പാദങ്ങള്‍ക്കും വേണം സംരക്ഷണം

ആഴ്ചയിലൊരു ദിവസം ഇളംചൂട് വെള്ളത്തില്‍ കാലുകള്‍ മുക്കി വെയ്ക്കുക. ഇതുവഴി കാലുകളിലെ രക്തചംക്രമണം വര്‍ദ്ധിക്കുന്നതിനും അണുക്കളെ ഒഴിവാക്കുന്നതിനും സാധിക്കും. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് എല്ലാ ദിവസവും മോയിസ്ചറൈസിംഗ് ക്രീം ഉപയോഗിച്ച്‌ കുറച്ചു നേരം മസാജ് ചെയ്യുക.

അതുപോലെ തന്നെ വീടിന് വെളിയില്‍ പോകുമ്പോള്‍ കാലുകള്‍ വൃത്തിയാക്കിയതിനു ശേഷം സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടുക. ഇതു കാലുകളില്‍ കരുവാളിപ്പുണ്ടാകുന്നതും ചുളിവുകള്‍ വീഴുന്നതും തടയുകയും ചര്‍മ്മകാന്തി കൈവരിക്കുന്നതിന് സഹായകമാകും.

ഒരു നാരങ്ങയുടെ നീര്, ഒരു ടീസ്പൂണ്‍ ഒലിവ് എണ്ണ, കാല്‍ കപ്പ് പാല്‍, ഒരു ടീസ്പൂണ്‍ കറുവാപ്പട്ടയുടെ പൊടി എന്നിവ ചെറു ചൂടുവെള്ളത്തില്‍ ഇടുക. വലിയ പാത്രത്തില്‍ വേണം വെള്ളം ചൂടാക്കി മേല്‍പ്പറഞ്ഞ ചേരുവകള്‍ ചേര്‍ക്കേണ്ടത്. ചൂടുവെള്ളത്തില്‍ 15 മിനിറ്റോളം കാല്‍ മുക്കിവെച്ച ശേഷം വീര്യം കുറഞ്ഞ സോപ്പ് മിശ്രിതം ഉപയോഗിച്ചു കാല്‍ കഴുകി ടവ്വല്‍ കൊണ്ടു തുടച്ചെടുക്കുക.കാലുകളില്‍ എണ്ണ തേയ്ക്കുന്നത് ഞരമ്പുകളുടെ ഉണര്‍വിനും തലച്ചോറിന്‍റെ ഉത്തേജനത്തിനും സഹായകമാണ് ഇത്.

നിത്യേന  ഇതു ചെയ്താല്‍ കാലുകള്‍ സ്നിഗ്ധമാകുകയും വെള്ളത്തില്‍ ഇറങ്ങുമ്പോഴും മറ്റും ത്വക്കിന് സംരക്ഷണം നല്‍കുകയും ചെയ്യും.

prp

Related posts

Leave a Reply

*