കൈരളി ന്യൂസ് എക്സ്ക്ലൂസീവ്. കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ(Eldhose Kunnappilly) കുരുക്കിലാക്കി യുവതിയുടെ മൊഴി.
എംഎല്‍എ 30 ലക്ഷം വാഗ്ദാനം ചെയ്തത് ഈ മാസം 9നാണ്. തട്ടിക്കൊണ്ടു പോയി കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തി. വഴങ്ങാത്തതോടെ എല്‍ദോസ് മദ്യപിച്ചെത്തി പലതവണ ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതിയുടെ മൊഴിയിലുണ്ട്.
പരാതി പിന്‍വലിക്കാന്‍ പേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. ദൃശ്യങ്ങള്‍ സഹായികള്‍ വീഡിയോയില്‍ പകര്‍ത്തി. ഹണി ട്രാപ്പിലാക്കി കേസെടുക്കുമെന്ന് എംഎല്‍എ പറഞ്ഞു. ഭീഷണി ഭയന്ന് തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയെന്നും മജിസ്ട്രേറ്റിന് യുവതി മൊഴി നല്കി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കേസെടുക്കും.
ഇക്കഴിഞ്ഞ മാസം 14-ന് കോവളം സൂയിസൈഡ് പോയിന്റിന് സമീപത്താണ് സംഭവം. കോണ്‍ഗ്രസ് നേതാവും പെരുമ്ബാവൂര്‍ എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളി ഇവിടെ വച്ച് യുവതിയെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.വ്യക്തിപരമായി സൗഹൃദമുള്ള എംഎല്‍എ തന്നെ അകാരണമായി മര്‍ദ്ദിച്ചൂവെന്നാണ് യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നത്.

