ഭൂഗോളം തിരിയുംതോറും ഏറുന്ന ഈണങ്ങൾ; ആസ്വദിക്കാം ഇനി റേഡിയോ ഗാർഡനിലൂടെ- VIDEO 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ അജ്ഞാതവും, ഒപ്പം സുന്ദരവുമായ സംഗീതം കേള്‍ക്കാനും അവരുടെ ഭാഷ അറിയാനും താല്‍പര്യമുണ്ടോ..? നടക്കാത്ത കാര്യമെന്ന് കരുതിയവര്‍ അറിയുക അത് സത്യമാണ്. ഭൂഗോളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 7,877 റേഡിയോ സ്റ്റേഷനുകള്‍ നിങ്ങള്‍ക്ക് ഒരു ക്ലിക്കില്‍ ആസ്വദിക്കാം.

ആംസ്റ്റര്‍ഡാമിലെ സ്റ്റുഡിയോ പാച്ച്കീയാണ് റേഡിയോ ഗാര്‍ഡന്‍, എന്ന റേഡിയോ പൂന്തോട്ടത്തിന് പിന്നില്‍‍.  http://radio.garden/ എന്നലിങ്ക് തുറക്കുമ്പോള്‍ തിരിയുന്ന ഭൂഗോളം കാണാം. അതിൽ തൊടുമ്പോൾ നിറയെ പച്ച കുത്തുകളുള്ള ഭൂമി സൂം ചെയ്യപ്പെടും. ഓരോ പച്ച കുത്തും ഓരോ എഫ് എം റേഡിയോ നിലയമാണ്.

ഓരോ പച്ച കുത്തിലും പോയിന്‍റര്‍ വെച്ചാൽ ആ റേഡിയോ സ്റ്റേഷൻ കേൾക്കാം. മൊത്തം ഇതുവരെ 8000 എഫ് എം സ്റ്റേഷനുകൾ ഈ ഭൂഗോളത്തിൽ കൂട്ടിച്ചേർക്കപ്പെട്ടു. അവയുടെ എണ്ണം ഓരോ ദിവസവും കൂടുന്നു. മലയാളം എഫ് എം സ്റ്റേഷനുകളും ഉണ്ട്. അതിൽ നമുക്ക് ഇഷ്ടമുള്ള ഇടത്ത് തൊട്ടു ലൈവ് റേഡിയോ ആസ്വദിക്കാം.

ലൈവ് സ്ട്രീമുകള്‍ കൂടാതെ ആര്‍ക്കൈവ് ചെയ്ത സ്റ്റോറികളും ജിംഗിള്‍സുമെല്ലാം കേള്‍ക്കാം.  മൊബൈലിൽപോലും ഇയര്‍ഫോണ്‍ ഉപയോഗിക്കാതെ നന്നായി കേൾക്കുന്നു എന്നത്തന്നെയാണ് റേഡിയോ ഗാര്‍ഡന്‍റെ പ്രത്യേകത. പേരറിയാത്ത ഭാഷകൾ, പാട്ടുകൾ, സംസാരങ്ങള്‍, ഭൂഗോളം തിരിയുംതോറും ഏറുന്ന ഈണങ്ങൾ ആസ്വദിക്കാം ഇനി റേഡിയോ ഗാർഡനിലൂടെ.

 

Leave a Reply

*