ഒരാഴ്ചയില്‍ മുഖം വെളുപ്പിയ്ക്കും ഫേസ് ബ്ലീച്ച്‌

മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കണമെന്ന് ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. ഇതിനു വേണ്ടി പലതരം മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നവരുമുണ്ട്. മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില ഫേസ്ബ്ലീച്ചുകള്‍ നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇത്തരം ചില ഫേസ്ബ്ലീച്ചുകളെക്കുറിച്ചറിയൂ,

പാല്‍പാട, മഞ്ഞള്‍ പൊടി

തിളപ്പിച്ച പാലിന്റെ പാട എടുക്കുക. അതിലേക്ക് കുറച്ച് മഞ്ഞള്‍ പൊടിയും, ചെറുനാരങ്ങ നീരും ചേര്‍ത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കാം. അങ്ങനെ ഫേസ് ബ്ലീച് ക്രീം തയ്യാര്‍. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടാം. നിങ്ങളുടെ കൈകള്‍ ഉപയോഗിച്ച് വട്ടത്തില്‍ മസാജ് ചെയ്യാം. പത്ത് മിനിട്ടിനുശേഷം കഴുകി കളയാം. എന്നിട്ട് നിങ്ങള്‍ക്ക് വന്ന വ്യത്യാസം നോക്കൂ.

പഞ്ചസാരയില്‍ ഒലിവ് ഓയില്‍

പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഫ്‌സ് ബ്ലിച് ക്രീം ഉണ്ടാക്കാം. എന്നിട്ട് ഈ മിശ്രിതം മുഖത്ത് സ്‌ക്രബ് ചെയ്യാം. നല്ല തിളക്കമാര്‍ന്ന മുഖകാന്തി സ്വന്തമാക്കാം.

തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും

തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ഉപയോഗിച്ച് ക്രീം ആക്കാം. ഇതില്‍ ധാരാളം ആസിഡ് അടങ്ങിയതിനാല്‍ പെട്ടെന്ന് ഫലം ലഭിക്കും.

പപ്പായ പേസ്റ്റ്

ചെറിയ കഷ്ണം പപ്പായ പേസ്റ്റ് ആക്കി എടുക്കാം. ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ പാലിന്‍റെ പാടയും ചേര്‍ക്കാം. അങ്ങനെ മറ്റൊരു ഫേസ് ബ്ലീച് ക്രീമും തയ്യാര്‍.

ചെറുനാരങ്ങ നീരും അരിപ്പൊടിയും

വെള്ളരിക്ക അരച്ചെടുത്ത മിശ്രിതത്തില്‍ ചെറുനാരങ്ങ നീരും അരിപ്പൊടിയും
ചേര്‍ത്ത് പേസ്റ്റ് ആക്കാം. വീട്ടില്‍ നിന്ന് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഫേസ് ബ്ലീച് ക്രീമാണിത്.

ചന്ദന പൊടി

2 ടേബിള്‍സ്‌പൂണ്‍ ചന്ദന പൊടി 2 ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീര്‌ 2 ടേബിള്‍ സ്‌പൂണ്‍ വെള്ളരിക്ക്‌ നീര്‌ 1 ടേബിള്‍ സ്‌പൂണ്‍ തക്കാളി നീര്‌ മേല്‍പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം കൂടി നന്നായി കൂട്ടിയിളക്കിയതിന്‌ ശേഷം മുഖത്ത്‌ പുരട്ടുക. ഉണങ്ങിയതിന്‌ ശേഷം ഇളം ചൂട്‌ വെള്ളത്തില്‍ കഴുകി കളയുക.

മഞ്ഞള്‍പ്പൊടിയും നാരങ്ങാനീരും

മഞ്ഞള്‍പ്പൊടിയും നാരങ്ങാനീരും ചേര്‍ത്താന്‍ നല്ല ബ്ലീച്ചായി. എന്നാല്‍ ശുദ്ധമായ മഞ്ഞള്‍പ്പൊടിയാണ് ഉപയോഗിക്കേണ്ടത്. പാചകത്തിന് വാങ്ങുന്ന മഞ്ഞള്‍പ്പൊടിയില്‍ മറ്റു മിശ്രിതങ്ങളുള്ളതു കൊണ്ട് മുഖത്ത് അലര്‍ജിയുണ്ടാകാം. മഞ്ഞള്‍ വാങ്ങി പൊടിക്കുന്നതാണ് നല്ല മാര്‍ഗം.

prp

Related posts

Leave a Reply

*