ഗ്ലൗസും മാസ്‌കും ധരിച്ച് കുറ്റ്യാടി എംഎല്‍എ; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിനം തര്‍ക്കത്തോടെ തുടക്കം. ഗ്ലൗസും മാസ്‌കും ധരിച്ച് കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള നിയമസഭയില്‍ എത്തിയതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. സംസ്ഥാനത്തെ ഭീതിയിലാക്കിയിരിക്കുന്ന നിപാ വൈറസ് എന്ന ഗൗരവമുള്ള വിഷയത്തെ അപഹസിക്കുന്ന രീതിയാണ് ഇതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. സംസ്ഥാനത്ത് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത് മുതല്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് കാര്യക്ഷമമായ ഇടപെടലാണ് ഇക്കാര്യത്തില്‍ നടത്തുന്നത്. എന്നിട്ടും സഭയില്‍ മാസ്ക് ധരിച്ചെത്തി സ്വയം അപഹാസ്യനാവുകയാണ് എംഎല്‍എ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മാസ്‌ക് ധരിക്കുന്നതിന് […]

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്​തു

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍.ഡി.എഫിന്റെ സജി ചെറിയാന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സജി ചെറിയന്റെ സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷമുള്‍പ്പെടെയുള്ള മുതിര്‍ന്ന സാമാജികരുടെ ആശംസകള്‍ സ്വീകരിച്ചുകൊണ്ടാണ് സജി ചെറിയാന്‍ ഇരിപ്പിടത്തിലേക്ക് നീങ്ങിയത്. ചെങ്ങന്നൂരില്‍ കെ.കെ രാമചന്ദ്രന്‍ നായരുെട മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 20,000ത്തിലധികം വോട്ട് നേടിയാണ് സജി ചെറിയാന് വിജയിച്ചത്.

പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ച് ചൊവ്വാഴ്ച ആരംഭിക്കേണ്ട ഇക്കൊല്ലത്തെ പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ ജൂണ്‍ 12ലേക്കു മാറ്റിവച്ചതായി ഹയര്‍സെക്കന്‍ഡറി വകുപ്പ് അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിപ്പ വൈറസ് ഭീഷണിയെ തുടര്‍ന്നാണ് മാറ്റം. പുതുക്കിയ എക്‌സാം ടൈംടേബിള്‍ ഹയര്‍ സെക്കന്‍ഡറിയുടെ വെബ്‌സൈറ്റില്‍ പിന്നീട് ലഭ്യമാകും. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കമ്പനി/ കോര്‍പറേഷന്‍ അസിസ്റ്റന്‍റ് ഉള്‍പ്പെടെയുള്ള നിരവധി പരീക്ഷകള്‍ പി എസ് സി മാറ്റിവച്ചിരുന്നു. വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

സോഷ്യല്‍മീഡിയ ഹര്‍ത്താല്‍: വ്യാജ പ്രചരണം നടത്തിയ 1595 പേരെ അറസ്റ്റ് ചെയ്‌തതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലൂടെ  വ്യാജ ഹര്‍ത്താല്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. 1595 പേരെ അറസ്റ്റ് ചെയ്തു. കുറ്റകരമായ ഗൂഢാലോചന നടന്നെന്ന് തെളിഞ്ഞു. 5 പേര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതിന് കേസെടുത്തു. ഇവരില്‍ മൂന്ന് പേര്‍ക്ക് സംഘപരിവാര്‍ ബന്ധമുണ്ട്. സോഷ്യല്‍മീഡിയ ദുഷ്പ്രചരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി  പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന്‍റെ പേരില്‍ എത്ര പേര്‍ക്കെതിരെ കേസെടുത്തു എന്ന ചോദ്യത്തിനു നിയമസഭയില്‍ മുഖ്യമന്ത്രി ഉത്തരം പറഞ്ഞില്ല. പ്രത്യേകം ചോദ്യമായി ഉന്നയിച്ചാല്‍ മറുപടി പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. […]

ഇന്ധനവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും കുറവ്. പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 11 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസലിന് 73.81 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 80.64 രൂപയും ഡീസലിന് 72.61 രൂപയും കോഴിക്കോട് പെട്രോളിന് 80.17 രൂപയും ഡീസലിന് 73.14 രൂപയുമാണ് പുതുക്കിയ നിരക്ക്.

നിപ്പ ഭീതി ഒഴിയുന്നു

കോഴിക്കോട്:  നിപ്പ ഭീതി ഒഴിയുന്നു, സ്ഥിതി നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ജനങ്ങള്‍ മാസ്‌ക് ധരിച്ച്‌ നടക്കേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍. ഇതുവരെ പരിശോധിച്ച 223 സാമ്പിളുകളില്‍ രോഗം സ്ഥിരീകരിച്ചത് നേരത്തെ കണ്ടെത്തിയ 18 പേര്‍ക്ക് മാത്രം. ഇന്നലെ പുറത്ത് വന്ന 22 പരിശോധനാ ഫലവും നെഗറ്റീവ്. നിപ വൈറസ് ബാധ പുതുതായി ആര്‍ക്കും സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ഭീതിയില്‍ കഴിയേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സന്ദേശം. എന്നാല്‍ ജാഗ്രത ഒട്ടും കുറയ്‌ക്കേണ്ടതില്ല. കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്കടക്കം 12 വരെ […]

കെവിന്‍റെ മരണത്തെ കുറിച്ച്‌ സി.ബി.ഐ അന്വേഷണം നടത്തണം: അല്‍ഫോണ്‍സ് കണ്ണന്താനം

കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്‍റെ മരണത്തെ കുറിച്ച്‌ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു. പൊലീസുകാര്‍ പ്രതികളായ കേസായതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കെവിന്‍റെ ഭാര്യ നീനുവിനെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു എ.എസ്.ഐ മാത്രം വിചാരിച്ചാല്‍ കോട്ടയത്ത് നിന്ന് ഒരാളെ കടത്തികൊണ്ടു പോകാന്‍ കഴിയില്ല. കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസ് പൊലീസ് അന്വേഷിക്കുന്നതിന് പകരം സി.ബി.ഐയ്ക്ക് കൈമാറുന്നതാണ് നല്ലത്. […]

പി രാജീവ് ദേശാഭിമാനി ചീഫ് എഡിറ്റാകും

തിരുവനന്തപുരം: ദേശാഭിമാനി ചീഫ് എഡിറ്ററായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി.രാജീവിനെ തെരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സമിതിയുടേതാണ് തീരുമാനം. നിലവില്‍ ചീഫ് എഡിറ്ററായിരുന്ന കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരമാണ് പി. രാജീവിനെ നിയമിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് മുന്‍ രാജ്യസഭ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി രാജീവ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.    

കോഴിക്കോട്ട് സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടി

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതു വീണ്ടും നീട്ടി. ഈ മാസം പന്ത്രണ്ടു വരെയാണ് സകൂള്‍ തുറക്കുന്നത് നീട്ടിയത്. അഞ്ചിന് സ്‌കൂള്‍ തുറക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടിവയ്ക്കാന്‍ തീരുമാനമായത്. ജില്ലയിലെ പൊതുപരിപാടികള്‍ മാറ്റിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ മെയ് 31 വരെയാണ് പൊതുപരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. നിപ്പാ വൈറസ് ബാധയുടെ രണ്ടാം വേവ് പ്രകടമായ പശ്ചാത്തലത്തിലാണ് നിയന്ത്രണ നടപടികള്‍ തുടരാന്‍ […]

ചെങ്ങന്നൂര്‍ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ചെന്നിത്തല

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഒന്നോ രണ്ടോ പേരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. സംഘടനയിലെ പോരായ്മകള്‍ അംഗീകരിക്കുന്നു. ഗ്രൂപ്പ് തര്‍ക്കം ഇല്ലായിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. താഴെത്തട്ടിലെ പരിമിതികളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല പറഞ്ഞു.