മലപ്പുറം: സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ ചിത്രമുള്ള പതാകയുമായി വന്ന പ്രവര്‍ത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരപ്പനങ്ങാടി ഹാര്‍ബറിന്‍റെ ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെ കൊടി ഉയര്‍ത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രവര്‍ത്തകരെ താക്കീത് ചെയ്‌തത്. ഏതു സര്‍ക്കാര്‍ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങള്‍ ഉണ്ടാവാം എന്നാല്‍ ഈ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികള്‍ മാറ്റരുതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് ജയിച്ചാല്‍ അത് എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ല നാടിന്‍റെ മൊത്തം സര്‍ക്കാരാണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. നാട്ടില്‍ […]
Category: Government
വസന്തകുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി
തിരുവനന്തപുരം: കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വി വി വസന്തകുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. വസന്തകുമാറിന്‍റെ ഭാര്യ ഷീബയുടെ താല്‍കാലിക ജോലി സ്ഥിരപ്പെടുത്താനും വീട് നിര്‍മ്മിച്ചുനല്‍കാനും തീരുമാനമായി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. വസന്തകുമാറിന്‍റെ ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. മക്കളുടെ വിദ്യാഭ്യാസം കേന്ദ്രീയ വിദ്യാലയത്തില്‍ ആക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി എ […]
പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്‍റെ ബ്രഹ്മചര്യം ഇല്ലാതാക്കില്ല: സംസ്ഥാന സര്‍ക്കാര്‍
ന്യൂഡല്‍ഹി: ശബരിമലയില്‍ പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പുന:പരിശോധനാ ഹര്‍ജിയില്‍ എഴുതി നല്‍കിയ വാദത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പത്തു വയസുകാരിയും അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാവില്ല. യുവതി പ്രവേശനം അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണ്. ഒരു മതത്തിന്‍റെയോ പ്രത്യേക വിഭാഗത്തിന്‍റെയോ അഭിവാജ്യ ആചാരമാണോ യുവതി പ്രവേശന വിലക്ക് എന്നത് ഭരണഘടനാ ബെഞ്ച് പരിശോധക്കണമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. യുവതി പ്രവേശന വിലക്ക് ആചാരത്തിന്‍റെ […]
ദിവ്യ എസ് അയ്യര്‍ക്ക് തിരിച്ചടി; നിയമവിരുദ്ധമായി കോണ്‍ഗ്രസ് കുടുംബത്തിന് നല്‍കിയ ഭൂമിയില്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ നിയമവിരുദ്ധമായി കോണ്‍ഗ്രസ് കുടുംബത്തിന് പതിച്ചു നല്‍കിയ ഭൂമിയെറ്റെടുത്ത് പൊലീസ് സ്‌റ്റേഷന്‍ നിര്‍മ്മാണത്തിന് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. വര്‍ക്കല അയിരൂരില്‍ വില്ലിക്കടവ് പാരിപ്പള്ളി വര്‍ക്കല സംസ്ഥാന പാതയോട് ചേര്‍ന്നുള്ള 27 സെന്‍റ് സ്ഥലമാണ് അയിരൂര്‍ പൊലീസ് സ്‌റ്റേഷന്‍ നിര്‍മാണത്തിന് നല്‍കുക. അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാലത്തിന് സമീപം സ്വകാര്യവ്യക്തി വര്‍ഷങ്ങളായി കൈയേറിയ രണ്ട് കോടിയോളം വിലപിടിപ്പുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് റവന്യൂ അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഭൂമിയാണ് […]
സിനിമ ടിക്കറ്റിന് വിനോദ നികുതി കുറയ്ക്കില്ല; പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സിനിമ ടിക്കറ്റിന് ബജറ്റില്‍ പ്രഖ്യാപിച്ച 10 ശതമാനം വിനോദ നികുതി കുറയ്ക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വിനോദ നികുതി അടക്കമുളള എല്ലാ നിരക്കുകളും ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാക്കി ധനബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍, നവകേരള നിര്‍മാണത്തിനായി പ്രഖ്യാപിച്ച പ്രളയ സെസ് ഏപ്രില്‍ ഒന്നിന് നടപ്പാക്കില്ല. പകരം പ്രളയ സെസ് പ്രത്യേകം വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ സംസ്ഥാനത്ത് നടപ്പാക്കുകയുളളൂ. ഇതോടെ, പൊതു തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇനി പ്രളയ […]
അച്ചടക്കമുള്ളതിനാല്‍ പരോള്‍ നല്‍കി; കുഞ്ഞനന്തനെ പിന്തുണച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: അച്ചടക്കമുള്ള തടവുകാരനായതിനാലാണ് ടി.പി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ . കുഞ്ഞനന്തനെതിരെ ഇതുവരെ അച്ചടക്ക നടപടി എടുക്കേണ്ടി വന്നിട്ടില്ലെന്നും രാഷ്ട്രീയപരിഗണന ഇതുവരെ കുഞ്ഞനന്തന് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്തിനാണെന്ന് വിശദീകരിച്ച് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കുഞ്ഞനന്തനെ പൂര്‍ണമായും പിന്തുണച്ചത്. കുഞ്ഞനന്തന്‍ പ്രശ്‌നക്കാരനായ തടവുകാരനല്ലെന്നും ശിക്ഷ പറഞ്ഞതിന് ശേഷം ഇത് വരെ കുഞ്ഞനന്തെനെതിരെ അച്ചടക്ക നടപടി എടുക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് ഇതുവരെ […]
വ്യവസായങ്ങള്‍ തുടരാനെത്തുന്നവര്‍ നമ്മളെ കൈകാര്യം ചെയ്യാന്‍ വരുന്നവരാണെന്ന മനോഭാവം ഉപേക്ഷിക്കണം: മുഖ്യമന്ത്രി
കൊച്ചി:വ്യവസായങ്ങള്‍ക്ക് മുടക്ക് വരുത്തുന്നവരാകരുത് ഉദ്യോഗസ്ഥരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വ്യവസായങ്ങള്‍ തുടരാനെത്തുന്നവര്‍ നമ്മളെ കൈകാര്യം ചെയ്യാന്‍ വരുന്നവരാണെന്ന മനോഭാവം എല്ലാവരും ഉപേക്ഷിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. വില്ലേജ് ഓഫിസു മുതല്‍ സെക്രട്ടേറിയേറ്റ് വരെയുളള മുഴുവന്‍ സര്‍ക്കാരോഫീസുകളിലും ഈ സമീപനം ഉറപ്പാക്കണമെന്ന് മുന്നറിയിപ്പിന്‍റെ സ്വരത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികളും വ്യവസായികളോടുളള മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ […]
കുഞ്ഞു നിയയ്ക്ക് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജ
കണ്ണൂര്‍: ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ട് കേള്‍ക്കാനാവാതെ ബുദ്ധിമുട്ടുന്ന രണ്ടുവയസുകാരി നിയയ്ക്ക് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്ന് നിയയുടെ വീട് സന്ദര്‍ശിച്ച ശേഷമാകും നടപടികള്‍ സ്വീകരിക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്നലെ നിയയുടെ കുടുംബവുമായി സംസാരിച്ചിരുന്നു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ നിയയ്ക്ക് നാല് മാസം മുന്‍പ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് നഷ്ടമായത്. ഇതോടെ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്ന നിയമോള്‍ ഒന്നും കേള്‍ക്കാനാകാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു. വര്‍ക്‌ഷോപ്പ് ജീവനക്കാരനായ കണ്ണൂര്‍ പെരളശ്ശേരിയിലെ […]
ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓഫീസുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ചൈനീസ് നിര്‍മ്മിത ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങി നിരവധി ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ദിനംപ്രതി അമ്പത് ലക്ഷത്തിനു മുകളില്‍ സന്ദര്‍ശകര്‍ ഈ ആപ്പുകള്‍ക്ക് ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ ആപ്പുകള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ വിജയമാണെങ്കിലും ആപ്പ് വഴിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ പരാതി ബോധിപ്പിക്കാനോ ഇവയ്ക്ക് ഇന്ത്യയില്‍ ഓഫീസുകളൊന്നുമില്ല. രാജ്യത്ത് ഏറെ സജീവമായ ജനപ്രിയ ആപ് ടിക് ടോകിന് ഇന്ത്യയില്‍ ചെറിയൊരു […]
സ്ത്രീപ്രവേശന വിധിയെ പിന്തുണച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിയെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പിന്തുണച്ചു. ഭരണഘടനാ ബെഞ്ചിന്‍റെ വിധി പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും വിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കളയണമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. റിവ്യൂ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. തുല്യത എന്ന പരിഗണന നല്‍കിയാണ് ഭരണഘടനാ ബെഞ്ച് ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന വിധി പുറപ്പെടുവിച്ചത്. ഇത് മാറ്റേണ്ട ഒരു സാഹചര്യവുമില്ല. എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം എന്നത് മുഖ്യ അവകാശം തന്നെയാണ്.ശബരിമല പൊതു […]










