കേരള ബാങ്കിന് പിഴയിട്ട് ആര്‍.ബി.ഐ

തിരുവനന്തപുരം: ബാങ്കിങ്​ നിയന്ത്രണവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാത്തതിന്​ റിസര്‍വ്​ ബാങ്ക്​ കേരള ബാങ്കിന്​ പിഴയിട്ടു.

48 ലക്ഷം പിഴ അടക്കാനാണ്​ നിര്‍ദേശം. സ്വര്‍ണപ്പണയവുമായി ബന്ധപ്പെട്ട ചട്ടം പാലിച്ചില്ല, സഹകരണ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചു എന്നിവയാണ്​​ റിസര്‍വ്​ ബാങ്ക്​ ചൂണ്ടിക്കാട്ടിയത്​. അതേസമയം, കേരള ബാങ്ക് രൂപവത്​കരണത്തിനു മുമ്ബ്​ നബാര്‍ഡ്​ കണ്ടെത്തിയ ന്യൂനതയുടെ അടിസ്ഥാനത്തിലാണ്​ റിസര്‍വ്​ ബാങ്ക്​ പിഴയിട്ടതെന്ന്​ അധികൃതര്‍ അറിയിച്ചു.

2019 നവംബര്‍ 29നാണ്​ സംസ്ഥാന സഹകരണ ബാങ്കും ജില്ല സഹകരണ ബാങ്കുകളും ചേര്‍ന്ന് കേരള ബാങ്ക് രൂപവത്​കരിച്ചത്. അതിനു​ മുമ്ബുള്ള സാമ്ബത്തിക വര്‍ഷത്തെ പരിശോധനയിലെ ന്യൂനതയിലാണ്​ നടപടി. റിസര്‍വ്​ ബാങ്ക്​ നിയമ പ്രകാരം സഹകരണ ബാങ്കുകള്‍ അവരുടെ കരുതലും മൂലധനവും ചേര്‍ന്ന സ്വന്തം ഫണ്ടിന്റെ രണ്ടു ശതമാനം മാത്രമേ മറ്റു സഹകരണ സ്ഥാപനങ്ങളില്‍ ഓഹരി ഇനത്തില്‍ നിക്ഷേപിക്കാന്‍ അനുവാദമുള്ളൂ. ഐ.എഫ്​.എഫ്​.സി.ഒ, പരിയാരം മെഡിക്കല്‍ കോളജ്​, മംഗല്യസൂത്ര സഹകരണ സൊസൈറ്റി തുടങ്ങിയ സഹകരണ സ്ഥാപനങ്ങളില്‍ ഓഹരി മൂലധനം ഇനത്തില്‍ നിക്ഷേപിക്കുന്നതിലെ നിയന്ത്രണം പാലിക്കാതിരുന്നതും രണ്ടു​ ലക്ഷത്തിനു മേല്‍ നല്‍കുന്ന സ്വര്‍ണപ്പണയ വായ്പകളില്‍ മുതലിലും പലിശയിലും പ്രതിമാസ തിരിച്ചടവ് നടത്താതിരുന്നതുമാണ് പിഴചുമത്താന്‍ കാരണമെന്ന്​ ബാങ്ക്​ വിശദീകരിച്ചു.

ആര്‍.ബി.ഐ നിയമ പ്രകാരം ബുള്ളറ്റ്​ പേമെന്‍റ്​ ആയി (പലിശയും മുതലും ഒരുമിച്ച്‌ അടക്കുന്ന രീതി) തിരിച്ചടക്കാവുന്ന സ്വര്‍ണപ്പണയ വായ്പാ തുക രണ്ടു ലക്ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രണ്ടു ലക്ഷത്തിന് മുകളില്‍ നല്‍കുന്ന സ്വര്‍ണപ്പണയ വായ്പകള്‍ക്ക് പ്രതിമാസം മുതലും പലിശയും തിരിച്ചടക്കണം. ഈ മാര്‍ഗരേഖ പാലിക്കാത്തതിന് കൂടിയാണ് പിഴ. കേരള ബാങ്ക് രൂപവത്​കരണ ശേഷം ഈ ന്യൂനത പൂര്‍ണമായി പരിഹരിച്ചിട്ടുണ്ട്. ഐ.എഫ്​.എഫ്​.സി.ഒ, പരിയാരം മെഡിക്കല്‍ കോളജ്​, മംഗല്യസൂത്ര സഹകരണ സൊസൈറ്റി തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിലെ ഓഹരി തിരികെ ലഭിക്കാന്‍ കേരള ബാങ്ക് രൂപവത്​കരണത്തിനു ശേഷം നിരന്തരം അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരെ സംഘങ്ങള്‍ നടപടി സ്വീകരിക്കാത്തതും കേരള ബാങ്കിന് ദോഷകരമായെന്ന്​ അധികൃതര്‍ പറഞ്ഞു.

prp

Leave a Reply

*