സ്വകാര്യഭാഗത്തെ കറുപ്പകറ്റാന്‍ എളുപ്പവഴി

സൗന്ദര്യ സംരക്ഷണം എന്ന് പറയുന്നത് ഒരു കാരണവശാലും മുഖത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. മുഖവും കൈയ്യും കൈലും വിരല്‍ വരെ സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഭാഗങ്ങളാണ്. പലപ്പോഴും സ്വകാര്യഭാഗങ്ങള്‍ പോലും സൗന്ദര്യസംരക്ഷണത്തില്‍ ഒഴിച്ച്‌ കൂടാനാവാത്ത ശരീരഭാഗങ്ങളാണ്.

നമ്മുടെ വ്യക്തിശുചിത്വം പോലും വെളിവാക്കുന്ന ഭാഗങ്ങളാണ് നമ്മുടെ സ്വകാര്യഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങള്‍. മറ്റ് ശരീര ഭാഗങ്ങളെ അപേക്ഷിച്ച്‌ സ്വകാര്യഭാഗങ്ങള്‍ അല്‍പം ഇരുണ്ടതായിരിക്കും. എന്നാല്‍ ഇത്തരം ഭാഗങ്ങളിലെ കറുപ്പകറ്റാന്‍ ശ്രമിക്കുമ്പോള്‍ അത് പുറത്ത് പറയാനുള്ള മടി കൊണ്ട് പലരും പറയുകയില്ല.

എന്നാല്‍ ഇനി സ്വകാര്യഭാഗങ്ങളിലെ കറുപ്പകറ്റാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ ഇരുന്ന് ഇത്തരം പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം.

Image result for കടലമാവ്

കടലമാവ്

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കണ്ണും പൂട്ടി ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവിന്റെ പൊടി. കടലമാവ് ഉപയോഗിച്ച്‌ തുടയിടുക്കിലെ കറുത്ത നിറത്തെ ഇല്ലാതാക്കാവുന്നതാണ്. ഒരു സ്പൂണ്‍ കടലമാവ് എടുത്ത് അതില്‍ ഒരു സ്പൂണ്‍ നാരങ്ങ നീര് മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ നല്ലതു പോലെ തേച്ച്‌ പിടിപ്പിക്കാം. പേസ്റ്റ് രൂപത്തില്‍ ആക്കിയ ശേഷം മാത്രമേ തേക്കാവൂ. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും ഇരുണ്ട കറുത്ത പാടുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

Image result for നാരങ്ങ നീരും പഞ്ചസാരയും

നാരങ്ങ നീരും പഞ്ചസാരയും

നാരങ്ങ നീരും അല്‍പം പഞ്ചസാരയും റോസ് വാട്ടറില്‍ മിക്സ് ചെയ്ത് ഇത് കൊണ്ട് തുടയിടുക്കില്‍ തേച്ച്‌ പിടിപ്പിക്കാം. 10 മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യണം. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത് ചെയ്യവുന്നതാണ്. എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കി അനാവശ്യ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 

Image result for മുട്ടയുടെ വെള്ളയും പഞ്ചസാരയും
മുട്ടയുടെ വെള്ളയും പഞ്ചസാരയും

മുട്ടയുടെ വെള്ളയും പഞ്ചസാരയും മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ കട്ടിയില്‍ തേച്ച്‌ പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് നല്ല തിളക്കവും തുടയിടുക്കിലെ ചൊറിച്ചിലും അകറ്റുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.

Image result for ബദാം അരച്ചതും പാലും
ബദാം അരച്ചതും പാലും

നല്ലൊരു ക്ലെന്‍സര്‍ ആണ് പാല്‍. ഇതില്‍ രണ്ടോ മൂന്നോ ബദാം അരച്ചതും കൂടി മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ തേച്ച്‌ പിടിപ്പിക്കാം. പെട്ടെന്ന് തന്നെ നിറത്തിന് വ്യത്യാസം വരുന്നതിനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ആഴ്ചയില്‍  മൂന്ന് തവണയെങ്കിലും ചെയ്യുന്നത് ശീലമാക്കുക.

 

Image result for കുക്കുമ്പര്‍കുക്കുമ്പര്‍

കുക്കുമ്ബര്‍ പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കുന്ന ഒന്നാണ്. ഇത് അരച്ച്‌ പേസ്റ്റ് രൂപത്തില്‍ ആക്കി തുടയിടുക്കില്‍ തേച്ച്‌ പിടിപ്പിക്കാം. എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്നത്തിനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പല വിധത്തില്‍ കുക്കുമ്ബര്‍ സഹായിക്കുന്നു.

 

Image result for കറ്റാര്‍ വാഴകറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് ഇത്തരം പ്രശ്നത്തെ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതാണ്. എല്ലാ വിധത്തിലും ചര്‍മ്മത്തിന് തണുപ്പും സൗന്ദര്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ് കറ്റാര്‍ വാഴ. ഇതിന്‍റെ പള്‍പ്പ് എടുത്ത് അത് ചര്‍മ്മത്തില്‍ തേച്ച്‌ പിടിപ്പിച്ച്‌ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. തുടയിടുക്കിലെ കറുപ്പിനെ എല്ലാ വിധത്തിലും ഇല്ലാതാക്കാന്‍ കറ്റാര്‍ വാഴ മികച്ചതാണ്.

Image result for ബേക്കിംഗ് സോഡ പേസ്റ്റ്ബേക്കിംഗ് സോഡ പേസ്റ്റ്

ബേക്കിംഗ് സോഡ പേസ്റ്റ് ഉപയോഗിച്ച്‌ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡയില്‍ അല്‍പം വെള്ളം ചേര്‍ത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി അതുകൊണ്ട് തുടയിടുക്കുകളില്‍ മസ്സാജ് ചെയ്യുക. ഇത് എല്ലാ വിധത്തിലും കറുത്ത നിറത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

Image result for മഞ്ഞള്‍പ്പൊടി
മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി കൊണ്ട് ഇത്തരം പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. മഞ്ഞള്‍പ്പൊടി അല്‍പം തൈര് മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ തേച്ച്‌ പിടിപ്പിക്കാം. എല്ലാ വിധത്തിലും ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്‍കാന്‍ ഇത് സഹായിക്കുന്നു.

Image result for കര്‍പ്പൂര തുളസി
കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസിയും ഇത്തരത്തില്‍ ചര്‍മ്മത്തിന് പ്രശ്നം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. കര്‍പ്പൂര തുളസി അരച്ച്‌ പേസ്റ്റ് രൂപത്തിലാക്കി ഇത് ചര്‍മ്മത്തില്‍ തേച്ച്‌ പിടിപ്പിക്കാം. ഇതില്‍ അല്‍പം തേനും കൂടി മിക്സ് ചെയ്താല്‍ അത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.

Image result for തേന്‍, പഞ്ചസാര, നാരങ്ങ
തേന്‍, പഞ്ചസാര, നാരങ്ങ

തേന്‍, പഞ്ചസാര, നാരങ്ങ എന്നിവ മിക്സ് ചെയ്ത് എല്ലാം കൂടി പേസ്റ്റ് രൂപത്തിലാക്കി ഇത് തുടയിടുക്കില്‍ തേച്ച്‌ പിടിപ്പിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കി തുടയിടുക്കിലെ കറുപ്പിനെ ഇല്ലാതാക്കുന്നു.

Image result for പച്ചപ്പാല്‍
പച്ചപ്പാല്‍

പച്ചപ്പാല്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. പച്ചപ്പാല്‍ പഞ്ഞിയില്‍ ആക്കി ഇത് കൊണ്ട് ചര്‍മ്മത്തില്‍ എല്ലാ വിധത്തിലും മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

 

prp

Related posts

Leave a Reply

*