സംസ്‌കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ അല്ല കേരളത്തിലുള്ളത്: എന്‍എസ്എസ്

ചങ്ങനാശേരി: പിണറായി വിജയനെയും സിപിഐഎമ്മിനുമെതിരെ വീണ്ടും എന്‍എസ്എസ്. ഇലക്ഷനുകളില്‍ സമദൂര സിദ്ധാന്തം എന്ന നയം എന്‍എസ്എസ് മാറ്റിവെക്കുമെന്നാണ് സൂചന. എന്‍.എസ്.എസ്. പറഞ്ഞാല്‍ നായന്മാര്‍ കേള്‍ക്കുമോയെന്നു കാണിച്ചുകൊടുക്കുമെന്ന് സുകുമാരന്‍ നായര്‍ സര്‍ക്കാരിനോട്‌ പറഞ്ഞു. എന്‍.എസ്.എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന, ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ ജനിക്കുന്നതിനു മുമ്പ് നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ അല്ല കേരളത്തിലുള്ളതെന്നതിന് അവരുടെ ഭാഷ തെളിവാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. നായര്‍ സര്‍വീസ് സൊസൈറ്റി പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്നാണ് എല്‍.ഡി.എഫ്. […]

ശാസ്ത്ര ബോധത്തിന് പകരം കുട്ടിച്ചാത്തന്‍ സേവയെ പ്രോല്‍സാഹിപ്പിക്കുന്നു; കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ശാസ്ത്രത്തെപ്പോലും ഹൈന്ദവവല്‍ക്കരിക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ അന്ധവിശ്വാസം വളരുകയാണ്. ശാസ്ത്രബോധത്തെ യുക്തി രഹിതമാക്കാനാണ് ശ്രമം നടക്കുന്നതെന്നും ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. രാമായണ മഹാഭാരത കഥാസന്ദര്‍ഭങ്ങള്‍ക്ക് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കാന്‍ അക്കാദമിസ്റ്റുകള്‍ പോലും ശ്രമിക്കുന്നു. ശാസ്ത്ര ബോധത്തിന് പകരം കുട്ടിച്ചാത്തന്‍ സേവയെ പ്രോല്‍സാഹിപ്പിക്കുകയാണ്. ശാസ്ത്രചിന്തയും യുക്തി ബോധവും നഷ്ടപ്പെടുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്രസാങ്കേതിക രംഗത്ത് വിസ്മയകരമായ പുരോഗതി കൈവരിച്ച രാജ്യങ്ങളില്‍ തന്നെ നല്ലൊരു […]

സംസ്ഥാന പാതകളിലെ ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തലാക്കും: ജി സുധാകരന്‍

കൊച്ചി: സംസ്ഥാന പാതകളിലെ ടോള്‍ പിരിവ് സര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കുന്നു. റോഡ്‌സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ പിരിക്കുന്ന പത്ത് ടോളുകള്‍ കൂടി നിര്‍ത്തലാക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഇതിനായി കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പാറക്കര ഇടത്തിട്ട റോഡിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ജി.സുധാകരന്‍ സര്‍ക്കാരിന്‍റെ തീരുമാനം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ടോള്‍ പിരിക്കുന്നതിന് എതിരാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 24 ടോള്‍ പിരിവുകള്‍ നിര്‍ത്തലാക്കി. 3000 കോടി രൂപയാണ് […]

2019-20 ബജറ്റ് അവതരണം തുടങ്ങി; നവകേരള നിര്‍മ്മാണത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. പ്രളയാനന്തരമുള്ള ആദ്യ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു. ബജറ്റില്‍ നവകേരള നിര്‍മ്മിതിക്കായുള്ള പദ്ധതികള്‍ക്കാണ് പ്രത്യേക ഊന്നല്‍ നല്‍കുന്നത്. ശ്രീരായണ ഗുരുവിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റവതരണത്തിന്‍റെ തുടക്കം. ഇനി പുനര്‍നിര്‍മ്മാണത്തിന്‍റെ ഘട്ടമാണെന്നും പ്രളയകാലത്തെ ഒരുമയെ ലോകം വിസ്മയത്തോടെ കണ്ടുവെന്നും തോമസ് ഐസക് പറഞ്ഞു. പ്രളയം ഒരുമിപ്പിച്ച ജനതയെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമം നടന്നുവെന്നും ഇത് പ്രളയത്തിന് ശേഷമുള്ള രണ്ടാമത്തെ ദുരന്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാമതില്‍ മലയാളിയുടെ […]

‘പഴയ കാക്കി നിക്കറില്‍ മോദിയുടെ മനസ്സ് ഉല്ലസിക്കുകയാണ്’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ കാക്കി നിക്കറിലാണ് ആ മനസ്സ് ഉല്ലസിച്ചുകൊണ്ടിരിക്കുന്നത്. മോദിക്ക് ഇപ്പോഴും സംഘ്പരിവാര്‍ പ്രചാരകന്‍റെ മനസ്സാണ്. പ്രധാനമന്ത്രി എന്ന ഭരണഘടന പദവിയോട് തെല്ലെങ്കിലും മാന്യത പുലര്‍ത്തുന്നുണ്ടെങ്കില്‍ ശബരിമലയില്‍ സംഘ്പരിവാറുകാര്‍ നടത്തിയ കോപ്രായങ്ങള്‍ തെറ്റാണെന്ന് പറയാനുള്ള ആര്‍ജവം കാണിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബെഫി) ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ചത്. ഇടതു സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചായിരുന്നു കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ […]

റെയില്‍വേയില്‍ രണ്ട് വര്‍ഷത്തിനുളളില്‍ നാല് ലക്ഷം പേര്‍ക്ക് ജോലി നല്‍കും: പീയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ ഇന്ത്യന്‍ റെയില്‍വേ 4,00,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന പരീക്ഷകളിലൂടെ 1,50,000 പേരെ റെയില്‍വേയിലേക്ക് നിയമിക്കും. തുടര്‍ന്ന് വരുന്ന മറ്റ് റിക്രൂട്ട്‌മെന്‍റ് പദ്ധതികളിലൂടെ 2,30,000 പേര്‍ക്കും ഇന്ത്യന്‍ റെയില്‍വേ തൊഴില്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. 2019 ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ ആദ്യപടിയായി 1,31,328 ഒഴിവുളള തസ്തികകള്‍ നികത്തും. വരുന്ന റിക്രൂട്ട്‌മെന്‍റുകളില്‍ ഭരണഘടനയുടെ 103 മത് ഭേദഗതിയിലൂടെ നടപ്പാക്കിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുളള […]

ആലപ്പാട് ഖനനം നിര്‍ത്തിവയ്ക്കാനാകില്ല; പ്രതിഷേധക്കാര്‍ സമരം നിര്‍ത്തി സര്‍ക്കാരുമായി സഹകരിക്കണമെന്ന് ഇ. പി ജയരാജന്‍

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഇ.പി. ജയരാജന്‍. പ്രതിഷേധക്കാര്‍ സമരം നിര്‍ത്തി സര്‍ക്കാരുമായി സഹകരിക്കണം. കരിമണല്‍ കേരളത്തിന്‍റെ സമ്പത്താണ്. അതുപയോഗിക്കാന്‍ പാടില്ലെന്ന് പറയുന്നത് കേരളത്തോട് കാണിക്കുന്ന ക്രൂരതയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ആലപ്പാട്ടുകാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. സീ വാഷിങ് പുനരാരംഭിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയുള്ള അവസ്ഥയില്‍ ഖനനം നിര്‍ത്തി കമ്പനി പൂട്ടാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും ജയരാജന്‍ പറഞ്ഞു. ഖനനം പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ സമരം നിര്‍ത്താമെന്ന് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി എം […]

സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകളെ കണ്ണുമടച്ച്‌ വിശ്വസിക്കരുതെന്ന് സര്‍ക്കാര്‍

മലപ്പുറം: ഇന്ത്യയില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകള്‍ നന്നായി നിരീക്ഷിക്കണമെന്ന് ഗൂഗിളിനോടും ഫേസ്ബുക്കിനോടും സര്‍ക്കാര്‍. ഇന്‍റര്‍നെറ്റ് ദാതാക്കള്‍ക്ക് ഐ ടി മന്ത്രാലയമാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഭക്ഷണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്. ഇത്തരം വീഡിയോകളും സന്ദേശങ്ങളും നീക്കം ചെയ്യണമെന്നും ഇവ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് തടയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ലഭ്യമാകുന്ന പല ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരത്തെ കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (ഫസ്സായി) സിഇഒ പവന്‍കുമാര്‍ അഗര്‍വാള്‍ […]

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് ചിപ്പ് വരുന്നു; എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പ്രൊജക്ടുമായി ബന്ധിപ്പിക്കും

വാരണാസി: ഇന്ത്യയുടെ പാസ്‌പോര്‍ട്ടില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിപ്പുള്ള ഇ പാസ്‌പോര്‍ട്ടുകള്‍ ഒരു കേന്ദ്രീകൃത പാസ്‌പോര്‍ട്ട് വ്യവസ്ഥയില്‍ കൊണ്ടുവരാനുള്ള ജോലികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി ഭാരതീയ ദിവസ് 2019 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നമ്മുടെ എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പ്രോജക്ടുമായി പരസ്പരം ബന്ധിപ്പിക്കും. എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ഒരു കേന്ദ്രീകൃത വ്യവസ്ഥ കൊണ്ടുവരും. ഒരു പടികൂടി മുന്നോട്ടു പോയി ചിപ്പ് അടിസ്ഥാനമാക്കിയുള്ള […]

മുഖ്യമന്ത്രിയുടെ മധുര യാത്രയും വിവാദത്തില്‍; യാത്രക്കായി ചെലവിട്ടത് 7.60 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക വിമാനത്തില്‍ മധുരയിലേക്ക് പോയ യാത്രയും വിവാദത്തില്‍. നവംബര്‍ ആറിന് മധുരയില്‍ ദളിത് ശോഷണ്‍മുക്തി മഞ്ചിന്‍റെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായിരുന്നു യാത്ര. പ്രളയക്കെടുതിക്ക് ശേഷമുള്ള പുനര്‍നിര്‍മാണത്തിന് പണമില്ലാതെ സംസ്ഥാനം നട്ടംതിരിയുമ്പോഴാണ് മുഖ്യമന്ത്രി പ്രത്യേക വിമാനത്തില്‍ മധുരയില്‍ പോയത്. ഇതിനായി 7.60 ലക്ഷം രൂപയാണ് ചെലവിട്ടത്. പൊതുഭരണവകുപ്പിന്‍റെ ബജറ്റ് വിഹിതത്തില്‍നിന്നാണ് പണം നല്‍കിയത്. പ്രത്യേക വിമാനത്തില്‍ അന്നുതന്നെ തിരുവനന്തപുരത്തേക്ക് മടങ്ങി. ഇതിനുചെലവായ 7.60 ലക്ഷം രൂപ ബംഗളൂരുവിലെ ടി.എ. ജെറ്റ്‌സ് എന്ന സ്വകാര്യവിമാനക്കമ്പനിക്ക് […]