിക്കുന്ന ഈ മൂന്ന് സ്മാര്‍ട്ട്ഫോണുകള്‍ ഈ മാസം അവതരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അവതരണത്തിന് മുന്നോടിയായി വിലയും സവിശേഷതകളും അടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. ഈ സ്മാര്‍ട്ട്ഫോണുകള്‍ 16,000 രൂപ പ്രാരംഭ വിലയിലായിരിക്കും അവതരിക്കുക. 5.7 ഇഞ്ച് ഡിസ്പ്ലെ, ഓക്ട കോര്‍ 1.8GHz സ്നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 12എംപി/5എംപി റിയര്‍ ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, 3000 mAh ബാറ്ററി […]
Category: Technology
പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്
വീണ്ടും പുതിയൊരു പരീക്ഷണവുമായി വാട്‌സ്‌ആപ്പ് എത്തുകയാണ്. ഉപയോക്താക്കള്‍ അവരുടെ വാട്‌സ്‌ആപ്പ് നമ്ബര്‍ മാറ്റുമ്ബോള്‍ ആ വിവരം മറ്റ് കോണ്‍ടാക്റ്റുകളെ അറിയിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഈ പുതിയ അപ്‌ഡേറ്റ് ആന്‍ഡ്രോയിഡിലെ വാട്സ്‌ആപ്പ് ബീറ്റാ 2.18.97 പതിപ്പിലാണുള്ളത്. വാബീറ്റ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം ഐഓഎസ്, വിന്‍ഡോസ് പതിപ്പുകളില്‍ താമസിയാതെ ഈ ഫീച്ചര്‍ എത്തുമെന്നാണ് വിവരം. ‘ചെയ്ഞ്ച് നമ്പര്‍’ എന്ന ഓപ്ഷന്‍ വാട്സ്‌ആപ്പ് സെറ്റിങ്സിലാണ് ഉണ്ടാവുക. നിങ്ങളുടെ കോണ്‍ടാക്റ്റുകളിലേക്കും ഗ്രൂപ്പുകളിലേക്കും നിങ്ങള്‍ ന ര്‍ മാറ്റുന്ന വിവരം അറിയിപ്പായി ലഭിക്കും. ഈ […]
മൊബൈൽ വാർത്താവിനിമയ രംഗത്ത് മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ജിസാറ്റ് -6 എ ഇന്ന് വിക്ഷേപിക്കും
ഹൈദരാബാദ്: മൊബൈൽ വാർത്താവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ പുതിയ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -6 എ ഇന്ന് വിക്ഷേപിക്കും. വൈകുന്നേരം 4.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നാണ് വിക്ഷേപണം. ജിഎസ്എൽവി എഫ് 08 എന്ന റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. സാറ്റലൈറ്റ് ഉപയോഗിച്ചുള്ള വാര്‍ത്താവിനിമയത്തിന് ശക്തിപകരുന്നതായിരിക്കും ജിസാറ്റ് 6എ എന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ജിഎസ്എൽവി എഫ് 08 എന്ന റോക്കറ്റിന്‍റെ പന്ത്രണ്ടാമത്തെ വിക്ഷേപണമാണിത്. ഭാവിയിലെ വാർത്താവിനിമയ സാങ്കേതികവിദ്യാ വികസനത്തിന് നിർണായകമാകുന്നതാണ് ജി സാറ്റ് […]
ഭൂഗോളം തിരിയുംതോറും ഏറുന്ന ഈണങ്ങൾ; ആസ്വദിക്കാം ഇനി റേഡിയോ ഗാർഡനിലൂടെ- VIDEO
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ അജ്ഞാതവും, ഒപ്പം സുന്ദരവുമായ സംഗീതം കേള്‍ക്കാനും അവരുടെ ഭാഷ അറിയാനും താല്‍പര്യമുണ്ടോ..? നടക്കാത്ത കാര്യമെന്ന് കരുതിയവര്‍ അറിയുക അത് സത്യമാണ്. ഭൂഗോളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 7,877 റേഡിയോ സ്റ്റേഷനുകള്‍ നിങ്ങള്‍ക്ക് ഒരു ക്ലിക്കില്‍ ആസ്വദിക്കാം. ആംസ്റ്റര്‍ഡാമിലെ സ്റ്റുഡിയോ പാച്ച്കീയാണ് റേഡിയോ ഗാര്‍ഡന്‍, എന്ന റേഡിയോ പൂന്തോട്ടത്തിന് പിന്നില്‍. http://radio.garden/ എന്നലിങ്ക് തുറക്കുമ്പോള്‍ തിരിയുന്ന ഭൂഗോളം കാണാം. അതിൽ തൊടുമ്പോൾ നിറയെ പച്ച കുത്തുകളുള്ള ഭൂമി സൂം ചെയ്യപ്പെടും. ഓരോ പച്ച കുത്തും ഓരോ എഫ് എം […]
ഇനി കള്ളനെ പേടിക്കണ്ട; ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ ഓഫ് ചെയ്തു വയ്ക്കാം
കൊച്ചി: ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഓഫ് ചെയ്യാനും ഓണ്‍ ചെയ്യാനും ഉപഭോക്താക്കള്‍ക്ക് സൗകര്യം നല്‍കുന്ന പുതിയ സാങ്കേതിക വിദ്യയായ ഇഷീല്‍ഡ് ഇതാദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. ആറ്റം ടെക്‌നോളജീസും ട്രാന്‍വാളും ചേര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് തത്സമയം നിയന്ത്രണം സാധ്യമാക്കുന്ന ഈ സാങ്കേതികവിദ്യ ഇന്ത്യയില്‍ അവതരിപ്പിച്ചത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ അല്ലാത്ത ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ ഗണ്യമായി കുറക്കാന്‍ ഇതു സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2017 ഡിസംബര്‍ […]
വീല്‍ചെയര്‍ യാത്രികര്‍ക്ക് അനുയോജ്യമായ വഴികള്‍ കണ്ടെത്താന്‍ ഗൂഗിള്‍ മാപ്പ്
ദിവസവും വ്യത്യസ്തമായ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ഇപ്പോള്‍ ഇതാ ഭിന്നശേഷിക്കാരെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ വീല്‍ചെയര്‍ സഞ്ചാരത്തിന് യോജിച്ച പാതകളാണ് ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സേവനം നിലവില്‍ ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്യോ, മെക്സിക്കോ സിറ്റി, ബോസ്റ്റന്‍, സിഡ്നി തുടങ്ങിയ നഗരങ്ങളില്‍ ലഭ്യമാവും. ഗൂഗിള്‍ മാപ്പ്സില്‍ ഡയറക്ഷന്‍- പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷന്‍- ഓപ്ഷന്‍സ്- റൂട്ട് സെലക്ഷന്‍ എന്നിവ തിരഞ്ഞെടുത്താല്‍ വീല്‍ചെയര്‍ പാതകള്‍ കണ്ടെത്താം. വീല്‍ചെയര്‍ യാത്രികര്‍ നഗരങ്ങളില്‍ തങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായ […]
ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും
ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും ശബ്ദ നിര്‍ദ്ദേശങ്ങള്‍ തരും. ഈ ഫീച്ചര്‍ ആഴ്ചകള്‍ക്ക് മുമ്പാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവതരിപ്പിച്ചത്. മലയാളം, ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ഗൂഗിള്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഈ സൗകര്യം ഗൂഗിളിന്‍റെ ഡെസ്ക്ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ലഭ്യമാണ്. ഇത് ഉപയോഗിക്കാനായി ഗൂഗിള്‍ മാപ്പിലെ സെറ്റിങ്സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മാത്രം മതി. അടുത്തിടെ മാപ്പില്‍ ഇംഗ്ലീഷിനൊപ്പം മറ്റു […]
25 എംപിയുടെ സെല്‍ഫി ക്യാമറയുമായി OPPO F7
ഒപ്പോയുടെ F7 മാര്‍ച്ച് 26 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. സെല്‍ഫി ക്യാമറകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടു പുറത്തിറക്കുന്ന മോഡലാണ് F7. 18.9 ഡിസ്പ്ലേ റെഷിയോയില്‍ പുറത്തിറങ്ങുന്ന മോഡലുകളാണിത് . 6.2 ഇഞ്ചിന്‍റെ HD പ്ലസ് ഡിസ്പ്ലേയിലായിരിക്കും ഇത് പുറത്തുവരുന്നത്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജുമാണ് ഇതിന്‍റെ ആന്തരിക സവിശേഷതകള്‍. 256 ജിബിവരെ ഇതിന്‍റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നു. Android 8.0 Oreo ലാണ് ഇതിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം . ഒക്റ്റകോര്‍ സ്നാപ്പ്ഡ്രാഗണ്‍ […]
ഉപഭോക്താക്കള്‍ക്ക് വെരിഫൈഡ് അക്കൗണ്ട് നല്‍കാനൊരുങ്ങി ട്വിറ്റര്‍
വാഷിങ്ടണ്‍: എല്ലാ ഉപഭോക്താക്കള്‍ക്കും വെരിഫൈഡ് അക്കൗണ്ട് നല്‍കാനൊരുങ്ങി ട്വിറ്റര്‍. നിലവില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് മാത്രമായിരുന്ന വെരിഫൈഡ് അക്കൗണ്ടുകള്‍, ഇനി സാധാരണക്കാര്‍ക്കും ലഭ്യമാകും. വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിന്‍റെ ഭാഗമായിട്ടാണ് ട്വിറ്ററിന്റെ പുതിയ നടപടി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ എല്ലാ ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് വെരിഫൈഡ് ചിഹ്നം (ബ്ലു ടിക്) നല്‍കുമെന്ന് ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സി പറഞ്ഞു. ഇതോടെ പ്രമുഖര്‍ക്കു മാത്രം നല്‍കി വന്നിരുന്ന ബ്ലൂ ടിക്ക് ചിഹ്നം എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും. ട്വിറ്റര്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ […]
ട്വിറ്ററിനെ നയിക്കാന്‍ മുംബൈയില്‍ നിന്നൊരു മിടുക്കന്‍
ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്‍റെ ചീഫ് ടെക്നോളജി ഓഫീസറായി ഇന്ത്യക്കാരനായ പരാഗ് അഗ്രവാള്‍ നിയമിതനായി. ബോംബെ ഐഐടി ബിരുദധാരിയായ പരാഗ് അഗ്രവാള്‍ 2016 വരെ ആ ചുമതല വഹിച്ചിരുന്ന ആദം മെസിങ്കറിന് പകരക്കാരനായാണ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ പരാഗ് അഗ്രവാളിന്‍റെ നിയമനം സംബന്ധിച്ച പ്രഖ്യാപനം വന്നിരുന്നു. 2011ലാണ് പരാഗ് അഗ്രവാള്‍ ട്വിറ്ററില്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി ട്വിറ്ററിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പരാഗ് അഗ്രവാളിന്‍റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.










