രാത്രി എട്ട് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നവര്‍ അറിയാന്‍

രാത്രി എട്ടിനു ശേഷം ആഹാരം കഴിക്കുന്നതാണ് പലരുടെയും ശീലം. എട്ടു മണിക്കു ശേഷം ഭക്ഷണം കഴിച്ചാൽ തടി കൂടുമെന്ന ഒരു വിശ്വാസം നിലവിലുണ്ട്. പക്ഷെ എട്ട് മണിക്ക് ശേഷം ആഹാരം കഴിക്കുന്നത് തടി കൂടാൻ കാരണമാകില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. എന്നാൽ ഈ ശീലം ആരോഗ്യത്തിന് ഹാനികരമാണ് താനും. താമസിച്ച് അത്താഴം കഴിക്കുന്നതു മൂലം ഭക്ഷണം കഴിച്ചയുടനേ കിടക്കേണ്ടി വരുന്നു. ഇതു നെഞ്ചെരിച്ചിലിനു കാരണമാകും. വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അത് ദഹിപ്പിക്കാന്‍ ശരീരം കഠിനാധ്വാനം ചെയ്യേണ്ടി […]

മുട്ട ഫ്രിഡ്ജിൽ വെച്ചു ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കൂ

സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനായി ആശ്രയിച്ചിരുന്ന ഒരു ഉപകരണമാണ് ഫ്രിഡ്ജ്. എന്നാൽ ഇപ്പോൾ നാമിതിനെ എന്തിനും ഏതിനും ആശ്രയിക്കുകയാണ്. ഒരു സാധനം വാങ്ങിയാൽ അത് നേരെ അങ്ങ് ഫ്രഡ്ജിൽ വയ്ക്കുന്ന ശീലമാണ് മിക്കവരിലുമുള്ളത്. എന്തിനു പറയുന്നു മുട്ട വരെ ഫ്രിഡ്ജിൽ രാജകീയമായാണ് ഇപ്പോൾ ഇരിക്കാറ്. എന്നാൽ മുട്ട ഇത്തരത്തിൽ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്നത് നല്ലതല്ലത്രെ. ഫ്രിഡ്ജില്‍ വച്ച മുട്ടകള്‍ പുറത്തെടുക്കുമ്പോള്‍ ഇവ റൂം ടെംപറേച്ചറിലേയ്ക്കു മടങ്ങും. ഇത് മുട്ടയുടെ മുകള്‍ ഭാഗം വിയര്‍ക്കാന്‍ ഇടയാക്കും. ഇതുവഴി മുട്ടയിലെ നേര്‍ത്ത […]

ബുദ്ധി വളരാന്‍ കുഞ്ഞുങ്ങള്‍ക്ക് എന്തൊക്കെ ഭക്ഷണം നല്‍കണം

മിടുക്കരായി വളരാന്‍ കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം മാത്രം നല്‍കിയാല്‍ പോരാ, ഗുണമുള്ള ഭക്ഷണം തന്നെ നല്‍കണം. ശരീര വളര്‍ച്ചയ്ക്കൊപ്പം ബുദ്ധി വികാസത്തിനും ഊര്‍ജ്ജം പകരുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഇതാ. മുഴുധാന്യങ്ങള്‍ ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഫോളേറ്റ് മുഴു ധാന്യങ്ങളില്‍ ധാരാളം ഉണ്ട്. ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ബി ഘടകങ്ങളാലും സമ്പുഷ്ടമാണിവ. തവിടോടുകൂടിയ അരിയും ഗോതമ്പും മുഴു ധാന്യങ്ങളില്‍ പെടുന്നവയാണ്. മള്‍ട്ടി ഗ്രെയിന്‍ ഭക്ഷണക്കൂട്ടുകള്‍ പായ്ക്കറ്റ് ആയി മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. കുറുക്കു രൂപത്തിലും പലഹാരമായും […]

പ്രമേഹവും വിഷാദരോഗവും

പലപ്പോഴും പ്രമേഹബാധിതരിലെ വിഷാദരോഗം തിരിച്ചറിയപ്പെടാതെപോകാറുണ്ട്. പ്രമേഹം ഒരാള്‍ക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത ഇരട്ടിയാക്കുന്നുണ്ട്. ടൈപ്പ് 1 പ്രമേഹമുള്ളവരില്‍ പകുതിയോളം പേരെ വിഷാദരോഗമോ ഉത്ക്കണ്ഠരോഗങ്ങളോ ബാധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗം കൂടുതലായും പിടികൂടുന്നത് സ്ത്രീകളെയാണ്. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും പ്രമേഹബാധിതരിലെ വിഷാദരോഗം തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളായ തളര്‍ച്ച, മെലിച്ചില്‍, ലൈംഗികകാര്യങ്ങളിലുള്ള വിരക്തി തുടങ്ങിയവ ഷുഗര്‍ കൂടുന്നതിന്‍റെ ലക്ഷണങ്ങളായും, അമിത ഉത്കണ്ഠയുടെ ബഹിര്‍സ്ഫുരണങ്ങളായ തലകറക്കം, അമിതവിയര്‍പ്പ് എന്നിവ ഷുഗര്‍ കുറയുന്നത്തിന്‍െറ സൂചനകളായും തെറ്റിദ്ധരിക്കപ്പെട്ടുപോകാറുണ്ട്. സ്ഥായിയായ നൈരാശ്യം, നിരന്തരമായ ദുഃഖചിന്തകള്‍ തുടങ്ങിയ […]

തൈറോയ്ഡ്; ലക്ഷണവും പരിഹാരങ്ങളും

തൈറോയ്ഡ് രോഗങ്ങള്‍ കേരളത്തില്‍ കൂടിവരികയാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍. പ്രധാനമായും രണ്ടുതരത്തിലുള്ള തൈറോയ്ഡ് തകരാറുകളാണ് കണ്ടുവരുന്നത്. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പ്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് എട്ടു മടങ്ങു വരെ ഈപ്രശ്നം കൂടുതലായി കാണപ്പെടുന്നത്. ശരീരഭാരം കൂടുക, മുടികൊഴിച്ചില്‍, വരണ്ട ചര്‍മം, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ, ശരീര വേദന തുടങ്ങിയവയാണ് മുഖ്യ ലക്ഷണങ്ങള്‍. തൈറോയ്ഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ചില മരുന്നുകളുടെ അമിത ഉപയോഗവും അയഡിന്‍റെ ആധിക്യവും ഹൈപ്പര്‍ […]

കൂര്‍ക്കംവലി ഒരു രോഗലക്ഷണമാണ്

കൂര്‍ക്കം വലി ഒരു രോഗ ലക്ഷണമാണ്. അനേകം കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകുന്നു. അന്തിമമായി കൂര്‍ക്കംവലി ബാധിക്കുന്നത് ഹൃദയത്തെയാണ്. തടസം മൂലം ശ്വാസം നില്‍ക്കുമ്പോള്‍, കൂടുതല്‍ ശക്തിയുടെ ശ്വാസംകോശം ഉളളിലേക്ക് വായുവലിച്ചെടുക്കുകയും ആ സമയത്ത് നെഞ്ചിനുളളില്‍ നെഗറ്റീവ് പ്രഷര്‍ വര്‍ദ്ധിക്കുകയും ചെയ്യും. പ്രധാന കാരണം അമിതവണ്ണവും രാത്രിയിലെ മദ്യപാനവും കൂര്‍ക്കം വലി ഉണ്ടാകാനും ഗുരുതരമാകാനും കാരണമാകുന്ന ഘടകങ്ങളാണ്. അതുപോലെ തന്നെ പൂര്‍ണമായും മലര്‍ന്ന് കിടന്നുളള ഉറക്കം കൂര്‍ക്കം വലിയുടെ പ്രധാന കാരണമാണ്. ചികിത്സ ശരീര ഭാരം കുറയ്ക്കുക, വ്യായാമം […]

പാദങ്ങള്‍ക്കും വേണം സംരക്ഷണം

ആഴ്ചയിലൊരു ദിവസം ഇളംചൂട് വെള്ളത്തില്‍ കാലുകള്‍ മുക്കി വെയ്ക്കുക. ഇതുവഴി കാലുകളിലെ രക്തചംക്രമണം വര്‍ദ്ധിക്കുന്നതിനും അണുക്കളെ ഒഴിവാക്കുന്നതിനും സാധിക്കും. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് എല്ലാ ദിവസവും മോയിസ്ചറൈസിംഗ് ക്രീം ഉപയോഗിച്ച്‌ കുറച്ചു നേരം മസാജ് ചെയ്യുക. അതുപോലെ തന്നെ വീടിന് വെളിയില്‍ പോകുമ്പോള്‍ കാലുകള്‍ വൃത്തിയാക്കിയതിനു ശേഷം സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടുക. ഇതു കാലുകളില്‍ കരുവാളിപ്പുണ്ടാകുന്നതും ചുളിവുകള്‍ വീഴുന്നതും തടയുകയും ചര്‍മ്മകാന്തി കൈവരിക്കുന്നതിന് സഹായകമാകും. ഒരു നാരങ്ങയുടെ നീര്, ഒരു ടീസ്പൂണ്‍ ഒലിവ് എണ്ണ, കാല്‍ കപ്പ് […]

ഉച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

പ്രധാനമായും മൂന്നു നേരമാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്. പൊതുവേ ഭക്ഷണ ക്രമത്തില്‍ ശ്രദ്ധിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഉച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്തതും പരമാവധി ഒഴിവാക്കേണ്ടതുമായ കുറച്ച്‌ ഭക്ഷണങ്ങള്‍ ഉണ്ട്. ഫാസ്റ്റ് ഫുഡ് ഇന്നത്തെ ജീവിതശൈലി രോഗങ്ങള്‍ക്കെല്ലാം പ്രധാനപ്പെട്ട കാരണമാണ് ഫാസ്റ്റ് ഫുഡ്. ഒരു കാരണവശാലും ഉച്ചനേരത്ത് ചോറ് പോലെയുള്ള നാടന്‍ ഭക്ഷണം ഒഴിവാക്കി ഫാസ്റ്റ് ഫുഡ് കഴിക്കരുത്. ഫാസ്റ്റ് ഫുഡില്‍ അമിത അളവില്‍ ഉപ്പും പഞ്ചസാരയും മറ്റ് കെമിക്കല്‍സും അടങ്ങിയിട്ടുണ്ട്. പാല്‍ ഒരാളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഭക്ഷണമാണ് […]

പല്ല് തേച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ ആഹാരം കഴിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കുക

ചര്‍മ്മ സംരക്ഷണത്തില്‍ പല്ലുകളുടെ ആരോഗ്യവും വളരയേറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.  പല്ലിന്‍റെ ആരോഗ്യത്തിനായി നാം പലപ്പോഴും ചെയ്യുന്ന ചില കാര്യങ്ങള്‍ പല്ലിന്‍റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ്. ദന്തസംരക്ഷണത്തില്‍ നാം അറിഞ്ഞോ, അറിയാതെയോ വരുത്തുന്ന പിഴവുകളാണ് പലപ്പോഴും പല്ലിന്‍റെ ആരോഗ്യം കെടുത്തുന്നത്. നാക്കിലും മോണകളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളാണ് വായ്നാറ്റത്തിനുള്ള പ്രധാനകാരണം. മാത്രമല്ല, പഞ്ചസാര പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. ഇവ ശരീരത്തിലുള്ള അസിഡുമായി കലര്‍ന്ന് പല്ലുകളുമായി പ്രതിപ്രവര്‍ത്തിക്കും. അതുപോലെ തന്നെയാണ് പല്ലുതേച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ ആഹാരം കഴിക്കുന്നതും. ഭക്ഷണം അങ്ങനെ […]

ചിപ്സ് പായ്ക്കറ്റുകള്‍ വീര്‍ത്തിരിക്കുന്നതിനു പിന്നിലെന്ത്..?

വായു കയറ്റി വീര്‍പ്പിച്ച ചിപ്സ് പായ്ക്കറ്റുകള്‍ കണ്ട്, ബൂര്‍ഷ്വാ കമ്പനികളുടെ പകല്‍ക്കൊള്ളയെ മനസ്സുകൊണ്ടെങ്കിലും ശപിക്കാത്തവര്‍ ഉണ്ടാവില്ല. ചിലര്‍ വീര്‍ത്ത പായ്ക്കറ്റില്‍ കൂടുതല്‍ ഉല്പന്നം ഉണ്ടാവുമെന്ന് ധരിച്ചിരിക്കുന്നു. മറ്റുചില വിരുതന്മാര്‍, ഗ്യാസ് ഇല്ലാത്ത പായ്കറ്റുകള്‍ തിരഞ്ഞുപിടിച്ച് വാങ്ങുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് തെറ്റാണ്. സ്ലാക്ക് ഫില്‍ എന്നറിയപ്പെടുന്ന ഈ ഭാഗം ഉപഭോക്താവിനെ പറ്റിക്കാന്‍ വേണ്ടിയുള്ളതല്ല. വില ഈടാക്കുന്നത് ഉല്‍പന്നത്തിന്‍റെ ഭാരം നോക്കിയാണ്. അത് വ്യക്തമായി കവറിന് പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ടാവും. വായുവിന്‍റെ ഭാരം  തുച്ഛമായിരിക്കും എന്ന് നമുക്ക് അറിയാം. എന്നാല്‍ പിന്നെ ഇതിന്‍റെ ഉദ്ദേശം […]