ഫോണ്‍ അടുത്തുവെച്ച്‌ ഉറങ്ങുന്നവരാണോ നിങ്ങള്‍? തീര്‍ച്ചയായും വായിക്കുക

ഫോണ്‍ അടുത്തുവെച്ച്‌ ഉറങ്ങുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ സൂക്ഷിക്കുക. കാരണം തലച്ചോറില്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ലോകത്ത് നടന്ന വിവിധ പഠനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് എക്സ്പ്രസ് ഡോട്ട് കോ ഡോട്ട് യുകെ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഫോണ്‍ പുറത്തുവിടുന്ന റേഡിയേഷന്‍ തരംഗങ്ങള്‍ തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്നു. അതോടൊപ്പം തന്നെ പുരുഷന്‍മാരിലെ ബീജത്തിന്റെ അളവ് കുറയുമെന്നും പഠനം ചൂണ്ടികാട്ടുന്നു.

ഫോണില്‍നിന്ന് സിഗ്നല്‍ ടവറുകളിലേക്ക് പോകുമ്പോള്‍ റേഡിയേഷന്‍ ചുറ്റിലും വ്യാപിക്കുന്നു. ഈ തരംഗങ്ങള്‍ തലച്ചോറിലെ മൃദുവായ കോശങ്ങളെ ബാധിക്കുമ്പോഴാണ് ക്യാന്‍സറോ ട്യൂമറോ ഉണ്ടാകുന്നത്. അതിനാല്‍ ഉറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഫോണ്‍ കിടക്കയില്‍നിന്ന് മാറ്റിവെക്കണമെന്നു പഠനസംഘം മുന്നറിയിപ്പ് നല്‍കുന്നു.

 

 

prp

Related posts

Leave a Reply

*