ഒാ​സ്​​ക​ര്‍ ട്രോഫി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ലോ​സ്​ ആഞ്ച​​​ല​സ്​: മികച്ച നടി ഫ്രാ​ന്‍​സ​സ്​ മ​ക്​​ഡൊ​ര്‍​മ​ന്‍റിന് ലഭിച്ച ഒാ​സ്​​ക​ര്‍ പു​ര​സ്​​കാരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ടെറി ബ്രയാന്‍ഡിനെയാണ് ലോ​സ്​ ആ​ഞ്​​ജ​ല​സ്​ പൊലീസ് അറസ്റ്റ് ചെയ്തത്. ‘ത്രീ ​ബി​ല്‍​ബോ​ഡ്​​സ്​ ഒൗ​ട്ട്​​​സൈ​ഡ്​ എ​ബ്ബി​ങ്​ മി​സൗ​റി’​ എന്ന ചിത്രത്തി​ലെ പ്ര​ക​ട​ന​ത്തി​നാണ്​ ഫ്രാ​ന്‍​സ​സ്​ മ​ക്​​ഡൊ​ര്‍​മ​ന്‍റിന്​ മി​ക​ച്ച ന​ടി​ക്കുള്ള ഒാ​സ്​​ക​ര്‍ ലഭിച്ചത്. പുരസ്കാര ചടങ്ങിന് ശേഷം ജേതാക്കള്‍ക്ക് ഗവണേഴ്സ് ബാള്‍ ഹാളില്‍ നല്‍കുന്ന ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് ഒാ​സ്​​ക​ര്‍ ട്രോഫി മോഷ്ടിക്കപ്പെട്ടത്. താന്‍ രാത്രി ട്രോഫി കൈക്കലാക്കിയെന്ന് വ്യക്തമാക്കുന്ന വിഡിയോ മോഷ്ടാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും […]

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ; യുവാവിന്‍റെ കാല്‍പാദം മുറിച്ചുമാറ്റി

വാഷിങ്ടണ്‍: കാലില്‍ കുമിളകള്‍ പോലെ കണ്ടതിനെത്തുടര്‍ന്നാണ് അമേരിക്കക്കാരനായ റൗള്‍ റെയ്സ് ആശുപ്ത്രിയില്‍ എത്തിയത്. പരിശോധിച്ച ശേഷം ഡോക്ടര്‍ കാല്‍പാദം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ടപ്പോള്‍ റൗളും ഭാര്യയും ഞെട്ടിപ്പോയി. മാംസം ഭക്ഷിച്ച്‌ വളരുന്ന ഒരു തരം ബാക്ടീരിയയായിരുന്നു റൗളിന്‍റെ കാല്‍പാദത്തില്‍ കയറിക്കൂടിയത്. ഒറ്റ ദിവസം കൊണ്ട് കാല്‍പാദം മുഴുവന്‍ കുമിളകള്‍ കൊണ്ട് നിറഞ്ഞത് കണ്ട് ഭയന്നാണ് 26 വയസുകാരനായ റൗള്‍ റെയ്സ് ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കൊടുവില്‍ എക്സറേ പരിശോധനയിലാണ് കാലില്‍ മാംസം ഭക്ഷിക്കുന്ന ഒരിനം ബാക്ടീരിയ കയറിയതായി കണ്ടെത്തിയത്. ശരീരത്തില്‍ പ്രവേശിച്ച ശേഷം […]

ഒാസ്​കറിനെ ഞെട്ടിച്ച രണ്ട്​ ഗംഭീര മേക്ക്​ അപ്പ്-​ VIDEO

ഡാര്‍ക്കസ്​റ്റ്​ അവറിലെ ”ഗാരി ഒാള്‍ഡ്​മാ​നും ഷേപ്​ ഒാഫ്​ വാട്ടറിലെ ഡഗ്​ ജോണ്‍സും” ഗംഭീര മേക്കോവറിലൂടെ ലോകത്തെ ഞെട്ടിച്ച അഭിനയ പ്രതിഭകള്‍ ആണ്. വിന്‍സ്​റ്റണ്‍ ചര്‍ച്ചിലായി ഒാള്‍ഡ്​മാന്‍ സെറ്റില്‍ വന്ന്​ നിന്നപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ക്കുള്ള അമ്പ രപ്പി​ന്‍റെ പതിന്മടങ്ങായിരുന്നു ചിത്രം കണ്ട ഒാരോ പ്രേക്ഷകനും.​ ഒാള്‍ഡ്​മാ​ന്‍റെ തലയാകെ മൂടുന്ന വിധം മേക്​ അപ്പിനായി ഉപയോഗിച്ചവ കൂട്ടിയിട്ട്​ തൂക്കി നോക്കിയപ്പോള്‍ 40 കിലോയോളം തൂക്കമുണ്ടായിരുന്നതായി അണിയറക്കാര്‍ പറയുന്നു. ഡാര്‍ക്കസ്​റ്റ്​ അവറിന്​ വേണ്ടി വിന്‍സ്​റ്റണ്‍ ചര്‍ച്ചിലിനെ പുനരുജ്ജീവിപ്പിച്ച ജപ്പാന്‍ സ്വദേശിയായ കസുഹിറൊ സുജിക്കാണ്​ […]

തൊണ്ണൂറാമത് ഓസ്കര്‍ പുരസ്കാര പ്രഖ്യാപനത്തിന് തുടക്കം

ലോസാഞ്ചലസ്: തൊണ്ണൂറാമത് ഓസ്കര്‍ പുരസ്കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. മികച്ച സഹനടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ടാണ് പുരസ്കാര നിശക്കു തുടക്കമായത്. ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നല്‍കിയ മാര്‍ട്ടിന്‍ മക്ഡോനായുടെ ത്രീ ബെല്‍ബോര്‍ഡ്സിലെ പ്രകടനത്തിന് സാം റോക്ക്വെലിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്കാരം അലിസണ്‍ ജാനി സ്വന്തമാക്കി. ഐ, ടോണിയ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അലിസണ്‍ ജാനിക്ക് അവാര്‍ഡ് ലഭിച്ചത്.   24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. പതിമൂന്നു നാമനിര്‍ദേശങ്ങളോടെ ‘ദ ഷേപ്പ് ഓഫ് വാട്ടര്‍’ ഓസ്കറില്‍ ശ്രദ്ധാകേന്ദ്രമാകുന്നു. […]

അപൂര്‍വ്വ പെന്‍ഗ്വിനുകളുടെ സൂപ്പര്‍ കോളനി കണ്ടെത്തി- VIDEO

അന്‍റാര്‍ട്ടിക്കയില്‍ അപൂര്‍വ്വ പെന്‍ഗ്വിനുകളുടെ സൂപ്പര്‍ കോളനി കണ്ടെത്തി. ഈ മേഖലയില്‍ പഠനം നടത്തുന്ന യൂറോപ്യന്‍ ഗവേഷകരാണ് വംശനാശം നേരിടുന്നു എന്ന് കരുതപ്പെടുന്ന ആഡിലി പെന്‍ഗ്വിനുകളുടെ സംഘത്തെ കണ്ടെത്തിയത്. പെന്‍ഗ്വിന്‍ കൂട്ടത്തിനു മുകളിലൂടെ ഡ്രോണ്‍ പറത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ആകെ 7,51,527 ജോടി പെന്‍ഗ്വിനുകളെ കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞു.  മനുഷ്യരുടെ കടന്നുകയറ്റവും താരതമ്യേന വളരെക്കുറവായ ഒരു ദ്വീപിലാണ് ഈ പെന്‍ഗ്വിനുകളുടെ കോളനി സ്ഥിതി ചെയ്യുന്നത്. മുന്‍പ് പതിനഞ്ച് ലക്ഷത്തോളമുണ്ടായിരുന്നു ഈ പെന്‍ഗ്വിന്‍ വിഭാഗം കാലവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വംശനാശ […]

അമ്മയുടെ മൃതദേഹം മകള്‍ ഒളിപ്പിച്ചത് 30 വര്‍ഷം

ഉക്രൈന്‍: 30 വര്‍ഷമായി മകള്‍ ഒളിപ്പിച്ചു വെച്ച അമ്മയുടെ മൃതദേഹം പോലീസ് പുറത്തെടുത്തു. അയല്‍ വാസി ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തെത്തിയത്. 77 വയസുള്ള മകളാണ് അപാര്‍ട്ട്മെന്‍റില്‍ കഴിഞ്ഞിരുന്നത്. ഉക്രൈനിലെ മൈകൊലൈവിലാണ് സംഭവം. വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നീല ഷൂസും പച്ച സോക്സും മൃതദേഹത്തെ ധരിപ്പിച്ചിരുന്നു.  വര്‍ഷങ്ങളായി പൂട്ടി ഇട്ടിരുന്ന മുറിയില്‍ പഴയ പത്ര പേപ്പറുകളും, ഭക്ഷണ അവശിഷ്ടങ്ങളും മറ്റും പോലീസ് കണ്ടെത്തി. മൃതദേഹത്തിന്‍റെ നെറ്റിയില്‍ മതപരമായ അടയാളം ഉണ്ട്. 77കാരിയായ മകള്‍ മൃതദേഹത്തിനൊപ്പമാണ് […]

നിരന്തരം ശസ്ത്രക്രിയ നടത്തി ഡ്രാഗണായി മാറിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍റെ കഥ

പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഇന ടിയാമറ്റ് മെഡൂസയുടെ ജീവിതം ഈ വിധത്തില്‍ മാറുന്നത് തനിക്ക് എച്ച്‌ഐവിയുണ്ടെന്ന തിരിച്ചറിവിലാണ്. അമേരിക്കയിലെ പ്രശസ്തമായ ബാങ്കിന്‍റെ വൈസ് പ്രസിഡന്‍റായി ജീവിച്ചിരുന്നയാളാണ് ഇവ. റിച്ചാര്‍ഡ് ഹെര്‍ണാണ്ടസ് എന്നായിരുന്നു അക്കാലത്തെ പേര്. എന്നാല്‍, താന്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന അറിവ് ഇവയുടെ മനസ്സിനെ തകിടം മറിച്ചു. ലിംഗമാറ്റം നടത്തിയ സ്ത്രീയായി മാറിയ റിച്ചാര്‍ഡ് മനുഷ്യനായി മരിക്കില്ലെന്ന് തീരുമാനിച്ചു. ഇവെയെന്ന് പേരുമാറ്റി, പതുക്കെ ഡ്രാഗണിലേക്ക് രൂപമാറ്റം നടത്താനുള്ളശ്രമങ്ങളും ആരംഭിച്ചു. മനുഷ്യനായി മരിക്കില്ലെന്ന് […]

കുരുന്നുകളുടെ ശവക്കോട്ടയായി മാറി സിറിയ

സിറിയ: ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയ ഇന്ന് കുരുന്നുകളുടെ ശവക്കോട്ടയായി മാറുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പൊലിഞ്ഞത് നൂറോളം കുരുന്നുകളുടെ ജീവനാണ്. ലോകരാജ്യങ്ങള്‍ കടുത്ത വേദനയോടെയാണ് ഇന്ന് സിറിയയെ നോക്കിക്കാണുന്നത്. യുദ്ധത്തിനിടയില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ കരളലിയിക്കുന്നവയാണ്. വിമതരുടെ ശക്തിദുര്‍ഗമായ കിഴക്കന്‍ ഗൗട്ട മേഖലയില്‍ റോക്കറ്റാക്രമണവും ഷെല്‍വര്‍ഷവും ശക്തമാക്കിയതോടെയാണ് സിറിയ വീണ്ടും യുദ്ധത്തിന്‍റെ      തീവ്രതയിലേക്ക് കടന്നത്. അതേ സമയം വലിയ നാശം സൃഷ്ടിക്കുന്ന ബാരല്‍ ബോംബുകള്‍ എന്നറിയപ്പെടുന്ന രണ്ടു ബോംബുകളും ഈ […]

മസ്കറ്റില്‍ ‘റെഡ് ടൈഡ്’ പ്രതിഭാസം; കുടിവെള്ള വിതരണത്തെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

മസ്കറ്റ്: മസ്ക്കറ്റില്‍ കടല്‍വെള്ളത്തിന് ചുവപ്പുനിറം. ഇതോടെ ഒമാന്‍ മന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ബര്‍ക്കയിലാണ് കടല്‍വെള്ളം ചുവപ്പു നിറമാകുന്നത് കണ്ടെത്തിയത്. സംഭവം കുടിവെള്ള വിതരണത്തെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ കാര്യങ്ങള്‍ നിരീക്ഷിച്ചു വരുകയാണെന്നും, മസ്കറ്റ് സീബ്, ദാഖിലിയ തുടങ്ങിയ മേഖലകളില്‍ ഉള്ളവര്‍ ജല ഉപഭോഗത്തില്‍ മിതത്വം പാലിക്കണമെന്നും വൈദ്യുതി ജല പൊതു അതോറിറ്റി അറിയിച്ചു. ‘റെഡ് ടൈഡ്’ എന്നാണ് ഈ പ്രതിഭാസം ശാസ്ത്രീയമായി അറിയപ്പെടുന്നത്. കുടിവെള്ള ഉല്‍പാദനത്തെ ‘റെഡ് ടൈഡ്’ ബാധിക്കുമെന്നതിനാല്‍ പരമാവധി ഉല്‍പാദനം ഉറപ്പാക്കാന്‍ കുടിവെള്ള കമ്പനികള്‍ […]

ലഗേജ് കാരിയറില്‍ സൂക്ഷിച്ച പവര്‍ബാങ്കിന് തീ പിടിച്ചു, വിമാനം 3 മണിക്കൂര്‍ വൈകി- VIDEO

     വിമാനത്തില്‍ ലഗേജ് കാരിയറില്‍ യാത്രക്കാരിലൊരാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന പവര്‍ ബാങ്കിന് തീപിടിച്ചു വിമാനം മൂന്നുമണിക്കൂര്‍ വൈകി. കഴിഞ്ഞ ദിവസം ചൈനയിലെ സതേണ്‍ എയര്‍ലൈനിന്‍റെ വിമാനത്തിലായിരുന്നു പരിഭ്രാന്തി പടര്‍ത്തിയ സംഭവം. വിമാനത്തിലുണ്ടായ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചൈനീസ് സാമൂഹിക മാധ്യമ വെബ്സൈറ്റായ വെയിബോയിലൂടെയാണ് വൈറലായത്. യാത്രക്കാരെല്ലാം കയറി വിമാനം പറക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ലഗേജ് കാരിയറില്‍ സൂക്ഷിച്ചിരുന്ന ബാഗിലെ പവര്‍ ബാങ്കില്‍ തീ പിടിച്ചത്. പവര്‍ ബാങ്കില്‍ നിന്ന് ബാഗിലേക്ക് തീ പടര്‍ന്നതോടെ വിമാന ജീവനക്കാരും യാത്രക്കാരും പരിഭ്രാന്തരായി. […]