കൊച്ചി: ഭര്‍ത്താവ് രംഗനൊപ്പം എറണാകുളത്ത് കൂലിവേല ചെയ്തും ലോട്ടറി വിറ്റും താമസിച്ചിരുന്ന പത്മ ഈ വര്‍ഷം ഏപ്രില്‍ മുതലാണ് കടവന്ത്ര എളംകുളത്തെ ചര്‍ച്ച് റോഡിലെ വാടകമുറിയില്‍ ഒറ്റക്ക് താമസം തുടങ്ങിയത്. നേരത്തേ ഭര്‍ത്താവിനൊപ്പം കുറച്ചുകൂടി വലിയ മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നതെന്ന് വീട്ടുടമ റെജി ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഭര്‍ത്താവിനൊപ്പം നാട്ടില്‍ പോയ ഇവര്‍ പിന്നീട് തനിച്ചാണ് മടങ്ങിയെത്തിയത്. തുടര്‍ന്നാണ് ചെറിയ മുറിയിലേക്ക് മാറിയത്. എളംകുളത്ത് എത്തുന്നതിന് മുമ്ബ് വൈറ്റില പൊന്നുരുന്നിയിലും മറ്റും ഇവര്‍ താമസിച്ചിരുന്നു. ഇവരുടെ രണ്ട് […]
Category: News
ഭഗവല്‍ സിങ് സജീവ സി.പി.എം പ്രവര്‍ത്തകനെന്ന് പ്രദേശവാസികള്‍; ജോലി തിരുമ്മല്‍ ചികിത്സ, വിനോദം ഹൈക്കു കവിത എഴുത്ത്
പത്തനംതിട്ട : എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നല്‍കിയ കേസിലെ പ്രതി ഭഗവല്‍ സിങ് പരമ്ബരാഗത തിരുമ്മന്‍ ചികിത്സകനും സജീവ ഇടതുപക്ഷ പ്രവര്‍ത്തകനുമെന്ന് നാട്ടുകാര്‍. നരബലി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് നാട്ടുകാര്‍ ഇയാള്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന് വെളിപ്പെടുത്തിയത്. ഇലന്തൂരിലെ പരമ്ബരാഗത തിരുമ്മല്‍ വൈദ്യനും നാട്ടുകാര്‍ക്കിടയില്‍ വലിയ സ്വീകാര്യനുമായിരുന്നു ഇയാളെന്നും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. തിരുമ്മല്‍ വൈദ്യന്‍ വാസു വൈദ്യന്റെ മകനാണ് ഭഗവല്‍ സിങ്. ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് പണിത് […]
കേരള ബാങ്കിന് പിഴയിട്ട് ആര്‍.ബി.ഐ
തിരുവനന്തപുരം: ബാങ്കിങ് നിയന്ത്രണവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാത്തതിന് റിസര്‍വ് ബാങ്ക് കേരള ബാങ്കിന് പിഴയിട്ടു. 48 ലക്ഷം പിഴ അടക്കാനാണ് നിര്‍ദേശം. സ്വര്‍ണപ്പണയവുമായി ബന്ധപ്പെട്ട ചട്ടം പാലിച്ചില്ല, സഹകരണ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചു എന്നിവയാണ് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയത്. അതേസമയം, കേരള ബാങ്ക് രൂപവത്കരണത്തിനു മുമ്ബ് നബാര്‍ഡ് കണ്ടെത്തിയ ന്യൂനതയുടെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് പിഴയിട്ടതെന്ന് അധികൃതര്‍ അറിയിച്ചു. 2019 നവംബര്‍ 29നാണ് സംസ്ഥാന സഹകരണ ബാങ്കും ജില്ല സഹകരണ ബാങ്കുകളും ചേര്‍ന്ന് […]
ഇരട്ട ആഭിചാര കൊലയുടെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഷാഫിയെന്ന റഷീദ്; ‘ശ്രീദേവിയായി’ എത്തി ദമ്ബതികളെ വശീകരിച്ചു, സ്ത്രീകളെ കടത്തിക്കൊണ്ടുവന്നു, മന്ത്രവാദിയായി മുന്നിലെത്തിയും ഷാഫിയുടെ പല വേഷങ്ങള്‍
തിരുവനന്തപുരം: പത്തനംതിട്ടയില്‍ ആഭിചാര കൊലകള്‍ നടന്നുവെന്ന വാര്‍ത്ത അതീവ നടുക്കത്തോടെയാണ് കേരളീയ സമൂഹം കേട്ടത്. ഇപ്പോഴിതാ അവിശ്വസനീയമായ രണ്ട് കൊലപാതകങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. കൊലപാതകത്തില്‍ പിടിയിലായത് മൂന്ന് പേരാണ്. ദമ്ബതികളായ ഭഗവല്‍ സിംഗും ഭാര്യ ലൈലയും കൂടാതെ ഇവര്‍ക്കുവേണ്ടി മന്ത്രവാദം നടത്തിയ വ്യക്തിയും. സ്ത്രീകളെ വശീകരിച്ച് പത്തനംതിട്ടയില്‍ എത്തിച്ച കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫിയെന്ന റഷീദ് തന്നെയാണ് മന്ത്രവാദിയായി ദമ്ബതികള്‍ക്ക് മുമ്ബിലെത്തിയതും. ഇയാള്‍ തന്നെയായിരുന്നു ശ്രീദേവിയെന്ന പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി സിപിഎം ഇലന്തൂര്‍ ബ്രാഞ്ച് കമ്മിറ്റി […]
മാനം തെളിഞ്ഞു; സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിനയച്ച് ഇന്ത്യ, ടീമില്‍ മാറ്റമില്ല
ഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. നനഞ്ഞ ഔട്ട് ഫീല്‍ഡിനെ തുടര്‍ന്ന് അര മണിക്കൂറോളം വൈകിയാണ് ടോസ് ഇടാനായത്. രണ്ടാം ഏകദിനത്തിന് ഇറങ്ങിയ അതേ ഇലവനെ തന്നെയാണ് ഇന്ത്യ നിര്‍ണായകമായ മൂന്നാം മത്സരത്തിലും ഇറക്കുന്നത്. 3 മാറ്റങ്ങളോടെയാണ് സൗത്ത് ആഫ്രിക്ക വരുന്നത്. കേശവ് മഹാരാജിന് പകരം ജാന്‍സെന്‍ പ്ലേയിങ് ഇലവനിലേക്ക് വരുന്നു. പാര്‍നലിന് പകരം ആന്‍ഡൈല്‍ ഫെലുക്വാവോയും ടീമിലേക്ക് എത്തി. റബാഡയ്ക്ക് പകരം എന്‍ഗിഡിയും കളിക്കുന്നു. […]
തീരുമാനത്തില്‍ മാറ്റമില്ല; നിറംമാറ്റം ഉള്‍പ്പെടെ നടപ്പാക്കും; ബസ് ഉടമകളോട് ഗതാഗത മന്ത്രി
തിരുവനന്തപുരം: ഏകീകൃത കളര്‍ കോഡ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നേരത്തെ നിശ്ചയിച്ച പോലെ തന്നെ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നടപ്പാക്കാന്‍ സാവകാശം തേടിയ ടൂറിസ്റ്റ് ബസ് ഉടമകളെ സാഹചര്യം ബോധ്യപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. തീരുമാനങ്ങളെല്ലാം മുന്‍ നിശ്ചയപ്രകാരം നടപ്പാക്കും. കളര്‍ മാറ്റം പെട്ടെന്ന് നടപ്പാക്കാനാവില്ലെന്നാണ് ബസ് ഉടമകള്‍ അറിയിച്ചത്. അവരെ സാഹചര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി നടന്നു വരുന്ന പരിശോധന […]
വിജയ്‌യുടെ മകന്‍ സംവിധായകനാവുന്നു നായകന്‍ വിജയ് സേതുപതി
വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അടുത്ത വര്‍ഷമാണ് ജേസണ്‍ സഞ്ജയ് യുടെ സംവിധാന സംരംഭം. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വിജയ്യോടൊപ്പം വേട്ടൈക്കാരന്‍ എന്ന ചിത്രത്തില്‍ സഞ്ജയ് ബാല താരമായി അരങ്ങേറ്റം കുറിച്ചിരുന്നു. അഭിനയ രംഗത്ത് നിന്ന് നിരവധി അവസരം വരുന്നുണ്ടെങ്കിലും സംവിധാനമാണ് തന്റെ മേഖലയെന്നാണ് സഞ്ജയ് യുടെ തീരുമാനം. ലണ്ടനില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ് .ദിവ്യ സാഷ എന്ന മകള്‍ കൂടി വിജയ്ക്കുണ്ട്. വിജയ്‌യുടെ മകന്‍ […]
നരബലിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്; സ്ത്രീകളെ കൊലപ്പെടുത്തിയത് അതി ക്രൂരമായി, റോസ്‌ലിയെ കൊന്നത് തലയില്‍ ചുറ്റികകൊണ്ടടിച്ച്
കൊച്ചി: തിരുവല്ലയിലെ നരബലിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കടവന്ത്ര പൊന്നുരുണി സ്വദേശി പത്മം, കാലടി സ്വദേശിനി റോസ്‌ലി എന്നിവരെ കൊലപ്പെടുത്തിയത് അതിക്രൂരമായി. അശ്ലീലചിത്രത്തില്‍ അഭിനയിച്ചാല്‍ പത്ത് ലക്ഷം രൂപ തരാം എന്ന് പറഞ്ഞാണ് രണ്ട് സ്ത്രീകളെയും ഷിഹാബ് കൊണ്ടുപോയത്. ആറു മാസം മുന്‍പ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നല്‍കി. പ്രത്യേകം സജ്ജമാക്കിയ പൂജാമുറിയില്‍ കട്ടിലില്‍ കെട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം. സിനിമയില്‍ അഭിക്കാനല്ലേ കൊണ്ടുവന്നതെന്നും കെട്ടിയിടുന്നത് എന്തിനാണെന്നും ചോദിച്ചപ്പോള്‍ സ്വാഭാവികത വരുത്താനെന്നായിരുന്നു മൂവരും പറഞ്ഞത്. അല്പം […]
തലയറുത്തുമാറ്റി, ശരീരം കഷണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ടു; നടന്നത് അതിക്രൂര കൊലപാതകം; മിസ്സിങ് കേസിലെ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
തിരുവനന്തപുരം: കടവന്ത്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്മം എന്ന സ്ത്രീയെ കാണാതായതു സംബന്ധിച്ച അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന നരബലി പുറത്തുകൊണ്ടുവന്നതെന്ന് ദക്ഷിണമേഖല ഐജി പി പ്രകാശ്. ചിറ്റൂര്‍ റോഡില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന പൊന്നുരുന്നി സ്വദേശി പത്മത്തെ സെപ്റ്റംബര്‍ 26 നാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലടി സ്വദേശി റോസ്‌ലിയെയും കാണാതായതായി കണ്ടെത്തിയത്. എറണാകുളം പെരുമ്ബാവൂര്‍ സ്വദേശി ഷിഹാബ് എന്ന റാഷിദാണ് ഇവരെ പത്തനംതിട്ടയിലെത്തിച്ചത്. ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടക്കുന്നത്. തിരുവല്ലക്കാരായ ഭഗവല്‍ സിങ്, […]
Eldhose Kunnappilly: 30 ലക്ഷം വാഗ്ദാനം ചെയ്തു; വീഡിയോപകര്‍ത്തി; എല്‍ദോസ് കുന്നപ്പിള്ളിയെ കുരുക്കിലാക്കി യുവതിയുടെ മൊഴി
കൈരളി ന്യൂസ് എക്സ്ക്ലൂസീവ്. കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ(Eldhose Kunnappilly) കുരുക്കിലാക്കി യുവതിയുടെ മൊഴി. എംഎല്‍എ 30 ലക്ഷം വാഗ്ദാനം ചെയ്തത് ഈ മാസം 9നാണ്. തട്ടിക്കൊണ്ടു പോയി കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തി. വഴങ്ങാത്തതോടെ എല്‍ദോസ് മദ്യപിച്ചെത്തി പലതവണ ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതിയുടെ മൊഴിയിലുണ്ട്. പരാതി പിന്‍വലിക്കാന്‍ പേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. ദൃശ്യങ്ങള്‍ സഹായികള്‍ വീഡിയോയില്‍ പകര്‍ത്തി. ഹണി ട്രാപ്പിലാക്കി കേസെടുക്കുമെന്ന് എംഎല്‍എ പറഞ്ഞു. ഭീഷണി ഭയന്ന് തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയെന്നും മജിസ്ട്രേറ്റിന് യുവതി മൊഴി നല്‍കി. യുവതിയുടെ […]










