മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അനുയായികളുമായി സംഘര്‍ഷം ഭയന്ന് തരൂരിനോട് ലഖ്നോ പര്യടനം മാറ്റിവെക്കാന്‍ നിര്‍ദേശിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍

ലഖ്നോ: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ശശി തരൂര്‍ രണ്ട് ദിവസത്തിനിടെ രണ്ടു തവണയാണ് യു.പി പര്യടനം റദ്ദാക്കിയത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തിലേക്കുള്ള ശശി തരൂരിന്റെ പ്രധാന എതിരാളി.

തിങ്കളാഴ്ചയായിരുന്നു ആദ്യം തരൂര്‍ പ്രചാരണത്തിന് തീരുമാനിച്ചത്. എന്നാല്‍ മുലായം സിങ് യാദവിന്റെ നിര്യാണത്തില്‍ അന്ന് പ്രചാരണം നടത്തുന്നത് അനുചിതമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. അത് റദ്ദാക്കി ചൊവ്വാഴ്ച ലഖ്നോ സന്ദര്‍ശിക്കാന്‍ തരൂര്‍ തീരുമാനിച്ചു. എന്നാല്‍ അന്നേ ദിവസം ഖാര്‍ഗെയും ലഖ്നോയില്‍ പ്രചാരണത്തിന് തീരുമാനിച്ചിരുന്നു.

ഖാര്‍ഗെയുടെ അനുയായികളുമായി സംഘര്‍ഷമുണ്ടാകാന്‍ സാധ്യത കണക്കിലെടുത്ത് തരൂരിനോട് ചൊവ്വാഴ്ചത്തെ പര്യടനം മാറ്റിവെക്കണമെന്നാണ് യു.പിയിലെ മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇനി ഒക്ടോബര്‍ 16നാണ് തരൂര്‍ ലഖ്നോയിലെത്തുക.

തരൂര്‍ തുട​രെ തുടരെ യു.പി പര്യടനം റദ്ദാക്കിയത് ആളുകളുടെ നെറ്റി ചുളിച്ചിരുന്നു. യു.പിയിലെ മുതിര്‍ന്ന നേതാക്കള്‍ തരൂരിനെ പ്രചാരണത്തില്‍ നിന്ന് പിന്തിരിപ്പിച്ചതാണോ എന്ന രീതിയില്‍ ചോദ്യം ഉയരുകയും ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുക യു.പിയില്‍ നിന്നാണ്. 1200 ലേറെ ഡെലിഗേറ്റുകളാണ് യു.പിയിലുള്ളത്.

prp

Leave a Reply

*