ഭഗവല്‍ സിങ് സജീവ സി.പി.എം പ്രവര്‍ത്തകനെന്ന് പ്രദേശവാസികള്‍; ജോലി തിരുമ്മല്‍ ചികിത്സ, വിനോദം ഹൈക്കു കവിത എഴുത്ത്

പത്തനംതിട്ട : എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച്‌ നരബലി നല്‍കിയ കേസിലെ പ്രതി ഭഗവല്‍ സിങ് പരമ്ബരാഗത തിരുമ്മന്‍ ചികിത്സകനും സജീവ ഇടതുപക്ഷ പ്രവര്‍ത്തകനുമെന്ന് നാട്ടുകാര്‍.

നരബലി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് നാട്ടുകാര്‍ ഇയാള്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന് വെളിപ്പെടുത്തിയത്. ഇലന്തൂരിലെ പരമ്ബരാഗത തിരുമ്മല്‍ വൈദ്യനും നാട്ടുകാര്‍ക്കിടയില്‍ വലിയ സ്വീകാര്യനുമായിരുന്നു ഇയാളെന്നും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. തിരുമ്മല്‍ വൈദ്യന്‍ വാസു വൈദ്യന്റെ മകനാണ് ഭഗവല്‍ സിങ്. ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് പണിത് നല്‍കിയ കെട്ടിടത്തിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.

നാട്ടുകാര്‍ക്കിയില്‍ വലിയ സ്വീകര്യനായിരുന്നു ഭഗവല്‍ സിങ്. തിരുമ്മല്‍ ചികിത്സക്ക് വേണ്ടി ആളുകള്‍ ഇയാളെതേടി നിരന്തരം എത്താറുണ്ടായിരുന്നു. വായനശാല കേന്ദ്രീകരിച്ചും മറ്റ് സാംസ്കാരിക കൂട്ടായ്മകളിലുമെല്ലാം സജീവമായി പങ്കെടുക്കുന്ന ഭഗവല്‍ സിങ് ആദ്യഭാര്യയില്‍ നിന്നും 15 വര്‍ഷം മുന്‍പ് വിവാഹമോചനം നേടി. ഇപ്പോള്‍ ഭഗവല്‍ സിങിന്റെ കൂടെയുള്ള ലൈല ഇലന്തൂരില്‍ തന്നെ ഉള്ള സ്ത്രീയാണ്. ആദ്യ വിവാഹത്തില്‍ ഒരു മകനും മകളുമുണ്ട്. രണ്ടുപേരും വിദേശത്താണ്. ഹൈക്കു കവിതകളെഴുതുന്ന ഇയാള്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. കവിതാ ശില്‍പശാല ഒക്കെ നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍ ആഭിചാര ക്രിയകളും പൂജകളും ഒക്കെ നടത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

സെപ്തംബര്‍ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളില്‍ എത്തിച്ചത്. രണ്ട് സ്ത്രീകളെയാണ് ഭഗവല്‍ സിങും ഭാര്യയും കൊച്ചി പെരുമ്ബാവൂര്‍ സ്വദേശിയുടെ സഹായത്തോടെ നരബലി കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്. കാണാതായവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞ് പോയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. തിരുവല്ലയിലെ ഭഗവന്ത് സിങ്-ലൈല ദമ്ബതിമാര്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെരുമ്ബാവൂര്‍ സ്വദേശിയായ ഏജന്‍റ് അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരെയാണ് തിരുവല്ലയില്‍ ബലിനല്‍കിയത്. ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച്‌ തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. പെരുമ്ബാവൂര്‍ സ്വദേശിയായ ഷിഹാബ്(ഷാഫി) എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയത്. ഇയാളാണ് സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്നും മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.

prp

Leave a Reply

*