ഡ്യൂവല്‍ പിന്‍ ക്യാമറയുമായി നോക്കിയ 7 പ്ലസ്

പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണുമായി നോക്കിയ എത്തിയിരിക്കുകയാണ്. 6 ഇഞ്ചിന്‍റെ FHD നോക്കിയ 7 മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട്. 4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .

Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം നടക്കുന്നത്. 12 12 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളുമാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് . Android Oreo ലാണ് ഇതിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. 25999 രൂപയ്ക്ക് അടുത്താണ് ഇതിന്‍റെ ഇന്ത്യന്‍ വിപണിയിലെ വിലവരുന്നത് .

ഡ്യൂവല്‍ പിന്‍ ക്യാമറയില്‍ കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയില്‍ നോക്കിയ പുറത്തിറക്കുന്ന ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ആണ് നോക്കിയ 7 പ്ലസ് എന്ന മോഡല്‍ . ഉടന്‍ തന്നെ ഇത് ആമസോണില്‍ എത്തുന്നതാണ്. മികച്ച പെര്‍ഫോമന്‍സ് തന്നെയാണ് നോക്കിയ 7 പ്ലസ് മോഡലുകള്‍ കാഴ്ചവെക്കുന്നത്.

നോക്കിയ 7 പ്ലസ് മോഡലുകള്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 8.1 (Oreo)ലാണ്. 3800 mAh ന്‍റെ നോണ്‍ റിമൂവബിള്‍ ബാറ്ററിയിലാണ് ഈ മോഡലുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഇതിനു ഫാസ്റ്റ് ചാര്‍ജിങ് ലഭ്യമാകുന്നു

prp

Related posts

Leave a Reply

*