മൂക്കിന്‍റെ മൈനര്‍ ശസ്ത്രക്രിയ നടത്താന്‍ ചെന്ന യുവാവിന് ജീവന്‍ നഷ്ടമായി

തിരുവനന്തപുരം: മൂക്കിന്‍റെ പാലത്തിന് ഉണ്ടായ ചെറിയ വളവ് ശരിയാക്കാന്‍ മൈനര്‍ ശസ്ത്രക്രിയക്കായി കൊല്ലം മെഡിട്രീന ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്നാണ് ശ്രീകാര്യം ശാന്തി നഗര്‍ അശ്വതി ഭവനില്‍ ജയകുമാറിന്‍റെയും ഗീതയുടെയും മകനായ സൂരജ് ജയകുമാര്‍ (കിച്ചു, 27) വിന് ജീവന്‍ നഷ്ടമായത്. ഫെബ്രുവരി 27നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി സൂരജിനെ പ്രവേശിപ്പിച്ചത്. ഒരു മണിക്കൂര്‍ മാത്രം മതിയെന്ന് വ്യക്തമാക്കി ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റിയ യുവാവിനെ മണിക്കൂറുകള്‍ പിന്നിട്ടിട്ടും പുറത്തുകൊണ്ടുവരാത്തത് കണ്ടതോടെ […]

സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന പൈറസി മാഫിയ അറസ്റ്റില്‍

തിരുവനന്തപുരം: തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ പകര്‍ത്തി ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിച്ച്‌ കോടികള്‍ സമ്പാദിച്ച തമിഴ് റോക്കേഴ്സ് പ്രധാന അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരെ ആന്‍റി പൈറസി സെല്‍ അറസ്റ്റ്ചെയ്തു. തമിഴ്നാട് വില്ലുപുറം സ്വദേശി കാര്‍ത്തി, കൂട്ടാളികളായ സുരേഷ്, ടി എന്‍ റോക്കേഴ്സ് ഉടമ പ്രഭു, ഡിവിഡി റോക്കേഴ്സ് ഉമടകളായ തിരുനെല്‍വേലി സ്വദേശികള്‍ ജോണ്‍സണ്‍, മരിയ ജോണ്‍ തുടങ്ങിയവരാണ് പിടിയിലായത്. തമിഴ് റോക്കേഴ്സ്, ടി എന്‍ റോക്കേഴ്സ്, ഡി വി ഡി റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളില്‍ വരുന്ന പരസ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് […]

ന്യൂനമര്‍ദം ദുര്‍ബലമാകുന്നതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ദുര്‍ബലമാകുന്നതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. തിരുവനന്തപുരത്തിന് 450 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി ക്ഷയിച്ച്‌ ഇല്ലാതാകുമെന്നാണ് പ്രവചനം. എങ്കിലും നേരത്തെ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇന്നും കൂടി പ്രാബല്യത്തിലുണ്ടാകും. കടല്‍ പ്രക്ഷുബ്ധമായി തുടരാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ജീവിതത്തിലും മരണത്തിലും ഒരുമിച്ച് ദമ്പതികള്‍

തൊടുപുഴ: ജീവിതത്തിലും മരണത്തിലും കൈകോര്‍ത്ത് ദമ്പതികള്‍. ഭര്‍ത്താവിന്‍റെ ചിതയില്‍ എരിഞ്ഞടുമ്പോള്‍ ഭാര്യയുടെ ജീവനും നിലച്ചു.തേനി കൊരങ്ങിണി കാട്ടുതീ ദുരന്തത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഈറോഡ് കവുണ്ടപ്പാടി സ്വദേശിനി ദിവ്യ(25) ചൊവ്വാഴ്ച 11-ന് മധുര രാജാജി ഗവ. ആശുപത്രിയിലാണു മരിച്ചത്. ഈസമയം, ഇതേ അപകടത്തില്‍ മരിച്ച ഭര്‍ത്താവ് ഈറോഡ് കവുന്തംപാളയം സ്വദേശി വിവേകിന്‍റെ ശവസംസ്‌കാരം നടക്കുകയായിരുന്നു. ഒരുമിച്ച് പഠിച്ചു വളര്‍ന്നവര്‍, ആദ്യം നല്ല സുഹൃത്തുക്കളായി. പിന്നീട് അവര്‍ പ്രണയത്തിലായി. ആദ്യം വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തു. ഇതൊന്നും അവരെ തളര്‍ത്തിയില്ല. പഠിച്ച് […]

മിസ്ഡ് കോളടിച്ച്‌ തിരിച്ചുവിളിക്കുന്നവരെ വലയിലാക്കും; മണവാളന്‍ പ്രവീണ്‍ പീഡിപ്പിച്ചത് 12 പേരെ

നിലമ്പൂര്‍: മണവാളന്‍ പ്രവീണിന്‍റെ കഥകള്‍ ഒരുപക്ഷേ ആര്‍ക്കും പെട്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. കാരണം വെറും മിസ്ഡ്കോള്‍ കെണിയിലൂടെ പ്രവീണ്‍ പീഡിപ്പിച്ചത് 12 യുവതികളെയാണ്. വിവാഹവാഗ്ദാനം നല്‍കി യുവതികളെ മാനഭംഗപ്പെടുത്തി പണവും ആഭരണവുമായി മുങ്ങിയ എറണാകുളം കുമ്പളങ്ങി സ്വദേശി കുറുപ്പശേരി വീട്ടില്‍ പ്രവീണ്‍ ജോര്‍ജി (36)നെ അറസ്റ്റ് ചെയതപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസുപോലും അറിയുന്നത്. മീസ്ഡ് കോള്‍ വഴി പരിചയപ്പെട്ട ചന്തക്കുന്നിലെ യുവതിയുടെ പരാതിയെ തുടര്‍ന്ന് നിലമ്പൂര്‍ സി.ഐ കെ.എം ബിജുവാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരിചയത്തിലാകുന്ന സ്ത്രീകളുടെ […]

നടി കേസ്; ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ പ്രതികള്‍ക്ക് നല്‍കാമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ഒഴികെയുള്ള മറ്റ് രേഖകള്‍ക്ക് പ്രതികള്‍ക്ക് നല്‍കാമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. നടിയുടെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കെെമാറാമെന്നാണ് കോടതി വ്യക്തമാക്കിയത്. ദൃശ്യങ്ങള്‍ കെെമാറുന്നത് ഹെക്കോടതി തീരുമാനിക്കുമെന്നും സെഷന്‍സ് കോടതി വ്യക്തമാക്കി. അതേസമയം, വിശദമായ വാദം കേള്‍ക്കാനായി കേസ് ഈ മാസം 28ലേക്ക് മാറ്റി. കേസിലെ എട്ടാം പ്രതി നടന്‍ ദീലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാദരായിരുന്നു. അതിനിടെ വിചാരണയ്ക്കായി പ്രത്യേക കോടതി […]

നടിയെ ആക്രമിച്ച കേസ്; വിചാരണയുമായി ദിലീപ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കു പ്രത്യേക കോടതി വേണമെന്ന് ഹര്‍ജി. ആക്രമിക്കപ്പെട്ട നടിയാണ് ഈ ആവശ്യം കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയപ്പോഴാണ് നടി ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണയ്ക്ക് പ്രത്യേക കോടതി വേണം, വനിതാ ജഡ്ജിയായിരിക്കണം കേസ് കേള്‍ക്കേണ്ടത്, രഹസ്യ വിചാരണ നടത്തണം, വിചാരണ അതിവേഗം പൂര്‍ത്തിയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നടി ഉന്നയിച്ചിരിക്കുന്നത്. എല്ലാ പ്രതികളും ഇന്നു കോടതിയില്‍ എത്തണമെന്ന് നേരത്തെ സമന്‍സ് അയച്ചിരുന്നു. ഇതനുസരിച്ച്‌ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും കോടതിയില്‍ […]

കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയതിന് വനപാലകര്‍ വെടിവെച്ചു; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയതിന് വനപാലകര്‍ വെടിവെച്ചതിനെ തുടര്‍ന്ന് ആദിവാസി യുവാവ് ജീവനൊടുക്കി. വണ്ടിക്കടവ് പണിയ കോളനിയിലെ നാരായണന്‍റെ മകന്‍ വിനോദ് (25) ആണ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5.30 ഓടെ പുല്‍പ്പള്ളി കന്നാരംപുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വിനോദിന് നേരെ വനപാലകര്‍ വെടിവെച്ചത്.  വനാതിര്‍ത്തിയില്‍ കാട്ടുതീയും മറ്റും തടയാന്‍ നിന്നിരുന്ന രണ്ട് ഫോറസ്റ്റ് ഗാര്‍ഡുമാരാണ് വെടിവച്ചതെന്ന് വിനോദ് നാട്ടുകാരോട് പറഞ്ഞിരുന്നു. വെടിയൊച്ച കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും വനപാലകര്‍ ഇവിടെനിന്നും മാറിയിരുന്നു. വനപാലകരെ […]

കേരളത്തില്‍ 33 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് അനുമതി

കണ്ണൂര്‍: കേരളത്തിലെ 33 റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നതിന് 2018-19 ലെ റെയില്‍വേ വര്‍ക്ക് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി അനുമതിയായി. 2017 സെപ്തംബര്‍ രണ്ടിന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ നിര്‍ദ്ദേശം അംഗീകരിച്ചാണ് റെയില്‍വേയുടെ അനുമതി. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ തന്‍റെ എഫ്ബി പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പ്രസ്തുത മേല്‍പ്പാലങ്ങള്‍. ഏഴിമല സ്റ്റേഷന്‍, എറണാകുളം-മട്ടാഞ്ചേരി സ്റ്റേഷനുകള്‍ക്കിടയില്‍, മാഹി-തലശ്ശേരി, തലശ്ശേരി-എട്ടക്കോട്ട്, മുളങ്കുന്നത്തുകാവ്-പൂങ്കുന്നം, കരുനാഗപ്പള്ളി-ശാസ്താംകോട്ട, […]

പരീക്ഷ പേപ്പറിലും മമ്മൂട്ടി തന്നെ താരം

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിലാണ് മമ്മൂട്ടിയുടെ സ്ഥാനം. അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ മമ്മൂട്ടിയെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു കാര്യം കൂടി. ഈ വര്‍ഷത്തെ സിബി എസ് സി ഏഴാം ക്ലാസ് പരീക്ഷയില്‍ മമ്മൂട്ടിയുടെ സിനിമയെക്കുറിച്ചുള്ള ഒരു ചോദ്യമുണ്ടായിരുന്നു. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. കൊല്ലത്തെ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചോദ്യ പേപ്പറും സംവിധായകന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തില്‍ ചോദ്യപേപ്പറിലും […]