ലഖ്നോ: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ശശി തരൂര്‍ രണ്ട് ദിവസത്തിനിടെ രണ്ടു തവണയാണ് യു.പി പര്യടനം റദ്ദാക്കിയത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തിലേക്കുള്ള ശശി തരൂരിന്റെ പ്രധാന എതിരാളി. തിങ്കളാഴ്ചയായിരുന്നു ആദ്യം തരൂര്‍ പ്രചാരണത്തിന് തീരുമാനിച്ചത്. എന്നാല്‍ മുലായം സിങ് യാദവിന്റെ നിര്യാണത്തില്‍ അന്ന് പ്രചാരണം നടത്തുന്നത് അനുചിതമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. അത് റദ്ദാക്കി ചൊവ്വാഴ്ച ലഖ്നോ സന്ദര്‍ശിക്കാന്‍ തരൂര്‍ തീരുമാനിച്ചു. എന്നാല്‍ അന്നേ ദിവസം ഖാര്‍ഗെയും ലഖ്നോയില്‍ പ്രചാരണത്തിന് തീരുമാനിച്ചിരുന്നു. […]
Category: News
നരബലിക്ക് പിന്നില്‍ തീവ്രവാദ സംഘടനയുടെ സ്വാധീനം, ഷാഫിയെ കുറിച്ച് തുറന്ന് പറയാന്‍ പൊലീസ് തയ്യാറാവണമെന്ന് ബി ജെ പി
തിരുവനന്തപുരം : കേരളത്തെ പിടിച്ചുകുലുക്കിയ ഇലന്തൂരിലെ നരബലികേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി ഷാഫിയ്ക്ക് മതഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇയാളെ കുറിച്ച് മനസിലാക്കിയ വിവരങ്ങള്‍ പൊലീസ് പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു പ്രതി പൊതു പ്രവര്‍ത്തകനും സിപിഎം നേതാവുമാണ്. ഈ സംഭവത്തില്‍ ഭരണകക്ഷി നേതാക്കള്‍ അഭിപ്രായം പറയാന്‍ മടിക്കുന്നതെന്തുകൊണ്ടാണ്. പ്രതിയായ സി പി എം പ്രവര്‍ത്തകനെതിരെ സിപിഎം നടപടി എടുക്കാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന് പുറത്താണ് നരബലി […]
‘എല്‍ദോസുമായി 10 വര്‍ഷത്തെ പരിചയം; കേസ് പിന്‍വലിക്കാന്‍ വാഗ്ദാനം നല്‍കിയത് 30 ലക്ഷം’
തിരുവനന്തപുരം: പെരുമ്ബാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുമായി 10 വര്‍ഷത്തെ പരിചയമുണ്ടെന്നും കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയതെന്നും പരാതിക്കാരി. തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തില്‍നിന്ന് അകലാന്‍ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. ആദ്യം പരാതി നല്‍കിയത് വനിത സെല്ലിലായിരുന്നു. പിന്നീടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. എം.എല്‍.എക്കെതിരായ പീഡന പരാതി സത്യസന്ധമാണ്. കേസ് പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം […]
വാക്സിനെടുത്തവരിലും പകരാന്‍ ശേഷിയുള്ള കൊവിഡ് വകഭേദങ്ങള്‍ ചൈനയില്‍ വ്യാപിക്കുന്നു, യൂറോപ്പിലും സ്ഥിതി ആശങ്കാജനകം
ലണ്ടന്‍ : കൊവിഡ് ഭീതിയില്‍ നിന്നും മുക്തമായി ലോകരാജ്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങവേ, കൊവിഡിന്റെ ഈറ്റില്ലമായ ചൈനയില്‍ സ്ഥിതി ഒട്ടും ആശ്വാസകരമല്ല. ചൈനയിലെ പല പ്രവിശ്യകളിലും ഒമിക്രോണിന്റെ ഉപഭേദങ്ങളായ ബി എഫ് 7 ഉം ബി എ 5.1.7ഉം അതിവേഗത്തില്‍ പടരുകയാണ്. ഈ രണ്ട് സബ് വേരിയന്റുകളും ബാധിക്കപ്പെട്ടിട്ടുള്ള കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ബി എ 5.1.7 വൈറസ് ബാധിച്ച കേസുകളാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയിലെ ഷാവോഗാന്‍, യാന്റായ് നഗരങ്ങളിലാണ് ബി എഫ് 7 […]
66 കുട്ടികളുടെ മരണം, കഫ് സിറപ്പ് നിര്‍മ്മാണം നിര്‍ത്താന്‍ ഉത്തരവ്; മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ക്രമക്കേട്
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനോട് കഫ് സിറപ്പ് നിര്‍മാണം നിര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഗുണമേന്മ പരിശോധനകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. പരിശോധനയില്‍ പന്ത്രണ്ടോളം ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് വ്യക്തമാക്കി. സെന്‍ട്രല്‍ ഡ്രഗ് ലാബിലേക്ക് അയച്ച സാമ്ബിളുകളുടെ പരിശോധനാ ഫലം ഇതുവരെ കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകുമെന്നും അനില്‍ വിജ് പറഞ്ഞു.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOlsibGlua3RyLmVlIiwidHIuZWUiLCJ0ZXJyYS5jb20uYnIiLCJ3d3cubGlua3RyLmVlIiwid3d3LnRyLmVlIiwid3d3LnRlcnJhLmNvbS5iciJdLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdGltZWxpbmVfMTIwMzQiOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd190d2VldF9lZGl0X2JhY2tlbmQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3JlZnNyY19zZXNzaW9uIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19jaGluX3BpbGxzXzE0NzQxIjp7ImJ1Y2tldCI6ImNvbG9yX2ljb25zIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9yZXN1bHRfbWlncmF0aW9uXzEzOTc5Ijp7ImJ1Y2tldCI6InR3ZWV0X3Jlc3VsdCIsInZlcnNpb24iOm51bGx9LCJ0Zndfc2Vuc2l0aXZlX21lZGlhX2ludGVyc3RpdGlhbF8xMzk2MyI6eyJidWNrZXQiOiJpbnRlcnN0aXRpYWwiLCJ2ZXJzaW9uIjpudWxsfSwidGZ3X2V4cGVyaW1lbnRzX2Nvb2tpZV9leHBpcmF0aW9uIjp7ImJ1Y2tldCI6MTIwOTYwMCwidmVyc2lvbiI6bnVsbH0sInRmd19kdXBsaWNhdGVfc2NyaWJlc190b19zZXR0aW5ncyI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdmlkZW9faGxzX2R5bmFtaWNfbWFuaWZlc3RzXzE1MDgyIjp7ImJ1Y2tldCI6InRydWVfYml0cmF0ZSIsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9mcm9udGVuZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9fQ%3D%3D&frame=false&hideCard=false&hideThread=false&id=1580078820865896448&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Ffor%2Byou%3Fmode%3Dpwa%26action%3Dclick%26launch%3Dtrue&sessionId=8bcb5fcd408448ab6230c7f68181394600b985ac&theme=light&widgetsVersion=1c23387b1f70c%3A1664388199485&width=550px കമ്ബനിയുടെ നാല് കഫ് സിറപ്പുകളാണ് കുട്ടികളുടെ […]
അമ്ബമ്ബോ, കുലംകുത്തിയാക്കിക്കളയും!
ഈ പ്രതിപക്ഷപാര്‍ട്ടിക്കാര്‍ക്കെന്തുപറ്റി? കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവരാത്തതില്‍ അവര്‍ക്കാണ് വെപ്രാളം. അപ്പോളോ ആശുപത്രി അധികൃതര്‍ പറഞ്ഞത് കേള്‍ക്കണോ? പ്രതിപക്ഷക്കാര്‍ വിളിച്ചുകൂവുന്നത് കേള്‍ക്കണോ? വേഗംകൊണ്ടുപോയി സംസ്‌കരിക്കണമെന്നാണ് ആശുപത്രിക്കാര്‍ പറഞ്ഞത്. അതിനാലല്ലെ എയര്‍ ആംബുലന്‍സ് വരുത്തി കണ്ണൂരിലേക്ക് കൊണ്ടുപോയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ആറേഴു മണിക്കൂര്‍ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചു. പിന്നെ മണിക്കൂറുകളോളം സ്വന്തം വീട്ടിലും കിടത്തി. പിറ്റേന്ന് കണ്ണൂര്‍ ആഫീസായ അഴിക്കോടന്‍ മന്ദിരത്തിലും പൊതുദര്‍ശനത്തിന്. ആത്രയല്ലെ ചെയ്തുള്ളൂ. അത്രയും പോരെന്നോ? ഇതെന്തൊരു കൂത്ത്! തിരുവനന്തപുരത്ത് കാണേണ്ട സഖാക്കളെല്ലാം […]
ഒന്നിലധികം സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യാന്‍ ഇനി പുതിയ വാഹനം വാങ്ങണമെന്നില്ല, നിങ്ങളുടെ പഴയ വണ്ടിക്കും ആനുകൂല്യം കിട്ടും
തിരുവനന്തപുരം: ഭാരത് വാഹന രജിസ്‌ട്രേഷന്‍ (ബി.എച്ച്.) പഴയ വാഹനങ്ങള്‍ക്കും ലഭിക്കും. നിലവില്‍ ബി.എച്ച് രജിസ്ട്രേഷന്‍ വാഹനങ്ങള്‍ ഉള്ളവര്‍ക്ക് അത് കൈമാറാമെന്നും കേന്ദ്രത്തിന്റെ കരട് വിജ്ഞാപനത്തില്‍ പറയുന്നു. ബി.എച്ച് രജിസ്ട്രേഷന്‍ നടപ്പാക്കിയിട്ടും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നികുതി നഷ്ടം ചൂണ്ടിക്കാട്ടി നടപ്പാക്കാതിരിക്കെയാണ് കേന്ദ്രം നടപടികള്‍ ലളിതമാക്കുന്നത്. ബി.എച്ച് രജിസ്‌ട്രേഷന് അര്‍ഹതയുള്ളവര്‍ക്ക് ഏത് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനവും ബി.എച്ച്. രജിസ്ട്രേഷനിലേക്ക് മാറ്റാം. താമസസ്ഥലത്തോ, ജോലിചെയ്യുന്ന സ്ഥലത്തോ രജിസ്‌ട്രേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം. ഒന്നിലേറെ സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്ന കേന്ദ്ര പൊതുമേഖലാ ജീവനക്കാര്‍ക്കും […]
യുക്രെയിന്‍: ആക്രമണം തുടര്‍ന്ന് റഷ്യ, മരണം 19
കീവ്: യുക്രെയിനില്‍ തിങ്കളാഴ്ച ആരംഭിച്ച റഷ്യന്‍ വ്യോമാക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 19 പേര്‍. എന്നാല്‍ ഇന്നലെ താരതമ്യേന തീവ്രത കുറഞ്ഞ ആക്രമണമായിരുന്നു നടന്നത്. പരിക്കേറ്റവരുടെ എണ്ണം 105 കവിഞ്ഞു. 300ലേറെ നഗരങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലാണ്. സെപൊറീഷ്യ, മൈക്കലൈവ്, പടിഞ്ഞാറന്‍ നഗരമായ ലിവീവ് തുടങ്ങിയ മേഖലകളിലാണ് ഇന്നലെ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാനമായ കീവില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നിലനിന്നിരുന്നതിനാല്‍ ജനങ്ങള്‍ സുരക്ഷാകേന്ദ്രങ്ങളില്‍ തുടരുകയാണ്. കീവിലെ ഭൂഗര്‍ഭ മെട്രോ സര്‍വീസുകള്‍ മുടക്കമില്ലാതെ തുടരുന്നുണ്ട്. അതേസമയം, യുക്രെയിനിലെ സംഘര്‍ഷം രൂക്ഷമാക്കുന്നത് […]
പദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍ സുരക്ഷാ പാളിച്ച, കവര്‍ച്ചയോ ഭീകരാക്രമണമോ തടയാന്‍ ഒരുക്കിയിരുന്നതൊന്നും പ്രവര്‍ത്തിക്കുന്നില്ല
തിരുവനന്തപുരം: ലോകപ്രസിദ്ധമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന ബൊള്ളാഡുകളും ബ്ളോക്കറുകളും തകരാറിലായത് സുരക്ഷാക്രമീകരണങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു. ക്ഷേത്രത്തിന്റെ നിലവറകളില്‍ ലക്ഷം കോടികളുടെ അമൂല്യ നിധിശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രസുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ഇലക്‌ട്രോ ഹൈഡ്രോളിക് ബൊള്ളാഡുകളും ഷോര്‍ട്ട് വെര്‍ട്ടിക്കല്‍ പോസ്റ്റുകള്‍, റോഡ് ബ്ളോക്കറുകള്‍ എന്നിവയുമാണ് തകരാറിലായത്. 2015ലാണ് രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇവ സ്ഥാപിച്ചത്. ക്ഷേത്രത്തിന്റെ നാല് നടകളില്‍ നിന്നുള്ള പ്രധാനറോഡുകളിലാണ് ബൊള്ളാഡുകളും ബ്ളോക്കറുകളും സ്ഥാപിച്ചിരുന്നത്. ക്ഷേത്രത്തിന്റെ സെക്യൂരിറ്റി കണ്‍ട്രോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള സ്വിച്ചിലാണ് ഇവയുടെ […]
‘നരഭോജികളെ’ രക്ഷിക്കാന്‍ ആളൂരെത്തി; സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം, മൂന്ന് പേര്‍ക്കും വേണ്ടി ഹാജരാകുമെന്ന് അഭിഭാഷകന്‍
പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികള്‍ക്ക് വേണ്ടി അഡ്വ. ബി എ ആളൂര്‍ ഹാജരാകും. ദുര്‍മന്ത്രവാദിയായ പെരുമ്ബാവൂര്‍ വെങ്ങോല വേഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂര്‍ കാരംവേലി കടംപള്ളി വീട്ടില്‍ ഭഗവല്‍ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല എന്നിവര്‍ക്ക് വേണ്ടിയാണ് ആളൂര്‍ ഹാജരാകുന്നത്. ‘ സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം. പ്രതികള്‍ക്ക് വേണ്ടി ഹാജരാകും. ദമ്ബതികള്‍ക്ക് വേണ്ടി ഹാജരാകണമെന്നും പറഞ്ഞാണ് ആദ്യം എന്നെ സമീപിച്ചത്. ഇപ്പോള്‍ മൂന്ന് പേര്‍ക്കും വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. […]










