ഫോണ്‍ അടുത്തുവെച്ച് ഉറങ്ങുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ സൂക്ഷിക്കുക. കാരണം തലച്ചോറില്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ലോകത്ത് നടന്ന വിവിധ പഠനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് എക്സ്പ്രസ് ഡോട്ട് കോ ഡോട്ട് യുകെ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഫോണ്‍ പുറത്തുവിടുന്ന റേഡിയേഷന്‍ തരംഗങ്ങള്‍ തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്നു. അതോടൊപ്പം തന്നെ പുരുഷന്‍മാരിലെ ബീജത്തിന്റെ അളവ് കുറയുമെന്നും പഠനം ചൂണ്ടികാട്ടുന്നു. ഫോണില്‍നിന്ന് സിഗ്നല്‍ ടവറുകളിലേക്ക് പോകുമ്പോള്‍ റേഡിയേഷന്‍ ചുറ്റിലും വ്യാപിക്കുന്നു. […]
Category: healthy life
ഉച്ചയുറക്കം മുപ്പത് മിനിറ്റില്‍ കൂടിയാല്‍
പ്രായമായ മുത്തശ്ശിമാര്‍ ഉള്ള വീട്ടില്‍ ഉച്ചയുറക്കം നടത്താന്‍ അവര്‍ സമ്മതിക്കില്ല. ഉച്ചയുറക്കം പാടില്ലെന്നാണ് പ്രായമായവര്‍ പറയുന്നത്. എന്നാലും ചിലര്‍ ഉച്ച മയക്കത്തിലേയ്ക്ക് പലപ്പോഴും വഴുതി വീഴാറുണ്ട്. അമ്മൂമമാര്‍ പെണ്‍ കുട്ടികള്‍ ഉച്ചയുറക്കം പാടില്ലെന്ന് പറയുന്നത് അമിത വണ്ണത്തിനു കാരണമാകും എന്നുള്ളത് കൊണ്ടാണ്. കൂടാതെ മടി ഉണ്ടാകുമെന്നും പറയും. എന്നാല്‍ പണിയെടുത്ത് ക്ഷീണിച്ച് ഒരു ചെറുമയക്കത്തിലേക്ക് പലരും വഴുതി വീഴും. അത് മടി കൊണ്ടാണെന്ന് പലരും പറയും. എന്നാല്‍ നിങ്ങളിലെ ഉഷാറും ക്രിയേറ്റിവിറ്റിയും വര്ദ്ധിപ്പിക്കാന്‍ അല്പം മയങ്ങുന്നത് നല്ലതാണ്. […]
മദ്യത്തിനൊപ്പം ചിക്കനും അച്ചാറും..?
ഓരോ ആള്‍ക്കാര്‍ക്കും മദ്യം കഴിച്ചു കഴിഞ്ഞാല്‍ മോശമായ രീതിയില്‍ ഹാങ്ങ്‌ഓവര്‍ ഉണ്ടാകാറുണ്ട്. ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം ആളുകള്‍ക്കും മദ്യപിച്ചു കഴിഞ്ഞാല്‍ 76% പേര്‍ക്കും ഹാങ്ങ്‌ഓവര്‍ സംഭവിക്കാറുണ്ട്. ഹാങ്ങ്‌ഓവറിന്റെ ലക്ഷണങ്ങള്‍ എന്നു പറഞ്ഞാല്‍ നിര്‍ജ്ജലീകരണം, പേശി വേദന, തലവേദന, ക്ഷീണം, ഛര്‍ദ്ദി, ഹൃദ്രോഗം, ഓക്കാനം എന്നിവയാണ്. ഹാങ്ങ്‌ഓവര്‍ വഷളാക്കുന്ന ഭക്ഷണപാനീയങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.. വറുത്ത ഭക്ഷണങ്ങള്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കാരണം ഈ ഭക്ഷണം നിങ്ങളെ കൂടുതല്‍ ക്ഷീണിതനാക്കുന്നു. കൂടാതെ ഈ ഭക്ഷണങ്ങള്‍ […]
ഷേവ് ചെയ്യാന്‍ പാടില്ലെന്ന് പറയാനുളള കാരണങ്ങള്‍ ഇവയാണ്
മുഖത്തെയും മറ്റ് പുറംഭാഗത്തെയും രോമങ്ങള്‍ ഷേവ് ചെയ്തു മാറ്റുന്നത് സാധാരണമാണ്. പല കാരണങ്ങള്‍കൊണ്ടാണ് മിക്കവരും ഷേവ് ചെയ്യുന്നത്. ജോലി സംബന്ധമായും മറ്റുമുള്ളവയാണ് പ്രധാന കാരണങ്ങള്‍. എന്നാല്‍ ഷേവ് ചെയ്യരുതെന്ന് പറയാനും ചില കാരണങ്ങളുണ്ട്. ഷേവ് ചെയ്യുന്നതിന് പകരം രോമം ട്രിം ചെയ്തു നിയന്ത്രിക്കണമെന്നാണ് പറയുന്നത്. അതിന് മുന്നോട്ടുവെയ്ക്കുന്ന 4 കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നു ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നതില്‍ രോമങ്ങള്‍ക്ക് നിര്‍ണായക പങ്ക് ഉണ്ട്. രോമത്തിന്റെ ഫോളിക്കിള്‍സിലെ സെബം ഉല്‍പാദിപ്പിക്കുന്ന ഗ്ലാന്‍ഡുകളാണ് ചര്‍മ്മത്തിലെ […]
ചിക്കനും പാലും ഒന്നിച്ച് കഴിക്കാമോ?
ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ഇന്ത്യയിലെ അമ്മമാരുടെ പുരാതന കാലം മുതലുള്ള പോഷകഹാര ശീലങ്ങളില്‍പെട്ടതാണ്. അളവില്ലാത്ത പോഷകഗുണം പാലിനെ സമീകൃത ആഹാരമാക്കി മാറ്റുന്നു. പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, ഫൈബര്‍ ഇരുമ്ബ് തുടങ്ങിയ അവശ്യ പോഷകഘടകങ്ങളെല്ലാം പാലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാല്‍ കുടിക്കുന്ന സമയം സംബന്ധിച്ച് പലരും ബോധവാന്‍മാരല്ല. മല്‍സ്യ വിഭവങ്ങള്‍ക്കൊപ്പം പാല്‍ കഴിക്കരുതെന്ന് പറയാറുണ്ട്. ഇതുപോലെ തന്നെ ഭക്ഷണക്രമത്തില്‍ പ്രശ്നം ഉണ്ടാക്കുന്നതാണ് കോഴിയിറച്ചി വിഭവങ്ങള്‍ക്കൊപ്പം പാല്‍ കഴിക്കുന്നതെന്നും പറയാറുണ്ട്. ഇവ വെള്ളപ്പാണ്ടിന് കാരണമാകുമെന്നും […]
വിവിധ പ്രശ്നങ്ങള്‍ക്ക് കറുവപ്പട്ട പരിഹാരം
സസ്യ ഭക്ഷണമോ സസ്യേതര ഭക്ഷണ പദാര്‍ത്ഥത്തിലോ രുചി പകരാനാണ് സാധാരണയായി കറുവപ്പട്ട ഉപയോഗിക്കുന്നത്. എന്നാല്‍ കറുവപ്പട്ടയുടെ ഔഷധഗുണങ്ങള്‍ കൃത്യമായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ടോയെന്ന് സംശയകരമാണ്. ആന്‍റി ബയോട്ടിക് അത് പോലെ തന്നെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുടെ കലവറയാണ് കറുവപ്പട്ട. എന്നാല്‍ കറുവപ്പട്ട ഇട്ട് വേവിച്ച വെള്ളം ദിവസവും കുടിച്ചാല്‍ നിരവധി ഗുണങ്ങളാണുള്ളത്. 1. പിസിഒഡി കുറയ്ക്കാന്‍ സഹായിക്കുന്നു സ്ത്രീകളില്‍ സാധാരണമായി കാണാറുള്ള ഹോര്‍മോണ്‍ തകരാറുകള്‍ പരിഹരിക്കാന്‍ കറുവപ്പട്ടയിട്ട വെള്ളം സഹായിക്കുന്നു. കറുവപ്പട്ടയ്ക്കൊപ്പം തേന്‍ കൂടെ ചേര്‍ത്ത് കഴിക്കുന്നത് സ്ത്രീകളിലെ […]
മുഖ സൗന്ദര്യത്തിന് ക്രീം പുരട്ടുന്ന പുരുഷന്മാര്‍ അറിഞ്ഞിരിക്കാന്‍..
മുഖം വൃത്തിയായി സൂക്ഷിക്കാനും സൗന്ദര്യം നിലനിര്‍ത്താനുമായി യുവ തലമുറ പല കാര്യങ്ങളും ചെയ്യാറുണ്ട്. മുഖത്തെ പാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ക്രീമുകളും ലോഷനും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ ഉപയോഗിക്കാറുണ്ട്. വരണ്ടതും തിളക്കം കുറഞ്ഞതുമായ ചര്‍മ്മം പല പുരുഷന്‍മാര്‍ക്കും പ്രശ്നമുണ്ടാക്കുന്നതാണ്. ചര്‍മ്മത്തിലെ പല പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുമ്പോള്‍ പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം. നമ്മുടെ ചര്‍മ്മത്തിന്‍റെ സ്വഭാവമറിഞ്ഞു വേണം നാം മോയ്സ്ചുറൈസര്‍ തിരഞ്ഞെടുക്കേണ്ടത്. അല്ലാത്ത പക്ഷം അത് നമുക്ക് പ്രതികൂല ഫലമായിരിക്കും […]
സ്വകാര്യഭാഗത്തെ കറുപ്പകറ്റാന്‍ എളുപ്പവഴി
സൗന്ദര്യ സംരക്ഷണം എന്ന് പറയുന്നത് ഒരു കാരണവശാലും മുഖത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. മുഖവും കൈയ്യും കൈലും വിരല്‍ വരെ സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഭാഗങ്ങളാണ്. പലപ്പോഴും സ്വകാര്യഭാഗങ്ങള്‍ പോലും സൗന്ദര്യസംരക്ഷണത്തില്‍ ഒഴിച്ച് കൂടാനാവാത്ത ശരീരഭാഗങ്ങളാണ്. നമ്മുടെ വ്യക്തിശുചിത്വം പോലും വെളിവാക്കുന്ന ഭാഗങ്ങളാണ് നമ്മുടെ സ്വകാര്യഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങള്‍. മറ്റ് ശരീര ഭാഗങ്ങളെ അപേക്ഷിച്ച് സ്വകാര്യഭാഗങ്ങള്‍ അല്‍പം ഇരുണ്ടതായിരിക്കും. എന്നാല്‍ ഇത്തരം ഭാഗങ്ങളിലെ കറുപ്പകറ്റാന്‍ ശ്രമിക്കുമ്പോള്‍ അത് പുറത്ത് പറയാനുള്ള മടി കൊണ്ട് പലരും പറയുകയില്ല. എന്നാല്‍ […]
ഉറക്കം നഷ്ടപ്പെടുന്നുവോ..? 60 സെക്കന്‍ഡ് കൊണ്ടു സുഖമായുറങ്ങാം
നിസാരമായ ഒരു ടെക്നിക്കിലൂടെ വെറും 60 സെക്കന്‍ഡ് കൊണ്ടു സുഖ സുഷുപ്തിയിലെത്താന്‍ സാധിക്കുമെന്നു വിശദമാക്കുകയാണ് അരിസോണയിലെ ഡോ. ആന്‍ഡ്രൂ വെയ്ല്‍. 4-7-8 എന്ന ശ്വാസക്രമത്തിലൂടെ ശാന്തമായ ഉറക്കം കിട്ടുമെന്നാണ് അദ്ദേഹം പറയുന്നത്. ആദ്യം നിങ്ങള്‍ പുറത്തേക്കു ശ്വാസം പൂര്‍ണമായും തള്ളുക. വായില്‍ക്കൂടി മാത്രമായി ശ്വാസം തള്ളണം. പിന്നെ, വായടച്ചുവച്ച് ശാന്തമായി മൂക്കിലൂടെ ശ്വാസം അകത്തേക്കു വലിക്കുക, മനസില്‍ നാലുവരെ എണ്ണുന്ന സമയത്തേക്ക്. തുടര്‍ന്ന് നിങ്ങളുടെ ശ്വാസം ഏഴെണ്ണുന്നതുവരെ പിടിച്ചുവയ്ക്കുക. ശേഷം പുറത്തേക്കു ശ്വാസം തള്ളുക. എട്ടു സെക്കന്‍ഡെടുത്ത് […]
കുളിക്കുമ്പോള്‍ ആദ്യം തലയില്‍ വെള്ളം ഒഴിക്കരുത്
രണ്ടു നേരമാണു സാധാരണ മലയാളികളുടെ കുളി. എന്നാല്‍ കുളിക്കുന്നതിനു ചില ചിട്ടകളും രീതികളുമൊക്കെയുണ്ട്. നമ്മള്‍ പലപ്പോഴും തലയില്‍ നിന്നു വെള്ളമൊഴിച്ചാണു കുളി തുടങ്ങുന്നത്. എന്നാല്‍ കുളിക്കുമ്ബോള്‍ തലയില്‍ നിന്നുവെള്ളം ഒഴിച്ചു തുടങ്ങരുത് എന്നാണ് പറയുന്നത്. പ്രത്യേകിച്ചു തണുത്ത വെള്ളത്തില്‍ കുളിക്കുമ്ബോള്‍. കാരണം ശിരസില്‍ ആദ്യമെ വെള്ളം ഒഴിക്കുന്നത് ആരോഗ്യകരമായി നല്ലതല്ല. ആയുര്‍വേദപ്രകാരം കുളി തുടങ്ങുമ്ബോള്‍ ആദ്യം പാദത്തില്‍ നിന്നു വെള്ളം ഒഴിച്ചു തുങ്ങണം എന്നു പറയുന്നു. മാത്രമല്ല കുളി കഴിഞ്ഞ് ആദ്യം തോര്‍ത്തേണ്ടതു മുതുകാണ്. കുളിച്ചാല്‍ പനി, […]









