പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികള്‍ക്ക് വേണ്ടി അഡ്വ. ബി എ ആളൂര്‍ ഹാജരാകും. ദുര്‍മന്ത്രവാദിയായ പെരുമ്ബാവൂര്‍ വെങ്ങോല വേഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂര്‍ കാരംവേലി കടംപള്ളി വീട്ടില്‍ ഭഗവല്‍ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല എന്നിവര്‍ക്ക് വേണ്ടിയാണ് ആളൂര്‍ ഹാജരാകുന്നത്.
‘ സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം. പ്രതികള്‍ക്ക് വേണ്ടി ഹാജരാകും. ദമ്ബതികള്‍ക്ക് വേണ്ടി ഹാജരാകണമെന്നും പറഞ്ഞാണ് ആദ്യം എന്നെ സമീപിച്ചത്. ഇപ്പോള്‍ മൂന്ന് പേര്‍ക്കും വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് മൂന്ന് പേര്‍ക്കുംവേണ്ടി ഹാജരാകും.’- അഭിഭാഷകന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മൂന്ന് പ്രതികളെയും കോടതിയില്‍ എത്തിച്ചിട്ടുണ്ട്. പ്രതികളെ പൊലീസ് പത്ത് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടും. വേറെ ആരെയെങ്കിലും ഇത്തരത്തില്‍ നരബലി നല്‍കിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കും.

