നരബലിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്; സ്ത്രീകളെ കൊലപ്പെടുത്തിയത് അതി ക്രൂരമായി, റോസ്‌ലിയെ കൊന്നത് തലയില്‍ ചുറ്റികകൊണ്ടടിച്ച്‌

കൊച്ചി: തിരുവല്ലയിലെ നരബലിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കടവന്ത്ര പൊന്നുരുണി സ്വദേശി പത്മം, കാലടി സ്വദേശിനി റോസ്‌ലി എന്നിവരെ കൊലപ്പെടുത്തിയത് അതിക്രൂരമായി.

അശ്ലീലചിത്രത്തില്‍ അഭിനയിച്ചാല്‍ പത്ത് ലക്ഷം രൂപ തരാം എന്ന് പറഞ്ഞാണ് രണ്ട് സ്ത്രീകളെയും ഷിഹാബ് കൊണ്ടുപോയത്. ആറു മാസം മുന്‍പ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നല്‍കി.

പ്രത്യേകം സജ്ജമാക്കിയ പൂജാമുറിയില്‍ കട്ടിലില്‍ കെട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം. സിനിമയില്‍ അഭിക്കാനല്ലേ കൊണ്ടുവന്നതെന്നും കെട്ടിയിടുന്നത് എന്തിനാണെന്നും ചോദിച്ചപ്പോള്‍ സ്വാഭാവികത വരുത്താനെന്നായിരുന്നു മൂവരും പറഞ്ഞത്. അല്പം കഴിഞ്ഞപ്പോള്‍ സിദ്ധന്‍ ചുറ്റികകൊണ്ട് റോസ്‌ലിയുടെ തലയില്‍ ആഞ്ഞടിച്ചു. അതിനുശേഷം ലൈല റോസ്‌ലിയുടെ കഴുത്തുറുത്തു. ജീവനുവേണ്ടി റോസ്‌ലി പിടയുമ്ബോള്‍ ലൈല കത്തി അവരുടെ രഹസ്യ ഭാഗത്ത് കുത്തിയിറക്കി. അവിടെ നിന്ന് ചീറ്റിയ ചുടുചോര ശേഖരിച്ച്‌ വീടിനുചുറ്റും തളിക്കുകയും ചെയ്തു. തങ്ങള്‍ക്ക് ഏറ്റ ശാപത്തില്‍ നിന്ന് മോചനം കിട്ടാനും പെട്ടെന്ന് ഐശ്വര്യമുണ്ടാക്കാനുമായിരുന്നു ഇത് ചെയ്തത്. അവയവങ്ങളെല്ലാം മുറിച്ചെടുക്കുകയും ചെയ്തു.

രണ്ടാമത്തെ സ്ത്രീയെ ബലി നല്‍കിയതും ഇതുപോലെ തന്നെയായിരുന്നു. മന്ത്രവാദം വേണ്ടത്ര ഏശിയില്ലെന്നും ഒരാളെ കൂടി ബലി കൊടുക്കണം എന്നും ഷാഫി പറഞ്ഞു. തുടര്‍ന്നാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്തംബര്‍ 26നു കടത്തിക്കൊണ്ടുപോയതും ബലിനല്‍കിയതും. പത്മത്തെ കാണാനില്ലെന്നുള്ള പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ദുര്‍മന്ത്രവാദവും നരബലിയും സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

ഐശ്വര്യത്തിനും സമ്ബദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താന്‍ ബന്ധപ്പെടുക എന്ന ഫെയ്സ്ബുക് പോസ്റ്റ് ഷാഫി ഇട്ടിരുന്നു. ഇതു കണ്ടാണ് ഭഗവല്‍ സിംഗും ഭാര്യ ലൈലയും അയാളുമായി ബന്ധപ്പെട്ടത്. ദമ്ബതികളുടെ വിശ്വാസം നേടിയെടുക്കാനായതോടെ സമ്ബദ്‌സമൃദ്ധി നേടാനുള്ള ഏക വഴി നരബലിയാണെന്ന് അവരെ വിശ്വസിപ്പിച്ചു. അതോടെ ബലിനടത്താമെന്ന് ദമ്ബതികള്‍ സമ്മതിക്കുകയായിരുന്നു. മുന്നൊരുക്കള്‍ നടത്താനെന്ന പേരില്‍ ഇയാള്‍ ദമ്ബതികളില്‍ നിന്ന് വന്‍തുക കൈക്കലാക്കുകയും ചെയ്തത്രേ.

prp

Leave a Reply

*