ന്യൂയോര്‍ക്ക്: ലോകത്തുളള എന്തുകാര്യങ്ങളേക്കുറിച്ച് ചോദിച്ചാലും മറുപടിയുളള ഗൂഗിളില്‍ നിന്ന് ജനന മരണ സമയം മാത്രമേ ലഭിക്കാതിരുന്നുളളൂ. എന്നാല്‍ ഇനിമുതല്‍ ഗൂഗിള്‍ മരണവും പ്രവചിക്കും. ഗൂഗിളിന്‍റെ നിര്‍മ്മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് തയ്യാറാക്കിയ യന്ത്രത്തിന്‍റെ സഹായത്തോടെ മരണം പ്രവചിക്കുമെന്നാണ് ഗൂഗിളിന്‍റെ അവകാശവാദം. സ്തനാര്‍ബുദ ബാധിതയായ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതിയുടെ മരണമാണ് ഗൂഗിള്‍ പ്രവചിച്ചത്. ഈ സ്ത്രീ മരിക്കാന്‍ 9.3 ശതമാനം മാത്രമേ സാധ്യതയുളളൂവെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ ഗൂഗിള്‍ വിധിയെഴുതിയത് 19.9 ശതമാനമാണ്. ഇത് ശരിവയ്ക്കും […]
Category: Technology
ഫ്ലിപ്കാര്‍ട്ടില്‍ സാംസങ് കാര്‍ണിവല്‍; ഗാലക്‌സി ഫോണുകള്‍ക്ക് 12000 രൂപ വരെ കിഴിവ്
ഫ്ലിപ്കാര്‍ട്ടില്‍ സാംസങ് കാര്‍ണിവലില്‍ ഗാലക്‌സി ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്. സാംസങ് ഗാലക്‌സി എസ് 8, ഗാലക്‌സി എസ് 8 , ഗാലക്‌സി ഓണ്‍ നെക്സ്റ്റ്, ഗാലക്‌സി ഓണ്‍ മാക്‌സ്, ഗാലക്‌സി ഓണ്‍5, ഗാലക്‌സി ജെ3 പ്രൊ തുടങ്ങിയവയാണ് ഡിസ്‌കൗണ്ടോടെ ലഭിക്കുന്ന പ്രധാന സ്മാര്‍ട്‌ഫോണുകള്‍. സാംസങ് കാര്‍ണിവല്‍ കാലയളവില്‍ ഗാലക്‌സി എസ്8 12,000 രൂപ ഇളവോടെ 37,990 രൂപയ്ക്ക് സ്വന്തമാക്കാം. ഗാലക്‌സി എസ്8 10,000 രൂപയുടെ ഡിസ്‌കൗണ്ടോടെ 43,990 രൂപയ്ക്കും സ്വന്തമാക്കാം. 17,900 രൂപയുടെ ഗാലക്‌സി ഓണ്‍ നെക്സ്റ്റ് […]
സില്‍വര്‍ വേരിയന്‍റ് മോഡലുമായി ഓപ്പോ റിയല്‍മീ 1
ഓപ്പോയുടെ സബ് ബ്രാന്‍ഡിലുളള പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റിയല്‍ മീ 1 ന്‍റെ മൂണ്‍ലൈറ്റ് സില്‍വര്‍ വേരിയന്‍റ് ഇന്ത്യന്‍ വിപണിയില്‍ ജൂണ്‍ 18 മുതല്‍ വില്‍പന ആരംഭിക്കും. നിലവില്‍ ഡയമണ്ട് ബ്ലാക്ക്, സോളാര്‍ റെഡ് എന്നീ നിറങ്ങളിലാണ് റിയല്‍മീ ഉള്ളത്. ഓപ്പോ റിയല്‍മീ 1ന് 6 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ്. 1080×2160 പിക്‌സല്‍ റസൊല്യൂഷനും 85.75 ശതമാനം സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോയും ഫോണിലുണ്ട്. ഫോണില്‍ ഒക്ടാകോര്‍ മീഡിയാ ടെക് ഹീലിയോ P60 SoC പ്രോസസറാണുളളത്. ആന്‍ഡ്രോയിഡ് 8.1 […]
ഫേസ്ബുക്കിലും അഴിച്ച് പണികള്‍
ഫേസ്ബുക്കിന്‍റെ ഘടനയിലും ഉള്ളടക്കത്തിലും അഴിച്ച് പണികള്‍. ഇനി മുതല്‍ ഫേസ്ബുക്കിന്‍റെ ന്യൂസ് സെക്ഷനായ ട്രെന്‍ഡിങ് ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. ട്രെന്‍ഡിങ് സെക്ഷന്‍ ഒഴിവാക്കി അതേ സ്ഥാനത്ത് പുതിയ ന്യൂസ് സെക്ഷന്‍ കൊണ്ട് വരാനും ഫേസ്ബുക്കിന് പദ്ധതിയുണ്ട്. ഫേസ്ബുക്ക് ട്രെന്‍ഡിങ് സെക്ഷന്‍ അടുത്ത ആഴ്ച്ച മുതല്‍ പ്രവര്‍ത്തിക്കില്ലെന്നാണ് സൂചന. മൂന്ന് വിഭാഗങ്ങളിട്ടാണ് ബ്രേക്കിങ് ന്യൂസ് അവതരിപ്പിക്കുക. ആളുകളെ ലോകത്തിലെ നാനാഭാഗങ്ങളിലെ വാര്‍ത്തകളുമായി ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ബ്രേക്കിങ് ന്യൂസ്, ടുഡേ ഇന്‍, ന്യൂസ് വീഡിയോ ഇന്‍ വാച്ച് എന്നിങ്ങനെ […]
ഗ്രൂപ്പ് വിഡിയോ കോള്‍ സംവിധാനവുമായി വാട്സാപ്പ്
ഗ്രൂപ്പ് വിഡിയോ കോള്‍ സൗകര്യം ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപഭോക്താക്കളുടെ വാട്‌സ്‌ആപ്പില്‍ താമസിയാതെ എത്തും. പരീക്ഷണാടിസ്ഥാനത്തില്‍ ചില ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ ഇപ്പോള്‍തന്നെ ലഭ്യമായിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഗ്രൂപ് വിഡിയോ കോളില്‍ ഒരാള്‍ക്ക് ഒരേസമയം മൂന്നുപേര്‍ക്കാണ് കോള്‍ ചെയ്യാന്‍ കഴിയുക. ഇത് സ്ഥിരമായാല് ആളുകളുടെ എണ്ണം നാലാകും. വാട്‌സ്‌ആപ് നിശ്ചയിച്ചവര്‍ക്കേ ഇൗ സംവിധാനം ഇപ്പോള്‍ ലഭിക്കൂ. പുതിയ സംവിധാനം വാട്‌സ്‌ആപ്പിന്‍റെ ഐ.ഒ.എസ് പതിപ്പ് 2.18.52 ലും ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് 2.18.145 ന് മുകളിലുള്ളവയിലുമാണ് എത്തിയത്. 2.18.155 ആണ് […]
കാമുകിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ കാമുകന്‍ സര്‍വ്വകലാശാല വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: കാമുകിമാര്‍ക്ക് പിറന്നാള്‍ ആശംസിക്കാന്‍ ഇതിലും വലിയ മാര്‍ഗം സ്വപ്‌നങ്ങളില്‍ മാത്രമെന്നാണ് ഹാക്കിങ് വാര്‍ത്തയറിഞ്ഞ ഓരോരുത്തരും പറയുന്നത്. ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെയായിരുന്നു ജാമിയ മിലിയ ഇസ്ലാമിക യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. വെബ്‌സൈറ്റിന്‍റെ ഹോംപേജില്‍ പൂജ എന്ന പെണ്‍കുട്ടിക്ക് ജന്മദിനം ആശംസിക്കുകയായിരുന്നു ഹാക്കര്‍ ചെയ്തത്. ഇതോടെ കാമുകിക്ക് പിറന്നാള്‍ ആശംസിക്കാന്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് കാമുകനാണെന്ന് വ്യക്തമായി. ആരോ ഒരാള്‍ ഇത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. പെണ്‍കുട്ടി ഭാഗ്യവതിയാണെന്നും അല്ലെങ്കില്‍ […]
കുറഞ്ഞവിലയില്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറ സ്മാര്‍ട്ട്ഫോണുമായി ഇന്‍റക്സ്
കൊച്ചി: പ്രമുഖ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ ഇന്‍റക്സ് ലയണ്‍സ് ടി1 പ്ലസ് അവതരിപ്പിച്ചു. 5 ഇഞ്ച് ഡ്യുവല്‍ സെല്‍ഫി ക്യാമറ സ്മാര്‍ട്ട്ഫോണായ ലയണ്‍സ് ടി1 പ്ലസ് അഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ക്യാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഫോണാണ്. 2.5ഡി കെര്‍വ്ഡ് ഗ്ലാസും ഡിഎസ്‌എല്‍ആര്‍ ക്യാമറയില്‍ എടുക്കുന്ന ചിത്രത്തിന് സമാനമായ ക്വാളിറ്റിയും ഉറപ്പു നല്‍കുന്ന ഫോണ്‍ അപാരമായ ആകര്‍ഷണീയതയോടെയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. 5564 രൂപ എന്ന താങ്ങാനാവുന്ന വില മാത്രമാണ് ഫോണിനുള്ളത്. ഫല്‍ഷ് എലവേറ്റ് ഫോട്ടോഗ്രഫിയെ വേറെ നിലവാരത്തിലേക്ക് എത്തിക്കുന്ന 8 2 എംപി ഡ്യുവല്‍ […]
ഡ്യൂവല്‍ പിന്‍ ക്യാമറയുമായി നോക്കിയ 7 പ്ലസ്
പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണുമായി നോക്കിയ എത്തിയിരിക്കുകയാണ്. 6 ഇഞ്ചിന്‍റെ FHD നോക്കിയ 7 മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട്. 4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് . Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം നടക്കുന്നത്. 12 12 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളുമാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് . […]
പാമ്പ് വിഷത്തിന് പ്രതിവിധി കോഴിമുട്ട
തിരുവനന്തപുരം: പാമ്പ് വിഷത്തിന് പ്രതിവിധി കോഴിമുട്ട. പാമ്പ് കടിക്കുള്ള പ്രതിവിധി മുട്ടയുടെ മഞ്ഞക്കരുവില്‍ നിന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി വികസിപ്പിച്ചത് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സാണ്. മരുന്ന് വികസിപ്പിച്ചെടുത്തത് നാഡികളെയും രക്തപ്രവാഹ വ്യവസ്ഥകളെയും ബാധിക്കുന്ന വിഷങ്ങള്‍ക്കാണ്. കോഴിമുട്ടയുടെ മഞ്ഞക്കരുവില്‍ വിഷം കുത്തിവെച്ച ശേഷം അതുല്‍പാദിപ്പിക്കുന്ന ആന്റിബോഡി പാമ്ബു വിഷത്തിന് ഫലപ്രദമെന്ന് കണ്ടെത്തി. നാഡി, രക്തചംക്രമണ വ്യവസ്ഥകളെ ബാധിക്കുന്ന വിഷത്തിന് വേണ്ടി പ്രത്യേക മരുന്നുകള്‍ തുടര്‍ഗവേഷണത്തില്‍ കണ്ടെത്തുകയുമായിരുന്നു. മരുന്ന് മൃഗങ്ങളിലും എലികളിലും വിജയകരമായി പരീക്ഷിച്ചു. […]
ഈ വാട്‌സ്‌ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ പണികിട്ടും..
ലോകത്ത് ഏറ്റവുമധികം ജനസമ്മതിയുള്ള മെസേജിംഗ് ആപ്ലിക്കേഷന്‍ ആയ വാട്‌സ്‌ആപ്പിനും വ്യാജന്മാര്‍. ഇത്തരം വ്യാജ ആപ്പുകള്‍ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നതായി മാല്‍വെയര്‍ബൈറ്റ്‌സ് ലാബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വാട്‌സ്‌ആപ്പ് പ്ലസ് എന്ന പേരിലുള്ള ആപ്പാണ് വ്യാജന്മാരില്‍ പ്രമുഖന്‍. പ്ലേസ്റ്റോറില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിന് പകരം ലിങ്കുകള്‍ വഴിയാണ് വാട്‌സ്‌ആപ്പ് പ്ലസ് ഉപയോക്താക്കളിലേക്കെത്തുന്നത്. എപികെ എക്സ്റ്റന്‍ഷന്‍ ഫൈലായാണ് വാട്‌സ്‌ആപ്പ് ഡൗണ്‍ലോഡ് ആകുക. ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ യുആര്‍എല്ലിനൊപ്പം സ്വര്‍ണനിറമുള്ള ലോഗോയായാണ് ഈ ആപ്പ് കാണപ്പെടുക. എഗ്രി ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ആപ്പ് […]










